കണ്ണൂരിൽ പൊലീസിനെതിരെ സിപിഎം; പ്രവർത്തകരുടെ വിരലടയാളവും ബയോമെട്രിക് വിവരങ്ങളും ശേഖരിക്കുന്നതായി ആരോപണം
കണ്ണൂർ: രാഷ്ട്രീയ സംഘർഷക്കേസുകളിൽ സിപിഎം പ്രവർത്തകരെ വിളിച്ചുവരുത്തി വിരലടയാളം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുവെന്ന ആരോപണവുമായി സിപിഎം ജില്ലാ നേതൃത്വം. ശ്രീകണ്ഠപുരത്ത് സിപിഎം-കോൺഗ്രസ് സംഘർഷവുമായി ബന്ധപ്പെട്ട കേസുകളിലാണ് പൊലീസ് നടപടി. യുഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണോ ഇത്തരം നടപടികളെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ചോദിച്ചു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരോട് സ്വീകരിക്കുന്ന സമീപനമാണ് പൊലീസ് സിപിഎം പ്രവർത്തകരോട് സ്വീകരിക്കുന്നതെന്നാണ് ജില്ലാ സെക്രട്ടറിയുടെ ആരോപണം. അടിപിടി കേസുകളിൽ ഉൾപ്പെട്ട പാർട്ടി പ്രവർത്തകരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി […]
Read more