Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CauveryWaterDispute

കാവേരി ബന്ദിന് കർണാടകയിൽ തണുത്ത പ്രതികരണം; ഗതാഗതം സാധാരണ നിലയിൽ തന്നെ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ വിവിധ കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്ത കർണാടക ബന്ദിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം. വാഹനഗതാഗതത്തെ ബന്ദ് കാര്യമായി ബാധിച്ചില്ല. കടകമ്പോളങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിച്ചു. തമിഴ്നാട് അതിർത്തിയിലും വാഹനങ്ങൾ തടഞ്ഞില്ല. അത്തിബലെ അതിർത്തിയിൽ പ്രതിഷേധം മാത്രമാണ് ഉണ്ടായത്. പ്രതിഷേധിച്ച കന്നഡ ജാഗൃതി വേദികെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അതേസമയം, സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. അന്തർസംസ്ഥാന ബസ് സർവീസുകൾ കർണാടക നിർത്തിവെച്ചു. സേലം […]
Read more

കാവേരി തർക്കം; കർണാടക 12 ടിഎംസി വെള്ളം വിട്ടുനൽകണമെന്ന് നിർദേശം

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന് തിരിച്ചടി. 12 ടിഎംസി വെള്ളം തമിഴ്നാടിന് വിട്ടുനൽകാൻ കാവേരി വാട്ടർ റെഗുലേറ്ററി കമ്മിറ്റി (CWRC) നിർദേശിച്ചു. ദിവസവും 12 ക്യുസെക്സ് വെള്ളം വീതം 15 ദിവസത്തേക്ക് നൽകാനാണ് നിർദേശം. കാവേരി നദിയിലെ ജലലഭ്യതയും ഇരുസംസ്ഥാനങ്ങളിലെയും ആവശ്യങ്ങളും പരിഗണിച്ചാണ് നിർദേശം. കർണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി ജല തർക്കം തുടരുന്നതിനിടെയാണ് പുതിയ നിർദേശം വന്നിരിക്കുന്നത്.
Read more

കാവേരി തർക്കത്തിൽ രാഷ്ട്രീയം കലർത്താനില്ലെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: കാവേരി നദീജല തർക്കത്തിൽ തമിഴ്നാടിന്റെ അവകാശങ്ങളിൽ ഒരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി. വിഷയത്തിൽ രാഷ്ട്രീയം കലർത്താൻ താൽപര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സർക്കാർ കത്തയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കാവേരി വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യത്തോട് മുഖ്യമന്ത്രി വിയോജിച്ചു. മേക്കെദാട്ടു അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ആവശ്യമില്ലെന്നും സർക്കാർ നിയമപരമായ മാർഗങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നതെന്നും വിജയ് വ്യക്തമാക്കി. വിഷയത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രതിപക്ഷത്തെ വിമർശിച്ച മുഖ്യമന്ത്രി, കാവേരി […]
Read more

കര്‍ണാടകയ്ക്ക് എതിരെ വിജയ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്കത്തില്‍ കർണാടകയ്ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കര്‍ണാടക സര്‍ക്കാരിനോട് നദീജലം വിട്ടുനല്‍കാന്‍ കാവേരി വാട്ടര്‍ മാനേജ്‌മെന്റ് അതോറിറ്റിയും വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റിയും നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഇതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് വിജയ് സര്‍ക്കാര്‍ കോടതിയിലെത്തിയത്. മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ നിര്‍ദേശ പ്രകാരമാണ് ഹര്‍ജി സമര്‍പ്പിച്ചത്. കാവേരിയുടെ വൃഷ്ടിപ്രദേശത്ത് ആവശ്യത്തിന് മഴ ലഭിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ജൂലൈ 28ന് ജലം വിട്ടുനല്‍കാന്‍ വാട്ടര്‍ റെഗുലേഷന്‍ കമ്മിറ്റി നിര്‍ദേശിച്ചത്. സെക്കന്‍ഡില്‍ […]
Read more

കാവേരി ജലതർക്കം രൂക്ഷം; കർണാടക-തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച മാറ്റിവെച്ചു

ബംഗളൂരു: കാവേരി നദീജല പങ്കുവെക്കൽ വിഷയത്തിൽ കർണാടകയും തമിഴ്നാടും തമ്മിലുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ തമ്മിൽ തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച മാറ്റിവെച്ചു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തിൽ തമിഴ്നാടുമായി ചർച്ച നടത്താൻ അനുകൂല സാഹചര്യമല്ലെന്നും, അതിനാൽ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് തമിഴ്നാട് സർക്കാരിനോട് ഔദ്യോഗികമായി അഭ്യർഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കാവേരി ജലവിതരണ വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് ബെംഗളൂരുവിലെത്തുന്നതിനെതിരെ കന്നഡ സംഘടനകൾ ശക്തമായ പ്രതിഷേധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix