Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Canada

കാനഡയിൽ പൗരത്വ നിയമത്തിൽ സുപ്രധാന ഭേദ​ഗതി, ബിൽ അവതരിപ്പിച്ചു

ഒട്ടാവ: കാനഡയിൽ പൗരത്വ നിയമത്തിൽ സുപ്രധാന ഭേദ​ഗതിയുമായി കുടിയേറ്റ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ്. കാനഡയിൽ കുടിയേറുകയും പിന്നീട് പൗരത്വം ലഭിക്കുകയും ചെയ്തവരുടെ മക്കൾക്ക് വംശാവലി അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന നിയമനിർമ്മാണമാണ് അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസികൾ ഉൾപ്പെടെ നിരവധി കുടിയേറ്റക്കാർ ഈ ബില്ലിനെ സ്വാഗതം ചെയ്തു. വംശാവലി അനുസരിച്ചുള്ള പൗരത്വത്തിന് ‘ഒന്നാം തലമുറ പരിധി’ ചേർക്കുന്നതിനായി 2009-ൽ പൗരത്വ നിയമം ഭേദഗതി ചെയ്തിരുന്നു. കഴിഞ്ഞ വർഷം കോടതി വിധി പുറപ്പെടുവിച്ചതിനെ തുടർന്നാണ് ഈ ഭേദഗതി കൊണ്ടുവന്നത്. ഒന്നാം […]
Read more

ആദ്യ കനേഡിയന്‍ ബഹിരാകാശ സഞ്ചാരി മാര്‍ക്ക് ഗാര്‍ണ്യൂ അന്തരിച്ചു

ഓട്ടവ : ആദ്യ കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോസഫ് ജീന്‍-പിയറി മാര്‍ക്ക് ഗാര്‍ണ്യൂ അന്തരിച്ചു. 76 വയസ്സായിരുന്നു. കനേഡിയന്‍ സായുധ സേനാ ഉദ്യോഗസ്ഥനും, ബഹിരാകാശയാത്രികനും, രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹം മൂന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പമേല സോമെ. മക്കള്‍ : സിമോണ്‍ ഗാര്‍ണ്യൂ, ജോര്‍ജ് ഗാര്‍ണ്യൂ, യെവ്‌സ് ഗാര്‍ണ്യൂ, അഡ്രിയന്‍ ഗാര്‍ണ്യൂ. 1983-ലെ ചഞഇ ഗ്രൂപ്പിന്റെ ഭാഗമായി ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗാര്‍ണ്യൂ നാവിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. 1984 ഒക്ടോബര്‍ 5-ന് അദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യത്തെ കനേഡിയന്‍ […]
Read more

ജി-7 ഉച്ചകോടിയിൽ ഇന്ത്യക്ക് ക്ഷണമില്ല

ന്യൂഡൽഹി: കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ല. ജി-7 ഉച്ചകോടിക്ക് രണ്ടാഴ്ച മാത്രമാണ് ബാക്കിയുള്ളത്.ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഈ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡ ആരോപിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കാനഡയിൽ നടക്കുന്ന ജി-7 ഉച്ചകോടിയിലേക്ക് ഇന്ത്യക്ക് ക്ഷണമില്ലാത്തതെന്നാണ് വിലയിരുത്തൽ. കാനഡയിൽ നടക്കുന്ന ജി-7 ൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്നും നേരത്തെ സൂചനകൾ ഉണ്ടായിരുന്നു. അവസാന നിമിഷം ക്ഷണം ലഭിച്ചാലും പ്രധാനമന്ത്രി പങ്കെടുക്കാൻ സാധ്യതയില്ലെന്നാണു വിദേശകാര്യ […]
Read more

കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അധികാരമേറ്റു; കാര്‍ണി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്

ഓട്ടവ: കാനഡയുടെ പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള പുതിയ ലിബറല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി. റീഡോ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജനറല്‍ മേരി സൈമണ്‍ പുതിയ മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. യുഎസുമായുള്ള ബന്ധം സംഘര്‍ഷഭരിതമായി തുടരുന്നതിനിടെ മാര്‍ക്ക് കാര്‍ണിയുടെ മന്ത്രിസഭയില്‍ പുതിയ വിദേശകാര്യ മന്ത്രിയെ നിയമിച്ചു. മെലനി ജോളിക്ക് പകരമായി അനിത ആനന്ദ് വിദേശകാര്യ ചുമതല വഹിക്കും. ധനമന്ത്രിയായി ഫ്രാന്‍സ്വ ഫിലിപ്പ് ഷാംപെയ്‌നും ഇന്റര്‍ ഗവണ്‍മെന്റ് അഫയേഴ്സ് കാനഡ-യുഎസ് വ്യാപാര മന്ത്രി-പ്രിവി കൗണ്‍സിലില്‍ […]
Read more

AAP നേതാവിന്റെ മകള്‍ കാനഡയില്‍ മരിച്ചനിലയില്‍; വിദ്യാര്‍ഥിനിയെ കാണാതായത് മൂന്നുദിവസം മുമ്പ്

ഓട്ടവ: പഞ്ചാബിലെ ആംആദ്മി പാര്‍ട്ടി നേതാവിന്റെ മകളെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആംആദ്മി പാര്‍ട്ടി പ്രാദേശിക നേതാവായ ദാവീന്ദര്‍ സൈനിയുടെ മകളും കാനഡയില്‍ കോളേജ് വിദ്യാര്‍ഥിനിയുമായ വംശിക സൈനി(21)യെയാണ് ഓട്ടവയിലെ ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് കാനഡയിലെ താമസസ്ഥലത്തുനിന്ന് പുറത്തേക്ക് പോയ വംശികയെ കാണാതായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് വംശിക പഠിക്കുന്ന കോളേജിന് സമീപത്തെ ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്. വിദ്യാര്‍ഥിനിയുടെ മരണം കാനഡയിലെ ഇന്ത്യന്‍ എംബസിയും ചൊവ്വാഴ്ച സ്ഥിരീകരിച്ചു. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ ഇടപെടുന്നുണ്ടെന്നും മരണം സംബന്ധിച്ച് […]
Read more

കാനഡയില്‍ ഭരണത്തുടര്‍ച്ച; മാര്‍ക് കാര്‍ണി പ്രധാനമന്ത്രി

ഓട്ടവ: കാനഡയില്‍ ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ മാര്‍ക് കാര്‍ണിയുടെ നേതൃത്വത്തിലുള്ള ലിബറല്‍ പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയേര്‍ പോളിയേവ് പരാജയം അംഗീകരിക്കുകയും പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയെ അഭിനന്ദിക്കുകയും ചെയ്തു. പോരാട്ടം തുടരുന്നതില്‍ അഭിമാനമെന്നും 20 സീറ്റുകളില്‍ മികച്ച നേട്ടമുണ്ടായെന്നും 1988 നുശേഷം ഏറ്റവും ഉയര്‍ന്ന വോട്ട് വിഹിതം ലഭിച്ചെന്നും പിയേര്‍ പോളിയേവ് പറഞ്ഞു. അതേ സമയം ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വമ്പന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. പരാജയത്തെതുടര്‍ന്ന് നേതാവ് ജഗ്മീത് സിങ് രാജിവച്ചു. ബേര്‍ണബേ […]
Read more

കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്; അഭിപ്രായ സര്‍വേകളില്‍ മാര്‍ക് കാര്‍ണി മുന്നില്‍

ഓട്ടവ: കാനഡ ഇന്ന് പോളിങ് ബൂത്തിലേക്ക്. 343 അംഗ ജനപ്രതിനിധിസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടിയും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുമാണ് ഏറ്റുമുട്ടുക. പ്രധാനമന്ത്രി മാര്‍ക് കാര്‍ണിയും കണ്‍സര്‍വേറ്റീവ് നേതാവ് പിയേര്‍ പോളിയേവുമാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നവരില്‍ പ്രധാനികള്‍. അഭിപ്രായസര്‍വേകളില്‍ കാര്‍ണിക്കാണ് മുന്‍തൂക്കം. അതേസമയം പരാജയപ്പെട്ടാല്‍ കാനഡയിലെ ഏറ്റവും കാലാവധി കുറഞ്ഞ പ്രധാനമന്ത്രിയായിരിക്കും മാര്‍ക് കാര്‍ണി. നാല് അറ്റ്‌ലാന്റിക് പ്രവിശ്യകളിലെയും വോട്ടെടുപ്പ് അവസാനിച്ച ശേഷം കനേഡിയന്‍ സമയം രാത്രി 7 നും 7:30 നും ഇടയില്‍ ആദ്യ […]
Read more

കാനഡയിലെ സൂ സെ മാരിയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

ഓട്ടവ : തിരുവനന്തപുരം സ്വദേശി ഖാലിദ് മുഹമ്മദ് (22) കാനഡയിലെ സൂ സെ മാരിയില്‍ നിര്യാതനായി. സൂ സെ മാരിയിലെ കോളേജ് വിദ്യാര്‍ത്ഥിയാണ് ഖാലിദ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു
Read more

കാനഡയിലെ ഹാമില്‍ട്ടണില്‍ ഉണ്ടായ വെടിവെപ്പ്: ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ഹാമില്‍ട്ടണ്‍: കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റ് മരിച്ചു. ഒന്റാരിയോയിലെ ഹാമില്‍ട്ടണിലുള്ള മൊഹാക്ക് കോളജിലെ വിദ്യാര്‍ത്ഥിനിയായ ഹര്‍സിമ്രത് രന്ധാവ(21)ആണ് മരിച്ചത്. ബസ് സ്‌റ്റേഷനില്‍ ബസ് കാത്ത് നില്‍ക്കവെയായിരുന്നു കാറില്‍ സഞ്ചരിച്ച അജ്ഞാതനില്‍ നിന്ന് വെടിയേറ്റത്. രണ്ട് വാഹനങ്ങളിലൂണ്ടായിരുന്ന സംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെയപ്പില്‍ അബദ്ധത്തില്‍ വിദ്യാര്‍ഥിനിയുടെ ദേഹത്ത് വെടിയുണ്ട പതിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഹാമില്‍ട്ടണിലെ അപ്പര്‍ ജെയിംസ്, സൗത്ത് ബെന്‍ഡ് റോഡ് ജങ്ഷന് സമീപം വൈകുന്നേരം 7.30 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായതെന്ന് ഹാമില്‍ട്ടണ്‍ പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോള്‍ നെഞ്ചില്‍ […]
Read more

കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി

ഏപ്രിൽ 28 ന് കാനഡയിൽ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി. അമേരിക്ക കാനഡ വ്യാപാര യുദ്ധത്തിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഗവർണർ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ജസ്റ്റിൻ ട്രൂഡോയുടെ പിൻഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചയ്ക്കുള്ളിലാണ് തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച മാർക്ക് കാർണി പ്രചാരണത്തിനും തുടക്കമിട്ടുക്കഴിഞ്ഞു. ട്രംപ് വിരുദ്ധനായ കാർണിക്ക് ജനപിന്തുണ കൂടുതലാണെന്നാണ് സര്‍വേകളും പറയുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer