ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം കഠിനതടവ്
തിരുവനന്തപുരം: ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 35 വർഷം കഠിനതടവും 70,000 രൂപ പിഴയും ശിക്ഷ. കല്ലറ കെ.ടി. കുന്ന് എംജി കോളനിയിലെ ഹരിവിലാസത്തിൽ കൃഷ്ണപ്രസാദ് (25) ആണ് ശിക്ഷിക്കപ്പെട്ടത്. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം അധിക കഠിനതടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. കുട്ടി രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. ബന്ധുവീട്ടിൽ കുട്ടി കളിച്ചുകൊണ്ടിരിക്കെ ആളില്ലാത്ത സമയം നോക്കി […]
Read more