സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: business news

2027 ഓടെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലധികം ജലം തിരികെ നല്‍കാന്‍ ആമസോണ്‍

 കൊച്ചി: 2027 ഓടെ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജലം ഇന്ത്യയിലെ ജനങ്ങള്‍ക്ക്  തിരികെ നല്‍കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടി ആമസോണ്‍. പ്ലാന്റുകളില്‍  ജല കാര്യക്ഷമത മെച്ചപ്പെടുത്തി ജലദൗര്‍ലഭ്യം നേരിടുന്നവര്‍ക്ക് ജലം ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് ആമസോണ്‍ പ്രാധാന്യം നല്‍കിയിരുന്നു. 2020 മുതല്‍  ഇന്ത്യയില്‍ ആമസോണ്‍ 1 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പ്രയോജനം ചെയ്യുന്നതിനായി ജലശുചീകരണ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങളുടെ ജലാശ്രയ കേന്ദ്രങ്ങളായിരുന്ന യമരെ, സായ് റെഡ്ഡി തടാകങ്ങളുടെ സമഗ്രമായ പുനരുദ്ധാരണം ജനുവരിയില്‍ ആരംഭിക്കും. തടാകങ്ങളിലെ മലിനജലം നീക്കം ചെയ്യല്‍, ബണ്ടുകളുടെ പുനരുദ്ധാരണം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവഴി കര്‍ണാടകയിലെ യമരെ തടാകത്തിന്റെയും ആന്ധ്രയിലെ […]
Read more

ആകാശത്തും സിനിമ കാണാം: ചെറുവിമാനങ്ങളിലും വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ

കൊച്ചി: വിമാന യാത്രക്കാര്‍ക്ക് തടസമില്ലാതെ വീഡിയോകോളും സിനിമകളും ആസ്വദിക്കാനായി ചെറുവിമാനങ്ങളിലും ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനമായ വിസ്ത സ്ട്രീം അവതരിപ്പിച്ച് എയര്‍ ഇന്ത്യ. നേരത്തെ എയര്‍ ഇന്ത്യയുടെ വലിയ വിമാനങ്ങളില്‍ മാത്രമായിരുന്നു ഈ സേവനം ലഭിച്ചിരുന്നത്. ഇനി മുതല്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ ആഭ്യന്തര- വിദേശ യാത്ര ചെയ്യുന്നവര്‍ക്ക് തങ്ങളുടെ കൈവശമുള്ള മൊബൈല്‍, ടാബ്‌ലറ്റ്, ലാപ്‌ടോപ്പ് എന്നിവ വൈഫൈ വഴി വിസ്ത സ്ട്രീമുമായി കണക്ട് ചെയ്ത് ഓടിടിയിലെന്ന പോലെ സിനിമയും പാട്ടും ഡോക്യുമെന്ററികളും മറ്റും ആസ്വദിക്കാം. എയര്‍ ഇന്ത്യയെ […]
Read more

ഗോദ്‌റെജ് ഡിഇഐ ലാബും ഖെയ്താന്‍ ആന്റ് കോയും ചേര്‍ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള ദിനം ആചരിച്ചു

അനീഷ എം എ: സബ് എഡിറ്റർ കൊച്ചി: ഗോദ്‌റെജ് ഗ്രൂപ്പിന്റെ ഡൈവേഴ്‌സിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ വിഭാഗമായ ഗോദ്‌റെജ് ഡിഇഐ ലാബും മുന്‍നിര നിയമ സ്ഥാപനമായ ഖെയ്താന്‍ ആന്റ് കോയും ചേര്‍ന്ന് വൈകല്യമുള്ള വ്യക്തികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനം ആചരിച്ചു. വൈകല്യമുള്ള വ്യക്തികളുടെ അവകാശങ്ങള്‍ സംബന്ധിച്ച ഖെയ്താന്‍ ആന്റ് കോയുടെ കൈപുസ്തകത്തിന്റെ രണ്ടാം പതിപ്പും ഗോദ്‌റെജ് ഡിഇഐ ലാബുമായി സഹകരിച്ചു പുറത്തിറക്കി. വൈകല്യമുള്ളവരെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച് മുംബൈയില്‍ നടത്തിയ സമ്മേളനത്തിലാണ് ഇതു പുറത്തിറക്കിയത്. വൈകല്യമുള്ളവരുടെ അവകാശങ്ങള്‍ സംബന്ധിച്ച ഇന്ത്യന്‍ നിയമങ്ങള്‍ […]
Read more

ഐഐടിഎഫ് 2024ലെ സെബി ഭാരത് കാ ഷെയര്‍ ബസാര്‍ പവിലിയനില്‍ ആംഫിയും

കൊച്ചി: ഇന്ത്യ അന്താരാഷ്ട്ര ട്രേഡ് ഫെയര്‍ 2024ലെ (ഐഐടിഎഫ്) സെബിയുടെ ‘ഭാരത് കാ ഷെയര്‍ ബസാര്‍’ പവിലിയനില്‍ ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ടുകളുടെ അസോസിയേഷനും (ആംഫി) പങ്കാളികളായി. സന്ദര്‍ശകരില്‍ സാമ്പത്തിക അവബോധം വളര്‍ത്തുകയും ഓഹരി വിപണിയിലെ സാധ്യതകളെ കുറിച്ച് ബോധവല്‍ക്കരിക്കുകയും ചെയ്യുകയാണ് ന്യൂഡല്‍ഹിലെ പ്രഗതി മൈതാനിയില്‍ നടന്ന ഈ പ്രദര്‍ശനത്തിലെ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിട്ടത്. 20 അസറ്റ് മാനേജുമെന്റ് കമ്പനികളാണ് ഇവിടെ സാമ്പത്തിക സാക്ഷരത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഒത്തു ചേർന്നത്. മ്യൂച്വല്‍ ഫണ്ടുകളെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ഇവിടെ […]
Read more

മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ഷെയര്‍ഖാനെ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കി

 കൊച്ചി: നിയന്ത്രണ സ്ഥാപനങ്ങളില്‍ നിന്ന് ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചതിനെ തുടർന്ന് ഷെയര്‍ഖാനെ ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയതായി മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചു. മിറെ അസറ്റിന്റെ ഭാഗമായി മിറെ അസറ്റ് ഷെയര്‍ഖാൻ്റെ പേരിലാവും തുടർന്നുളള പ്രവര്‍ത്തനങ്ങള്‍. മിറെ അസറ്റിന്റെ ആഗോള തലത്തിലെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ ഉടനീളം സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കും വിധത്തില്‍ ഷെയര്‍ഖാന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കലോടൊപ്പം തുടരും. മിറെ അസറ്റിന്റെ അന്താരാഷ്ട്ര തലത്തിലെ കഴിവുകള്‍ ഷെയര്‍ഖാന്‍ വിപണിയിലുള്ള ശക്തമായ സ്ഥാനവുമായി ചേര്‍ത്ത് വൈവിധ്യമാര്‍ ഉപഭോക്തൃ നിരയ്ക്ക് സമഗ്ര സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ നീക്കം സഹായകമാകും. രണ്ടു സ്ഥാപനങ്ങളുടേയും സുഗമമായ ഒത്തുചേരല്‍ പ്രതിഫലിപ്പിക്കും വിധം പുതിയ ലോഗോയും അവതരിപ്പിച്ചിട്ടുണ്ട്. വളർന്നുകൊണ്ടിരിക്കുന്ന ശക്തമായ വിപണി എന്ന നിലയില്‍ ഇന്ത്യയോട് മിറെ അസറ്റിനുള്ള പ്രതിബദ്ധതയാണ് ഷെയര്‍ഖാന്‍ ഏറ്റെടുക്കുതിലൂടെ ദൃശ്യമാകുതെന്ന് മിറെ അസറ്റ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ആഗോള സ്ട്രാറ്റജി ഓഫിസറും സ്ഥാപകനുമായ ഹിയോ -ജൂ പാര്‍ക്ക് പറഞ്ഞു.  ഇന്ത്യന്‍ സാമ്പത്തിക പശ്ചാത്തലത്തെ കുറിച്ച് ഷെയര്‍ഖാന്‍ ആഴത്തിലുള്ള അറിവും മിറെ അസറ്റിന്റെ ആഗോള തലത്തിലെ കഴിവുകളും ഒത്തു ചേർന്നതിനെ കുറിച്ച് തങ്ങള്‍ ആവേശഭരിതരാണെും അദ്ദേഹം പറഞ്ഞു.  ഈ നീക്കം ഷെയര്‍ഖാനെ വളര്‍ച്ചയുടെ പുതിയ തലത്തിലേക്ക് എത്തിക്കുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നതായ മിറെ അസറ്റ് കാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യയുടെ വക്താവ് പറഞ്ഞു. മിറെ അസറ്റ് ഷെയര്‍ഖാന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ അക്കൗണ്ടുകള്‍, സേവനങ്ങള്‍, മറ്റു സംവിധാനങ്ങള്‍ തുടങ്ങിയ തടസങ്ങളില്ലാത്ത ലഭ്യക്കും. ഇതോടൊപ്പം മിറെ അസറ്റിന്റെ ആഗോള നിക്ഷേപ സൗകര്യങ്ങള്‍, സംവിധാനങ്ങള്‍, വിപുലമായ തലത്തിലുള്ള സാമ്പത്തിക പദ്ധതികള്‍, ഉപദേശ സേവനങ്ങള്‍ തുടങ്ങിയവ ലഭിക്കാനുള്ള അവസരങ്ങളും ലഭിക്കും. 
Read more

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഡെസ്റ്റിനേഷനുകളുടെ എണ്ണം അന്‍പത് കടന്നു

കൊച്ചി: ഇന്ത്യ, ഗള്‍ഫ്, തെക്കന്‍ ഏഷ്യ എന്നിവിടങ്ങളിലായി 51 ഇടങ്ങളിലേക്ക് സേവനം വിപുലപ്പെടുത്തി എയര്‍ ഇന്ത്യ എക്സ്പ്രസ്. ഡിസംബര്‍ 20 മുതല്‍ ബാങ്കോക്കിലേക്കും പുതിയ സര്‍വ്വീസ് ആരംഭിക്കും. പുനെ, സൂറത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വ്വീസുകള്‍. കൊച്ചിയില്‍ നിന്നും ഭുവനേശ്വറിലേക്കുള്ള പുതിയ സര്‍വ്വീസ് ജനുവരി മൂന്നിന് ആരംഭിക്കും. കൊച്ചി- തിരുവനന്തപുരം റൂട്ടിലും എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ വിമാന സര്‍വ്വീസിന് തുടക്കമിട്ടിട്ടുണ്ട്. എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍ മറ്റ് ബുക്കിംഗ് ചാനലുകള്‍ എന്നിവിടങ്ങളില്‍ […]
Read more

ഇന്‍വെസ്കോ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ടിന്‍റെ ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായ ഇന്‍വെസ്കോ ഇന്ത്യ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചു. എന്‍എഫ്ഒ ഡിസംബര്‍ 11 വരെ നടത്തും. ഓഹരി, കടപത്രം, ഗോള്‍ഡ്, സില്‍വര്‍ ഇടിഎഫുകള്‍ തുടങ്ങിയവയില്‍ നിക്ഷേപിക്കുന്ന ഈ മ്യൂച്വല്‍ ഫണ്ട് പദ്ധതിയിലൂടെ ദീര്‍ഘകാല മൂലധന നേട്ടം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓഹരികളിലും അനുബന്ധ മേഖലകളിലും കടപത്ര അനുബന്ധ മേഖലകളിലും 10 മുതല്‍ 80 ശതമാനം വീതം വരെയുള്ള നിക്ഷേപം നടത്താനാണ് വ്യവസ്ഥയുള്ളത്. ഇടിഎഫുകളില്‍ പത്തു മുതല്‍ 50 ശതമാനം […]
Read more

മിഡില്‍ ഈസ്റ്റിലും ആഫ്രിക്കയിലും പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പ്യുവര്‍ ഇവി അര്‍വ ഇലക്ട്രിക്കുമായി കൈകോര്‍ക്കുന്നു

കൊച്ചി: ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളിലൊന്നായ പ്യുവര്‍ ഇവി, അര്‍വ ഇലക്ട്രിക് വെഹിക്കിള്‍സ് മാനുഫാക്ചറിങ് എല്‍എല്‍സിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. ക്ലാരിയോണ്‍ ഇന്‍വെസ്റ്റ്മെന്‍റ് എല്‍എല്‍സിയുടെ അനുബന്ധ സ്ഥാപനമാണ് അര്‍വ ഇലക്ട്രിക്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്കയിലുള്ള ഉപഭോക്താക്കള്‍ക്ക് സുസ്ഥിര മൊബിലിറ്റി ഓപ്ഷനുകള്‍ ലഭ്യമാക്കാനും, ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ വിതരണവും വില്‍പനയും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സഹകരണം. പ്യുവര്‍ ഇവിയുടെ മുന്‍നിര മോഡലുകളായ ഇക്കോഡ്രിഫ്റ്റ്, ഇട്രിസ്റ്റ് എക്സ് എന്നിവയുടെ 50,000 യൂണിറ്റുകള്‍ പ്രാരംഭഘട്ടമെന്ന നിലയില്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അര്‍വ […]
Read more

സ്വര്‍ണ്ണ വിലയില്‍ അപ്രതീക്ഷിത തിരിച്ചുകയറ്റം

സ്വര്‍ണ്ണ പ്രേമികളെ അമ്പരപ്പിച്ച് സ്വര്‍ണവിലയില്‍ ഇന്ന് അപ്രതീക്ഷിത കുറവ്. കേരളത്തില്‍ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 6995 രൂപയായി. 480 രൂപ ഉയര്‍ന്ന് 55960 രൂപയാണ് പവന്‍വില. 18 കാരറ്റിനും ഗ്രാമിന് 50 രൂപ കൂടി വില 5770 രൂപയിലെത്തി. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ പവന് 59,640 രൂപയും ഗ്രാമിന് 7,455 രൂപയും എന്ന എക്കാലത്തെയും റെക്കോര്‍ഡ് വിലയില്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച വരെ പവന് 4,449 രൂപയും ഗ്രാമിന് 562 രൂപയും കുറഞ്ഞിരുന്നു. ഇതേ ട്രെന്‍ഡ് […]
Read more

മുത്തൂറ്റ് ഫിനാന്‍സിന്റെ സംയോജിത അറ്റാദായം 2,517 കോടി രൂപ

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 2517 കോടി രൂപയുടെ സംയോജിത അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,140 കോടി രൂപയായിരുന്നു. 18 ശതമാനമാണ് വര്‍ധന. അതേസമയം രണ്ടാം പാദത്തില്‍ 1,321 കോടി രൂപയാണ് സംയോജിത അറ്റാദായം. മുന്‍വര്‍ഷത്തെ 1,095 കോടി രൂപയേക്കാള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 21 ശതമാനമാണ് വര്‍ധന. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തികള്‍ ആദ്യ പകുതിയില്‍ 1,04,149 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 79,493 കോടി […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.