സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: business news

ഉത്സവ കാലത്ത് ഡിജിറ്റൽ പേയ്മെന്റ് തട്ടിപ്പിൽ നിന്നും സുരക്ഷ നേടാൻ എൻപിസിഐയുടെ ഉപദേശം

കൊച്ചി: ഉത്സവകാല ഷോപ്പിംഗുകൾക്കിടിയിൽ പല ഉപഭോക്താക്കളും സുരക്ഷാ സമ്പ്രദായങ്ങളെ അവഗണിക്കുകയും അതുവഴി വലിയ സാമ്പത്തിക നഷ്ടവും മാനസിക പ്രയാസങ്ങളും വിളിച്ചുവരുത്താറുണ്ട്. ഉത്സവ കാലം കൂടുതൽ സുരക്ഷിതമായി ആഘോഷിക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശമൊരുക്കിയിരിക്കുകയാണ് എൻപിസിഐ. • പെട്ടെന്നുള്ള ഓഫറുകളും കിഴിവുകളും ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും. ഇത് വാങ്ങാനുള്ള തിരക്കിൽ പ്ലാറ്റഫോമിൻറെ വിശ്വാസ്യതയെ പലപ്പോഴും അവഗണിച്ചേക്കാം. പരിചയമില്ലാത്ത കച്ചവടക്കാരിൽ നിന്നും വെബസൈറ്റുകളിൾ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് മതിയായ അന്വേഷണം നടത്തണം. • ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ അമിതമായി വ്യക്തിഗത […]
Read more

സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച 11.2 ശതമാനം

കൊച്ചി: സംസ്ഥാനങ്ങളുടെ ശരാശരി ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ 11.8 ശതമാനത്തില്‍ നിന്ന് 11.2 ശതമാനമായി കുറഞ്ഞതായി നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ (എന്‍എസ്ഇ) വിലയിരുത്തല്‍ ചൂണ്ടിക്കാട്ടുന്നു. 21 സംസ്ഥാനങ്ങളുടെ ബജറ്റുകള്‍ വിശകലനം ചെയ്താണ് എന്‍എസ്ഇ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മധ്യപ്രദേശിന്‍റെ കാര്യത്തില്‍ ഇത് 0.6 ശതമാനമാണെങ്കില്‍ മിസോറാമിന്‍റെ കാര്യത്തില്‍ 22.1 ശതമാനമാണ് എന്ന രീതിയില്‍ ഗണ്യമായ വ്യത്യാസമാണ് വിവിധ സംസ്ഥാനങ്ങളുടെ കാര്യത്തിലുള്ളത്. റവന്യൂ വരുമാനത്തിന്‍റെ കാര്യത്തില്‍ 10.6 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്. സംസ്ഥാനങ്ങളുടെ മൂലധന ചെലവുകള്‍ മൂന്നു […]
Read more

മുന്നോട്ട് മുന്നോട്ട്, മുന്നോട്ട് മാത്രം ; സ്വര്‍ണ്ണ വില പവന് 58,000 കടന്നു

സ്വര്‍ണ്ണ വില റെക്കോര്‍ഡ് വര്‍ധനയില്‍. ചരിത്രത്തിലാദ്യമായി പവന്‍ വില 58,000 രൂപ കടന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം 2,040 രൂപയാണ് പവന് കൂടിയത്. ഗ്രാമിന് 255 രൂപയും. ഇന്ന് സ്വര്‍ണ്ണ വില 320 രൂപ വര്‍ധിച്ച് വില 58,240 രൂപയായി. 40 രൂപ ഉയര്‍ന്ന് 7,280 രൂപയാണ് ഗ്രാമിന് വില. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജും കൂടിച്ചേരുമ്പോള്‍ വിലവര്‍ധനയുടെ ഭാരം ഇതിലും അധികം. 22 കാരറ്റ് സ്വര്‍ണവുമായി താരതമ്യം ചെയ്യുമ്പോള്‍ വില വന്‍തോതില്‍ കുറവാണെന്നതിനാല്‍ സംസ്ഥാനത്ത് […]
Read more

എംഎസ്എംഇകള്‍ക്ക് ടര്‍ബോ വായ്പ അവതരിപ്പിച്ച് സിഎസ്ബി ബാങ്ക്

കൊച്ചി: എംഎസ്എംഇകളുടെ വളര്‍ച്ച ദ്രുതഗതിയിലാക്കുന്നതിനായി സിഎസ്ബി ബാങ്ക് പുതിയ എസ്എംഇ ടര്‍ബോ വായ്പ പദ്ധതി അവതരിപ്പിച്ചു. ലളിതമായ വായ്പ പരിഹാര പദ്ധതിയിലൂടെ വിവിധ മേഖലകളിലുള്ള എംഎസ്എംഇകള്‍ക്ക് വേഗത്തിലുള്ളതും തടസ്സരഹിതവുമായ വായ്പ ലഭ്യമാക്കികൊണ്ട് വായ്പ പ്രക്രിയ കാര്യക്ഷമമാക്കാന്‍ സിഎസ്ബി ബാങ്ക് ലക്ഷ്യമിടുന്നു. 5 കോടി വരെ വായ്പ, ഓവര്‍ഡ്രാഫ്റ്റ്, ടേം ലോണ്‍, വ്യാപാര സൗകര്യങ്ങള്‍, ഉടനടി തത്വത്തിലുള്ള അനുമതി, വായ്പയ്ക്ക് ലളിതമാക്കിയ സ്കോര്‍കാര്‍ഡിന്‍റെ അടിസ്ഥാനത്തിലുള്ള അനുമതി എന്നിവയാണ് എസ്എംഇ ടര്‍ബോ വായ്പയുടെ പ്രധാന സവിശേഷതകള്‍. വിവിധ സവിശേഷതകള്‍ ഉള്ള […]
Read more

റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണ്ണവില: പവന് 57,120 രൂപ

സ്വര്‍ണ്ണപ്രേമികളെ വിഷമത്തിലാക്കി സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില. നിലവില്‍ സ്വര്‍ണ്ണവില സംസ്ഥാനത്ത് 57,000 കടന്നു. ഇന്ന് പവന് 360 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 57000 കടന്നത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതും യുക്രൈന്‍ യുദ്ധവുമാണ് സ്വര്‍ണ്ണ വിപണിയില്‍ പ്രതിഫലിച്ചത്. 57,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7140 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ […]
Read more

മുത്തൂറ്റ് ഫിന്‍കോര്‍പ് എന്‍സിഡികളുടെ 17ാമത് ട്രാഞ്ച് രണ്ട് സീരീസ് പ്രഖ്യാപിച്ചു; ലക്ഷ്യം 250 കോടി രൂപ സമാഹരിക്കാന്‍

കൊച്ചി: നീല മുത്തൂറ്റ് എന്നറിയപ്പെടുന്ന 137 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ് ലിമിറ്റഡ് സെക്യേര്‍ഡ്, റിഡീമബിള്‍ വിഭാഗത്തില്‍ പെട്ട 1000 രൂപ വീതം  മുഖവിലയുള്ള ഓഹരികളാക്കി മാറ്റാനാവാത്ത കടപത്രങ്ങളുടെ (എന്‍സിഡി) 17ാമത് ട്രാഞ്ച് രണ്ട് സീരീസിലൂടെ 250 കോടി രൂപ സമാഹരിക്കും. 2000 കോടി രൂപയാവും ഇതിന്‍റെ മൊത്തം പരിധി.  75 കോടി രൂപയുടെ അടിസ്ഥാന സമാഹരണവും 175 കോടി രൂപ വരെ അധിക സമാഹരണവും നടത്താനുള്ള അവകാശത്തിന്‍റെ അടിസ്ഥാനത്തിലാവും ആകെ 250 കോടി രൂപ ശേഖരിക്കുക. 1000 രൂപ വീതം മുഖവിലയുള്ള ഈ എന്‍സിഡികള്‍ 2024 ഒക്ടോബര്‍ 11 മുതല്‍ ഒക്ടോബര്‍ 24 വരെയാവും പൊതുജനങ്ങള്‍ക്കു വാങ്ങാനാവുക.   കമ്പനി ഡയറക്ടര്‍ ബോര്‍ഡിന്‍റേയോ ഓഹരി അനുവദിക്കല്‍ […]
Read more

സ്പ്ലിറ്റ് എയര്‍ കണ്ടീഷണറുകള്‍ക്ക് 5 വര്‍ഷത്തെ  സമഗ്ര വാറന്‍റിയുമായി ഗോദ്റെജ് അപ്ലയന്‍സസ്

 കൊച്ചി: ഗോദ്റെജ് എന്‍റര്‍പ്രൈസസ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ അപ്ലയന്‍സ് വിഭാഗം ഉത്സവകാല ഓഫറുകള്‍ പ്രഖ്യാപിച്ചു. ‘തിംഗ്സ് മെയ്ഡ് തോട്ട്ഫുള്ളി” എന്ന തത്വശാസ്ത്രത്തില്‍ ഊന്നിയാണ് ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച ഫിനാന്‍സിംഗ് ഓപ്ഷനുകള്‍ ലഭ്യമാകുമ്പോള്‍ ഉപഭോക്താക്കള്‍ പ്രീമിയം വീട്ടുപകരണങ്ങള്‍ നവീകരിക്കാനും അതിനുപണം മുടക്കാനും തയ്യാറാകുന്നു. ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ വാറന്‍റി, ഗുണമേന്മ, വില്‍പ്പനാനന്തര സേവനം എന്നിവയും പ്രധാന ഘടകങ്ങളായി പരിഗണിക്കും. ചൂട് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എയര്‍കണ്ടീഷണറുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് ഉപഭോക്താക്കള്‍ വാര്‍ഷിക മെയിന്‍റനന്‍സ് കരാറിന് (എഎംസി) മുന്‍ഗണന നല്‍കും. വിപണിയില്‍ ലഭ്യമായ പല […]
Read more

ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

മുംബൈ: പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ നിര്യാണത്തെ തുടര്‍ന്ന് ടാറ്റ ട്രസ്റ്റ് ചെയര്‍മാനെ തിരഞ്ഞെടുത്തു. രത്തന്‍ ടാറ്റയുടെ സഹോദരനായ നോയല്‍ ടാറ്റയെയാണ് ടാറ്റ ട്രസ്റ്റ് ചെയര്‍മാനായി തിരഞ്ഞെടുത്തത്. മുംബൈയില്‍ ചേര്‍ന്ന ടാറ്റ ട്രസ്റ്റിന്റെ യോഗത്തിലാണ് തീരുമാനം. 67 കാരനായ നോയല്‍ നിലവില്‍ ടാറ്റ ട്രസ്റ്റിന്റേയും ദോറാബ്ദി ടാറ്റ ട്രസ്റ്റിന്റേും ട്രസ്റ്റിയാണ്. ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ളതാണ് ഈ രണ്ട് സ്ഥാപനങ്ങളും. വളരെ നല്ലവനും വിവേകിയുമായ മനുഷ്യന്‍ എന്നാണ് നോയല്‍ ടാറ്റയെ ടാറ്റ സണ്‍സിന്റെ മുന്‍ ബോര്‍ഡ് അംഗം ആര്‍ […]
Read more

ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ലോകത്തിലെ അതിസമ്പന്നരുടെ പട്ടികയില്‍ എം എ യൂസഫലി

ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് യൂസഫലി ഇടംനേടിയത്. പട്ടികയില്‍ 487-ാം സ്ഥാനത്താണ് എം എ യൂസഫലി. 6.45 ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്. പട്ടികയിലുള്‍പ്പെട്ട ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. ഇന്ത്യയില്‍ നിന്ന് 12 വ്യവസായികളാണ് പട്ടികയില്‍ ഇടം പിടിച്ചത്.ടെസ്ല, സേപ്‌സ്എക്‌സ്, എക്‌സ് തലവന്‍ […]
Read more

ബാങ്ക് ഓഫ് ബറോഡ സച്ചിന്‍ ടെണ്ടുല്‍ക്കറെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ബാങ്കുകളിലൊന്നായ ബാങ്ക് ഓഫ് ബറോഡ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ ബാങ്കിന്‍റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. സച്ചിന്‍ ടെണ്ടുല്‍ക്കറും ബാങ്ക് ഓഫ് ബറോഡയും പങ്കിടുന്ന മികവും വിശ്വാസവും പോലുള്ള അടിസ്ഥാന മൂല്യങ്ങളുടെ ആഴത്തിലുള്ള വിന്യാസം കൂടിയാണ് ഈ തന്ത്രപരമായ പങ്കാളിത്തം. സഹകരണത്തിന്‍റെ ഭാഗമായി സച്ചിനെ മുൻനിർത്തി പ്ലേ ദി മാസ്റ്റര്‍സ്ട്രോക്ക്’ എന്ന പേരില്‍ ആദ്യ ക്യാമ്പയിനിനും ബാങ്ക് ഓഫ് ബറോഡ തുടക്കമിട്ടു. ദശലക്ഷക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്നതും, നൂറ്റാണ്ടിലേറെ പഴക്കമുള്ളതുമായ ഒരു […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.