സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: business news

വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില

സ്വര്‍ണപ്രേമികളെ നിരാശയിലാക്കി സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡില്‍. പവന് ഇന്ന് 280 രൂപയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 63,840 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7980 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6585 രൂപയാണ്. വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്. സംസ്ഥാനത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര […]
Read more

ആമസോണും ഡിജിഎഫ്റ്റിയും ചേര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കും

കൊച്ചി: ഇന്ത്യയില്‍ നിന്നുള്ള ഇ-കൊമേഴ്സ് കയറ്റുമതി വേഗത്തിലാക്കാനായി ആമേസോണും വിദേശ വ്യാപാര ഡയറക്ടറേറ്റും (ഡിജിഎഫ്ടി) തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നു. 2023 നവംബറില്‍ ഒപ്പുവച്ച ധാരണാപത്രത്തെ അടിസ്ഥാനമാക്കിയാണിത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാരിന്‍റെ ജില്ലകള്‍ കയറ്റുമതി കേന്ദ്രങ്ങളായി പ്രോത്സാഹിപ്പിക്കുന്ന പദ്ധതി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ ധാരണാപത്രത്തിന്‍റെ ലക്ഷ്യം. പുതിയ സഹകരണത്തിലൂടെ ഇന്ത്യയിലുടനീളമുള്ള എംഎസ്എംഇകള്‍ക്ക് ഇ-കൊമേഴ്സ് കയറ്റുമതിയ്ക്ക് ആവശ്യമായ പിന്തുണ നല്‍കും. സന്തോഷ് സാരംഗി (അഡീഷണല്‍ സെക്രട്ടറി, ഡിജിഎഫ്ടി ഡയറക്ടര്‍ ജനറല്‍), ചേതന്‍ ക്രിഷ്ണസ്വാമി […]
Read more

മഹീന്ദ്ര എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ ബുക്കിംഗ് ഫെബ്രുവരി 14 മുതല്‍

കൊച്ചി: മഹീന്ദ്രയുടെ പുതിയ എസ്യുവി ഇലക്ട്രിക് വാഹനങ്ങളായ എക്സ്ഇവി 9ഇ, ബിഇ 6 വാഹനങ്ങളുടെ വില പ്രഖ്യാപിച്ചു. എക്സ്ഇവി 9ഇ വാഹനത്തിന് 21.90 ലക്ഷം മുതല്‍ 30.50 ലക്ഷം രൂപ വരെയും ബിഇ 6ന് 18.90 ലക്ഷം മുതല്‍ 26.90 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറും വില. ഫെബ്രുവരി 14ന് രാവിലെ 9 മണി മുതല്‍ വാഹനങ്ങളുടെ ബുക്കിംഗ് ആരംഭിക്കും. മാര്‍ച്ച് പകുതിയോടെ പായ്ക്ക് ത്രീ വാഹനങ്ങള്‍ ലഭിച്ചു തുടങ്ങും. മറ്റുള്ളവ ജൂണ്‍, ആഗസ്റ്റ് മാസങ്ങളോടെ […]
Read more

അജാക്സ് എഞ്ചിനീയറിങ് ഐപിഒ ഫെബ്രുവരി 10 മുതല്‍

കൊച്ചി: അജാക്സ് എഞ്ചിനീയറിങ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) ഫെബ്രുവരി 10 മുതല്‍ മുതല്‍ 12 വരെ നടക്കും. നിലവിലുള്ള നിക്ഷേപകരുടെ 20,180,446 ഇക്വി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 599 രൂപ മുതല്‍ 629 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 23 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 23ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, […]
Read more

മഹാ കുംഭമേളയില്‍ വിവിധ സേവനങ്ങളുമായി എച്ച്. എം.ഡി

കൊച്ചി: മഹാ കുംഭമേളയോട് അനുബന്ധിച്ച് ഹ്യൂമന്‍ മൊബൈല്‍ ഡിവൈസസ് (എച്ച്.എം.ഡി) ഉത്തര്‍ പ്രദേശ് സര്‍ക്കാരുമായി ചേര്‍ന്ന് തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി വിവിധ സേവനങ്ങള്‍ പ്രഖ്യാപിച്ചു. മൊബൈല്‍ ഫോണ്‍ നന്നാക്കല്‍, യാത്രാ വിവരങ്ങള്‍, പ്രാദേശിക- ടൂറിസം കാമ്പയിന്‍ തുടങ്ങിയ സേവനങ്ങളാണ് എച്ച്എംഡി ഒരുക്കിയിട്ടുള്ളത്. കുംഭമേളയില്‍ എത്തുന്നവരുടെ എച്ച്എംഡി സ്മാര്‍ട്ട്-ഫീച്ചര്‍ ഫോണുകളുടെയും നോക്കിയ ഫീച്ചര്‍ ഫോണുകളുടെയും തകരാര്‍ പരിശോധിച്ച് നന്നാക്കി നല്‍കും. ഫോണുകള്‍ റീപ്ലേസ്മെന്റ് ഗ്യാരണ്ടിക്ക് കീഴിലാണെങ്കില്‍ കേടായ ഫോണിന് പകരം റീപ്ലേസ്മെന്റ് യൂണിറ്റാവും നല്‍കുക. കൂടാതെ റിപ്പയര്‍ കാലയളവില്‍ ഉപഭോക്താവിന് […]
Read more

ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡറുമായി ബജാജ് അലയൻസ് ലൈഫ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇൻഷുറന്‍സ് കമ്പനികളിലൊന്നായ ബജാജ് അലയൻസ് ലൈഫ് അധിക ഭാരമില്ലാതെ ജീവിത പരിരക്ഷ വര്‍ധിപ്പിക്കാവുന്ന പുതിയ ക്രിട്ടിക്കൽ ഇൽനെസ് ബെനിഫിറ്റ് റൈഡർ അവതരിപ്പിച്ചു. ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഉപയോക്താക്കളുടെ സാമ്പത്തിക പരിരക്ഷ ശക്തിപ്പെടുത്തുന്നതിന് രൂപകൽപ്പന ചെയ്ത പോളിസി ആണിത്. സമ്പാദ്യത്തിന് പരിക്ക് പറ്റാതെ രോ​ഗം മൂലമുണ്ടാകുന്ന പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ പോളിസി ഉടമകളെ സഹായിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 60 പ്രധാന ഗുരുതരമായ അസുഖങ്ങൾ (സിഐ)ക്കുവരെ പരിരക്ഷ പ്രദാനം ചെയ്യുന്ന ഒരു […]
Read more

സ്വർണ വില ഇന്നും ഉയരത്തിൽ; പവന് 61840 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും ഉയരത്തില്‍. ഇന്ന് ഗ്രാമിന് 120 രൂപയും പവന് 960 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7730 രൂപയും പവന് 61840 രൂപയുമായി. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി പവന് 60,000 രൂപ കടന്നത്. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4,640 രൂപയുടെ വര്‍ധനയാണ് ഒരുമാസം കൊണ്ട് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വര്‍ണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍. വെള്ളി വില ഗ്രമിന് ഒരുരൂപ കൂടി 98 രൂപയായി ഉയര്‍ന്നു.
Read more

മിതമായ നിലയില്‍ തുടര്‍ന്ന് രാജ്യത്തെ റീട്ടെയില്‍ വായ്പ വളര്‍ച്ച

കൊച്ചി: വായ്പ ആവശ്യങ്ങളുടെ വളര്‍ച്ചാ നിരക്കിലെ പൊതുവായ ഇടിവും വായ്പ പദ്ധതികളില്‍ ക്രെഡിറ്റ് വിതരണം കുറയുന്നതുമാണ് 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തില്‍ ഇന്ത്യയിലെ റീട്ടെയില്‍ ക്രെഡിറ്റ് വളര്‍ച്ച മിതമായ നിലയില്‍ തുടരാന്‍ കാരണമെന്ന് ട്രാന്‍സ് യൂണിയന്‍ സിബില്‍. 2023ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഉപഭോഗാധിഷ്ഠിത വായ്പകളായ ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത വായ്പകള്‍, ഉപഭോക്തൃ ഡ്യുറബിള്‍ വായ്പകള്‍ എന്നിവയില്‍ ഇടിവ് കാണപ്പെട്ടു. 2024 സെപ്റ്റംബറില്‍ അവസാനിക്കുന്ന പാദത്തിലെ ട്രാന്‍സ് യൂണിയന്‍ സിബില്‍ ക്രെഡിറ്റ് മാര്‍ക്കറ്റ് ഇന്‍ഡിക്കേറ്റര്‍ റിപ്പോര്‍ട്ടിലേതാണ് […]
Read more

രാജ്യാന്തര യാത്രക്കാര്‍ക്ക് 30 കിലോ സൗജന്യ ബാഗേജ് അലവന്‍സുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി: ഇന്ത്യയില്‍ നിന്നും ഗള്‍ഫ് – സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 7 കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേയാണിത്. ഇന്ത്യയിലെ 19 നഗരങ്ങളില്‍ നിന്നും ഗള്‍ഫിലെ 13 ഇടങ്ങളിലേക്കായി ആഴ്ചതോറും 450 വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിനുള്ളത്. ചെന്നൈ, മധുരൈ, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും സിംഗപ്പൂരിലേക്ക് ആഴ്ച തോറും 26 വിമാന സര്‍വീസുകളുമുണ്ട്. ചെക്ക് – ഇന്‍ ബാഗേജ് ഇല്ലാതെ […]
Read more

സര്‍ക്കാര്‍ സ്കൂളുകളില്‍ വിദ്യാഭ്യാസ മികവിനുള്ള പദ്ധതിയുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്

കൊച്ചി: ഇന്ത്യയിലെ പ്രമുഖ നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളിലൊന്നായ (എന്‍ബിഎഫ്സി) മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് ലിമിറ്റഡ് (മുത്തൂറ്റ് യെല്ലോ) അഞ്ച് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ സ്കൂളുകളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനായി പുത്തന്‍ പദ്ധതിക്ക് തുടക്കമിട്ടു. ഇതിന്‍റെ ഭാഗമായി 2024-25 അധ്യയന വര്‍ഷം കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലെ 150 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ലൈബ്രറി കിറ്റുകള്‍ വിതരണം ചെയ്തു. ദി ഹിന്ദുവുമായി സഹകരിച്ചുള്ള ഈ സംരംഭത്തിലൂടെ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പുസ്തകങ്ങളും മറ്റ് പഠനോപകരണങ്ങളും നല്‍കി. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.