Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ChildProtection

15കാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും

എറണാകുളം: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 55 വർഷം കഠിനതടവും 3.2 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഞീഴൂർ മരങ്ങോലി അഞ്ജലിയിൽ വി.യു. അനന്തു (30)വിനെയാണ് മൂവാറ്റുപുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ. സമീർ ശിക്ഷിച്ചത്. പിഴത്തുകയിൽ മൂന്ന് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. 2020 ഏപ്രിൽ 20 മുതൽ പ്രണയം നടിച്ച് പെൺകുട്ടിയുടെ വീട്ടിലെത്തി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. […]
Read more

ഡിജിറ്റൽ ലോകത്ത് കുട്ടികൾ; സുരക്ഷയ്ക്ക് ചട്ടങ്ങൾ വേണം

കുട്ടികളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ഉപയോഗം ഇന്ന് വലിയൊരു സാമൂഹിക ഉത്കണ്ഠയാണ്. പഠനം മുതൽ വിനോദം വരെ നിരവധി കാര്യങ്ങൾക്ക് കുട്ടികൾ സ്മാർട്ട്ഫോണിനെയും ഇന്റർനെറ്റിനെയും ആശ്രയിക്കുന്നു. ഒരു കാലത്ത് പുസ്തകങ്ങളിലൂടെയും അധ്യാപകരിലൂടെയും മാത്രം അറിവ് നേടിയിരുന്ന കുട്ടികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്ന ഡിജിറ്റൽ കാലഘട്ടത്തിലാണ് വളരുന്നത്. ഓൺലൈൻ ക്ലാസുകൾ, വിദ്യാഭ്യാസ വീഡിയോകൾ, ഡിജിറ്റൽ ലൈബ്രറികൾ, പഠന ആപ്പുകൾ തുടങ്ങിയവ കുട്ടികളുടെ പഠനത്തിന് വലിയ സഹായമാണ്. സംശയങ്ങൾക്ക് ഉത്തരം കണ്ടെത്താനും പുതിയ ഭാഷകൾ പഠിക്കാനും […]
Read more

നാല് വയസ്സുകാരിക്ക് മുന്നിൽ ലൈംഗിക വൈകൃതം; പിതാവിനെതിരെ പോക്സോ കേസ്

കൊല്ലം: നാല് വയസ്സുകാരിയായ മകൾക്ക് മുന്നിൽ ലൈംഗിക വൈകൃതം നടത്തിയെന്ന പരാതിയിൽ പിതാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പരാതിയിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്താത്തതിനെ തുടർന്ന് ഹൈക്കോടതിയെ സമീപിക്കാനായിരുന്നു പരാതിക്കാരിയുടെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും മറ്റ് തെളിവുകളും നൽകിയിട്ടും പൊലീസ് പോക്സോ വകുപ്പ് ചുമത്താൻ തയ്യാറായില്ലെന്ന് പരാതിക്കാരി നേരത്തെ ആരോപിച്ചിരുന്നു. തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെയും സമീപിച്ചിരുന്നു. കുട്ടിയുടെ കൗൺസിലിംഗ് പൂർത്തിയാക്കി മൊഴി വീണ്ടും രേഖപ്പെടുത്തിയതിന് […]
Read more

ഇടുക്കിയിൽ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നുവീണു

ഇടുക്കി: ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് തകർന്നുവീണു. കഴിഞ്ഞ ദിവസം ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നിരുന്നു. ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടത്. ആളുകൾ ഓഫീസിൽ ഇല്ലാതിരുന്ന സമയത്താണ് സീലിംഗ് തകർന്നുവീണത്. ഇതോടെ വലിയ അപകടം ഒഴിവായി. പഴയ കെട്ടിടത്തിൽ സീലിംഗ് തുടർച്ചയായി തകർന്നുവീഴുന്നത് ജീവനക്കാരിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അപകടാവസ്ഥയിലുള്ള കെട്ടിടം അടിയന്തരമായി മാറ്റണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും […]
Read more

കല്ലറയിലെ വിദ്യാർഥിയുടെ ആത്മഹത്യ; പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലറയിൽ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. മുതുകുളം സ്വദേശി ധർമരാജൻ (58) ആണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലൈ 31ന് വൈകുന്നേരമാണ് വിദ്യാർഥിയെ വീട്ടിലെ വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ആദ്യം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നാട്ടുകാരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ധർമരാജനെതിരെ സംശയം ഉയർന്നത്. പൊലീസ് നടത്തിയ ചോദ്യം […]
Read more

കൊച്ചിയിൽ ബാലവേലക്കായി എത്തിച്ച കുട്ടികളെ രക്ഷപ്പെടുത്തി; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ ബാലവേലയ്ക്കായി എത്തിച്ച ഒൻപത് കുട്ടികളെ റെയിൽവേ പൊലീസ് രക്ഷപ്പെടുത്തി. ബിഹാറിൽ നിന്നാണ് കുട്ടികളെ ഓടക്കാലിയിലെ പ്ലൈവുഡ് ഫാക്ടറിയിൽ ജോലിക്കായി എത്തിച്ചതെന്നാണ് കണ്ടെത്തൽ. മണിക്കൂറിന് 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ ജോലിക്കായി കൊണ്ടുവന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ രണ്ട് ബിഹാർ സ്വദേശികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ എത്തിച്ച ഏജന്റിനായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് കുട്ടികളടങ്ങിയ സംഘം പാറ്റ്‌ന-എറണാകുളം സൂപ്പർഫാസ്റ്റ് ട്രെയിനിൽ കൊച്ചിയിലെത്തിയത്. 11 പേരടങ്ങിയ സംഘത്തിൽ ഒൻപത് കുട്ടികളെ കണ്ടതിനെ തുടർന്ന് […]
Read more

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഇന്‍സ്റ്റഗ്രാം പരസ്യങ്ങള്‍; നിയമം കര്‍ശനമാക്കാന്‍ കേന്ദ്രം

ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങുന്ന ഉള്ളടക്കങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ നിയമം കൂടുതല്‍ കര്‍ശനമാക്കാനൊരുങ്ങി കേന്ദ്രം. വിഷയത്തിൽ വനിതാ-ശിശു വികസന മന്ത്രാലയത്തിന് കേന്ദ്ര ഐടി മന്ത്രാലയം കത്തയച്ച് നിലവിലെ നിയമങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കൂടുതൽ കർശനമായ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നാണ് ഐടി മന്ത്രാലയത്തിന്റെ നിലപാട്. നിലവിലെ ഐടി നിയമങ്ങളിൽ ഇത്തരം ഉള്ളടക്കം നിർമ്മിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ചില പരിമിതികളുണ്ടെന്നും മന്ത്രാലയം വിലയിരുത്തുന്നു. പോക്‌സോ നിയമം കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും നിർദേശിച്ചിട്ടുണ്ട്. സമൂഹമാധ്യമമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix