Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആദ്യ കനേഡിയന്‍ ബഹിരാകാശ സഞ്ചാരി മാര്‍ക്ക് ഗാര്‍ണ്യൂ അന്തരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓട്ടവ : ആദ്യ കനേഡിയന്‍ ബഹിരാകാശ സഞ്ചാരി ജോസഫ് ജീന്‍-പിയറി മാര്‍ക്ക് ഗാര്‍ണ്യൂ അന്തരിച്ചു. 76 വയസ്സായിരുന്നു. കനേഡിയന്‍ സായുധ സേനാ ഉദ്യോഗസ്ഥനും, ബഹിരാകാശയാത്രികനും, രാഷ്ട്രീയക്കാരനുമായിരുന്ന അദ്ദേഹം മൂന്ന് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. ഭാര്യ പമേല സോമെ. മക്കള്‍ : സിമോണ്‍ ഗാര്‍ണ്യൂ, ജോര്‍ജ് ഗാര്‍ണ്യൂ, യെവ്‌സ് ഗാര്‍ണ്യൂ, അഡ്രിയന്‍ ഗാര്‍ണ്യൂ.

1983-ലെ ചഞഇ ഗ്രൂപ്പിന്റെ ഭാഗമായി ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഗാര്‍ണ്യൂ നാവിക ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിരുന്നു. 1984 ഒക്ടോബര്‍ 5-ന് അദ്ദേഹം ബഹിരാകാശത്തെത്തിയ ആദ്യത്തെ കനേഡിയന്‍ പൗരനായി. 2001 മുതല്‍ 2005 വരെ, ഗാര്‍ണ്യൂ കനേഡിയന്‍ ബഹിരാകാശ ഏജന്‍സിയുടെ (CSA) പ്രസിഡന്റായി ചുമതല വഹിച്ചു. പിന്നീട് ഗാര്‍ണ്യൂ രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും 2008-ല്‍ ഹൗസ് ഓഫ് കോമണ്‍സിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2008 മുതല്‍ 2023 വരെ മണ്‍ട്രിയോള്‍ ഏരിയ പാര്‍ലമെന്റ് അംഗമായി (എംപി) സേവനമനുഷ്ഠിച്ചു. ലിബറല്‍ പാര്‍ട്ടി അംഗമായ ഗാര്‍ണ്യൂ 2021 ജനുവരി മുതല്‍ ഒക്ടോബര്‍ വരെ വിദേശകാര്യ മന്ത്രിയായും 2015 മുതല്‍ 2021 വരെ ഗതാഗത മന്ത്രിയായും പ്രവര്‍ത്തിച്ചു.

1949 ഫെബ്രുവരി 23-ന് കെബെക്ക് സിറ്റിയില്‍ ജനിച്ച ജോസഫ് ജീന്‍-പിയറി മാര്‍ക്ക് ഗാര്‍ണ്യൂ 1970-ല്‍ കാനഡയിലെ റോയല്‍ മിലിട്ടറി കോളേജില്‍ നിന്ന് എഞ്ചിനീയറിങ് ഫിസിക്സില്‍ ബിരുദം നേടി. തുടര്‍ന്ന് ഇപ്പോള്‍ റോയല്‍ കനേഡിയന്‍ നേവി എന്നറിയപ്പെടുന്ന മാരിടൈംസ് കമാന്‍ഡില്‍ കോംബാറ്റ് സിസ്റ്റംസ് എഞ്ചിനീയറായി സേവനമനുഷ്ഠിച്ചു. 1973-ല്‍ ഇംപീരിയല്‍ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ പിഎച്ച്ഡി നേടി. 1983-ല്‍ ഗാര്‍ണിയോ ഒരു ബഹിരാകാശയാത്രികനായി തിരഞ്ഞെടുക്കപ്പെട്ടു. 1984-ല്‍, എസ്ടിഎസ്-41-ജിയുടെ ഭാഗമായി ബഹിരാകാശത്തെത്തുന്ന ആദ്യത്തെ കനേഡിയന്‍ പൗരനായി ആയി അദ്ദേഹം മാറി. എസ്ടിഎസ്-77, എസ്ടിഎസ്-97 എന്നീ രണ്ടു തുടര്‍ ദൗത്യങ്ങളിലും അദ്ദേഹം പങ്കെടുത്തു. 2001 ഫെബ്രുവരിയില്‍ സിഎസ്എയുടെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി അദ്ദേഹം നിയമിതനായി, നവംബറില്‍ ഏജന്‍സിയുടെ പ്രസിഡന്റായി. 2005-ല്‍ മാര്‍ക്ക് ഗാര്‍ണ്യൂ സിഎസ്എയില്‍ നിന്ന് രാജിവച്ചു.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer