Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: CHEIF JUSTICE SURYA KANTH

‘വാദം കേൾക്കൽ പൂർത്തിയായാൽ 3 മാസത്തിനുള്ളിൽ വിധി പറയണം’; സുപ്രീംകോടതി

ന്യൂഡൽഹി: കേസുകളുടെ വിധി പ്രസ്താവന വൈകുന്നത് ഒഴിവാക്കാൻ ഹൈക്കോടതികൾക്ക് സുപ്രധാന നിർദേശവുമായി സുപ്രീം കോടതി. വാദം കേൾക്കൽ പൂർത്തിയായാൽ മൂന്ന് മാസത്തിനുള്ളിൽ വിധി പ്രസ്താവിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. വ്യക്തി സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതിലും വേഗത്തിൽ വിധി പ്രസ്താവിക്കണമെന്നും കോടതി വ്യക്തമാക്കി. നിശ്ചിത സമയത്തിനുള്ളിൽ വിധി പ്രസ്താവിക്കാത്ത പക്ഷം രജിസ്ട്രാർ വിഷയത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തണം. ആവശ്യമായാൽ ചീഫ് ജസ്റ്റിസ് രണ്ടാഴ്ച അധിക സമയം അനുവദിക്കാമെന്നും, അതിനുശേഷവും വിധി വരാത്ത […]
Read more

എസ്ഐആർ ശരിവെച്ച് സുപ്രീംകോടതി; വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയാൽ പൗരത്വം നഷ്ടമാകില്ല

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ (SIR) നടപടിയെ ശരിവെച്ച് സുപ്രീംകോടതി. ഈ നടപടി ഭരണഘടനയ്ക്ക് ജീവൻ നൽകുന്നതും കൃത്യമായ വോട്ടർ പട്ടിക ഒരുക്കുന്നതിനുള്ള പ്രധാന ചുവടുവെയ്പ്പുമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചിയും അടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എസ്.ഐ.ആർ. നടപടി നിലവിലെ നിയമങ്ങളെയോ ഭരണഘടനാ വ്യവസ്ഥകളെയോ ലംഘിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ഈ നടപടി ഭരണഘടനാപരമായ ലക്ഷ്യങ്ങൾക്ക് കൂടുതൽ കരുത്ത് നൽകുന്നതാണെന്നും കോടതി നിരീക്ഷിച്ചു. വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer