മലയാളി യുവാവ് ബെംഗളൂരുവില്‍ മരിച്ചനിലയില്‍
മലയാളി യുവാവിനെ ബെംഗളൂരുവില്‍ മരിച്ച നിലയില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശി അനന്തു(27) ആണ് മരിച്ചത്. റോഡരികില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു അനന്തുവിനെ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൈത്തണ്ടയിലെ മുറിവാണ് മരണകാരണം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
Read more

