സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: BJP

ഡിസംബർ 6-ന് തൃശ്ശൂർ ബിജെപി റോഡ് ഷോ

തൃശ്ശൂർ: ബിജെപിയുടെ തൃശൂർ റോഡ് ഷോ ഡിസംബർ 6-ന് വൈകിട്ട് 3 മണിക്ക് തൃശൂർ കളക്ട്രേറ്റ് മുന്നിൽ നിന്ന് ആരംഭിച്ച് കോർപ്പറേഷൻ ഓഫീസ് വരെ നടക്കും. പ്രശസ്ത തെന്നിന്ത്യൻ നടിയുമായും ബിജെപി തമിഴ്നാട് സംസ്ഥാന വൈസ് പ്രസിഡന്റുമായ ഖുഷ്ബു സുന്ദർ റോഡ് ഷോയിൽ പങ്കെടുക്കും. കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേഷ്, മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർയും പരിപാടിയിൽ പങ്കെടുക്കും. എൻ.ഡി.എ കേന്ദ്ര സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും […]
Read more

ബിജെപി സ്ഥാനാർത്ഥിയുടെ ബോർഡുകൾ നശിപ്പിച്ചതായി പരാതി

കോഴിക്കോട് :പെരുമണ്ണ പഞ്ചായത്ത് അഞ്ചാം വാർഡ് ബിജെപി സ്ഥാനാർത്ഥി രവീണയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെ തുടർന്ന് പ്രദേശത്ത് ചെറിയ തരംഗമാണ്‌ ഉയർന്നിരിക്കുന്നത്. അറത്തിൽപ്പറമ്പ്, ചാമാടത്ത് മേഖലകളിൽ സ്ഥാപിച്ചിരുന്ന വലിയ ഫ്ലെക്സ് ബോർഡുകളാണ് രാത്രിയിൽ കൃത്യമായി ലക്ഷ്യമിട്ട് കീറിക്കളഞ്ഞത്. ഇതിനെ തുടർന്ന് രവീണ പന്തീരാങ്കാവ് പോലീസിൽ ഔദ്യോഗികമായി പരാതി നൽകി. പ്രാദേശികർ പറയുന്നതനുസരിച്ച്, ബോർഡുകൾ നശിപ്പിച്ചിരിക്കുന്നത് പ്രത്യേകമായുള്ള ചിലരുടെ രാഷ്ട്രീയ വൈരാഗ്യം കൊണ്ടായിരിക്കാമെന്നാണ് സംശയം. സംഭവം നടന്ന പ്രദേശത്തു നിന്ന് പോലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും, സമീപത്തെ സിസിടിവി ദൃശ്യങ്ങളും […]
Read more

തദ്ദേശ തിരഞ്ഞെടുപ്പ്; വോട്ട് ചെയ്യാൻ 13 തിരിച്ചറിയൽ രേഖകൾ

കോഴിക്കോട് : ഡിസംബർ 11-ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച 13 തരം തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി. കാർഡാണ് (ഇലക്ടേഴ്സ് ഫോട്ടോ ഐഡന്റിറ്റി കാർഡ് – EPIC) പ്രധാന തിരിച്ചറിയൽ രേഖ. ഇത് കൈവശമില്ലാത്തവർക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി മറ്റ് 12 അംഗീകൃത രേഖകൾ കൂടി ഉപയോഗിക്കാം. ഈ 13 രേഖകളിൽ ഏതെങ്കിലും ഒന്ന് കൈവശമുള്ളവർക്ക് തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാവുന്നതാണ്. അംഗീകരിച്ചിട്ടുള്ള പ്രധാന […]
Read more

കൊല്ലങ്കോട് ഒരു വാർഡിൽനിന്ന് ഒൻപത് സ്ഥാനാർഥികൾ

പതിനാറാം വാർഡ് വോട്ടർപട്ടികയിൽ പേരുള്ളതിനാൽ, ഒരു ബൂത്തിലാണ് ഇവർക്കെല്ലാം വോട്ടുചെയ്യാൻ എത്തേണ്ടതും. പതിനാറാം വാർഡിൽ രവിചന്ദ്രൻ (എൽഡിഎഫ്), നസ്റുദീൻ എന്ന നാസർ (യുഡിഎഫ്), പ്രവീൺ നീലനാത്ത്‌ (എൻഡിഎ) എന്നിവരാണ് മത്സരത്തിനുള്ളത്. ഇവർക്കുപുറമേ, കെ. ബാബു-19 (എൻഡിഎ), വി. പ്രകാശൻ-18 (എൻഡിഎ), ജിഷ്ണു-17 (എൻഡിഎ), പ്രദീപ്കുമാർ-17 (യുഡിഎഫ്), ടി. രാജു-18 (എൽഡിഎഫ്‌), അബ്ദുൾഖാദർ-14 (യുഡിഎഫ്) എന്നിവരാണ് പയ്യലൂർ പതിനാറാം വാർഡിൽനിന്ന് മത്സരിക്കുന്ന മറ്റുസ്ഥാനാർഥികൾ.
Read more

43 വാർഡുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി

പാലക്കാട്: 2025-ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ആലത്തൂർ താലൂക്കിലെ ചില പഞ്ചായത്തുകളിൽ ബിജെപിക്ക് സ്ഥാനാർത്ഥികളെ നിർത്താൻ സാധിച്ചിട്ടില്ല. പാലക്കാട് ജില്ലയിൽ മൊത്തം 43 വാർഡുകളിലാണ് പാർട്ടിക്ക് സ്ഥാനാർത്ഥികൾ ഇല്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത്. ആലത്തൂർ താലൂക്കിലെ വടക്കഞ്ചേരി, കാവശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ ചില വാർഡുകളും ഇതിൽ ഉൾപ്പെടുന്നു. തിരഞ്ഞെടുപ്പ്ശക്തമായ സാഹചര്യത്തിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ എല്ലാ വാർഡുകളിലും ശക്തമായി മത്സരിക്കുന്ന പശ്ചാത്തലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥി കുറവ് പ്രാദേശിക രാഷ്ട്രീയത്തിൽ ചർച്ചകൾ ഉയർത്തിയിരിക്കുകയാണ്. പ്രാദേശിക രാഷ്ട്രീയ നിരീക്ഷകർ ഇത് പാർട്ടിയുടെ […]
Read more

കോട്ടയത്ത് പി.സി. ജോർജിന് പ്രത്യേക പരിഗണന നൽകി ബിജെപി; വിജയ സാധ്യത ഉള്ള വാർഡുകൾ നൽകി കൂടെ നിർത്തി

കോട്ടയം : തങ്ങളുടെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ പി.സി.ജോർജിനും കൂട്ടർക്കും പ്രത്യേക പരിഗണന നൽകി ബിജെപി ജില്ലാ നേതൃത്വം. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ, പി.സി.ജോർജിനൊപ്പം വന്നവർക്കു ആവശ്യപെട്ട സീറ്റ്  നൽകിയാണ് ബിജെപി സീറ്റ് വിഭജനം പൂ‍ർത്തിയാക്കിയത്. സ്വന്തം പാർട്ടിയായ ജനപക്ഷം സെക്കുലർ പിരിച്ചുവിട്ടാണ് പി.സി.ജോർജ് ബിജെപിയിൽ എത്തിയത്. ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ജനപക്ഷത്തിന് ഒരു ജില്ലാ പഞ്ചായത്ത് അംഗവും, ഗ്രാമ പഞ്ചായത്തുകളിൽ കുറച്ചു വാർഡ് അംഗങ്ങളുമുണ്ടായിരുന്നു. ഇതിനിടയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ജനപക്ഷത്തിന്റെ പിന്തുണയിൽ […]
Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ളത് തിരക്കഥപ്രകാരമുള്ള വിവാദം: രാജീവ്‌ ചന്ദ്രശേഖരൻ

തൃശൂർ : രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള കേസിൽ ഇപ്പോൾ ഉയർന്നുവരുന്ന വിവാദം മുൻകൂട്ടി തയ്യാറാക്കിയ രാഷ്ട്രീയ നീക്കമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരൻ ആരോപിച്ചു. മൂന്ന് മാസം മുമ്പ് തന്നെ സുഖമായി അറസ്റ്റ് ചെയ്യാവുന്ന ഒരു കേസ് ഇലക്ഷൻ സമയത്ത് മാത്രം ഉന്നം വെച്ചത്, രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിവാദങ്ങൾ ഉയർത്തിപ്പിടിക്കുന്നതല്ല, വികസനമാണ് ജനങ്ങൾക്കു മുൻഗണന വേണ്ടതെന്നും, അതാണ് ബിജെപിയുടെ പ്രചരണത്തിന്റെ ലക്ഷ്യം എന്നും രാജീവ്‌ ചന്ദ്രശേഖരൻ പറഞ്ഞു. ഗുരുവായൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more

മോദി സർക്കാരാണ് കേരള നഗരങ്ങളുടെ വികസനത്തിന് പിന്നിൽ: രാജീവ്‌ ചന്ദ്രശേഖരൻ

തൃശ്ശൂർ : കേരളത്തിലെ നഗരങ്ങളിൽ ഇന്ന് കാണുന്ന വികസങ്ങളെല്ലാം കൊണ്ട് വന്നത് മോദി സർക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖരൻ. ‘വികസിത ഗുരുവായൂർ’ എന്ന വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തെ പറ്റി സംസാരിക്കുമ്പോൾ വിവാദം ഉയർത്തി പിടിക്കാനും പരാമർശങ്ങൾ നടത്താനുമാണ് മറ്റു മുന്നണികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഗുരുവായൂരിന്റെ സമഗ്രവികസനത്തിന് പ്രധാന ശക്തിയായി പ്രവർത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്നും ആ വികസന പാതയ്ക്ക് പിന്തുണ നൽകാനാണ് വോട്ടർമാർ ഒരുങ്ങേണ്ടതെന്നും രാജീവ് […]
Read more

ഗുരുവായൂർ വികസന രേഖ പ്രകാശനം ചെയ്തു

തൃശൂർ : ഗുരുവായൂർ മുനിസിപ്പാലിറ്റി വികസന രേഖ പ്രകാശനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിൽ നിന്നും വികസന രേഖ ഗുരുവായൂർ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡണ്ട് ശ്രീ മുഹമ്മദ് യാസിൻ ഏറ്റുവാങ്ങി. ഗുരുവായൂർ രുഗ്മണി റീജൻസിയിലാണ് ചടങ്ങ് നടന്നത്. ഗുരുവായൂർ താനൂർ തീവണ്ടി പാതക്ക് സ്ഥലം ലഭിച്ചാൽ അത് ബിജെപി സർക്കാർ പ്രഭാല്യത്തിൽ വരുത്തുമെന്ന് മുഹമ്മദ് യാസീൻ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ, തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റ് അഡ്വ വി […]
Read more

പെരുമണ്ണയിൽ ബിജെപി സ്ഥാനാർത്ഥി സംഗമം നടത്തി

കോഴിക്കോട്: ബിജെപി പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ സ്ഥാനാർത്ഥി സംഗമവും റാലിയും സംഘടിപ്പിച്ചു. ചടങ്ങ് കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡൻറ് കെ. പി. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം ആർ. മഞ്ജുനാഥ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സി. പി. ഗിരീഷ് അധ്യക്ഷത വഹിച്ചു. ഹരിദാസ് പൊക്കിണാരി, അനിൽ കുമാർ സി. മമ്മിളി, കെ. നിത്യാനന്ദൻ, എൻ. കെ. റീനകുമാരി, എ. കെ. പ്രദീപ് കുമാർ, എ. വി. പുഷ്പാകരൻ എന്നിവർ വിവിധ ഘട്ടങ്ങളിൽ സംസാരിച്ചു.
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.