Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

വക്കീൽ വേഷത്തിൽ വീണ്ടും സുരേഷ് ​ഗോപി; ‘ജെ.എസ്.കെ’ റിലീസ് പ്രഖ്യാപിച്ചു

സുരേഷ് ​ഗോപി വീണ്ടും വക്കീൽ വേഷത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുന്ന പുതിയ ചിത്രം ‘ജെ.എസ്.കെ’ (ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള) റിലീസിന് ഒരുങ്ങുന്നു. ചിത്രം 2025-ലെ സമ്മർ റിലീസായി തിയറ്ററുകളിൽ എത്തുമെന്ന് നടൻ തന്നെ പ്രഖ്യാപിച്ചു. റിലീസ് തീയതി വൈകാതെ പുറത്തുവരും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തർ പുറത്തുവിട്ടിട്ടുണ്ട്.ചിത്രത്തിൽ സുരേഷ് ​ഗോപിയ്ക്ക് ഒപ്പം അനുപമ പരമേശ്വരൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വേറിട്ട വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി എത്തുന്നുവെന്നത് പ്രേക്ഷകരുടെ […]
Read more

കാത്തിരിപ്പിന് വിരാമം; എമ്പുരാന്റെ ടീസര്‍ പുറത്ത്

കാത്തിരിപ്പിന് വിരാമമിട്ട് എമ്പുരാന്റെ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് മമ്മൂട്ടിയാണ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഇറങ്ങുന്ന ഈ ചിത്രം മാർച്ച് 27 ന് ആണ് തീയറ്ററുകളിൽ എത്തുന്നത്. മുരളി ഗോപി തിരക്കഥ എഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം ,തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും ടീസർ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ആശീര്‍വാദ് സിനിമാസും , ലെയ്ക്ക പ്രൊഡക്ഷൻസും അവരുടെ ഔദ്യോഗിക യൂട്യൂബ് ചാനലുകളിലുടെയും മോഹന്‍ലാലും , പ്രിത്വിരാജും ഉൾപ്പടെയുള്ളവർ അവരവരുടെ […]
Read more

ചന്തുവിന്റെ വീരഗാഥ വീണ്ടും വെള്ളിത്തിരയിൽ; ‘ഒരു വടക്കൻ വീരഗാഥ’ റി-റിലീസ് ട്രെയിലർ പുറത്തുവന്നു

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘ഒരു വടക്കൻ വീരഗാഥ’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. 4കെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവിൽ അണിയിച്ചൊരുക്കിയ ചിത്രത്തിന്റെ റി-റിലീസ് ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രം ഫെബ്രുവരി 7ന് തിയറ്ററുകളിൽ തിരിച്ചെത്തും. എം.ടി. വാസുദേവൻ നായരും ഹരിഹരനും ചേർന്ന് കഥയെഴുതിയ ഈ ചിത്രം 1989ലാണ് റിലീസ് ചെയ്തത്. ചന്തുവിന്റെ കഥാപാത്രം അവിസ്മരണീയമാക്കിയ നടൻ മമ്മൂട്ടിക്ക് ഈ ചിത്രം സമ്മാനിച്ചത് മികച്ച നടനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങളാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ബാനറിൽ പി.വി. ഗംഗാധരൻ […]
Read more

വിജയ് ആരാധകരെ ആവേശത്തിലാഴ്ത്തി ‘ദളപതി 69’; ഫസ്റ്റ് ലുക്ക് നാളെ പുറത്തിറങ്ങും

തെന്നിന്ത്യൻ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. നടൻ വിജയുടെ അവസാന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദളപതി 69-ൽ വിജയ് എങ്ങനെയുണ്ടാകുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. നാളെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിടുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.ചിത്രത്തിൽ മലയാളത്തിലെ യുവതാരം മമിതയും പ്രധാന വേഷത്തിൽ എത്തുന്നു. മമിതയുടെ ജോഡിയായിട്ടാണ് തേജ വിജയ് യുടെ ചിത്രത്തിൽ ഉണ്ടാക്കുകയെന്നും റിപ്പോർട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. ദളപതി 69-ന് എന്ത് പേര് നൽകുമെന്ന കാര്യവും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന […]
Read more

‘ഐഡന്റിറ്റി’ സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു; ജനുവരി 31ന് ഒടിടിയിൽ

ടൊവിനോ തോമസും തൃഷ കൃഷ്ണനും പ്രധാന വേഷങ്ങളിൽ എത്തിയ അഖിൽ പോളും അനസ് ഖാനും ചേർന്ന് സംവിധാനം ചെയ്ത ചിത്രം ‘ഐഡന്റിറ്റി’ യുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജനുവരി 2ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം, ഈ വർഷത്തിലെ പ്രധാന റിലീസുകളിൽ ഒന്നായിരുന്നു. സീ 5 പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം സ്ട്രീമിംഗ് എത്തുക. ജനുവരി 31 മുതലാണ് ചിത്രം ഒടിടിയിൽ പ്രദർശിപ്പിക്കുക. മലയാളത്തിനു പുറമെ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാവും. ഫോറെൻസിക് എന്ന ചിത്രത്തിന് ശേഷം അഖിൽ […]
Read more

തൃഷ സിനിമ വിടാനൊരുങ്ങുന്നു?രാഷ്ട്രീയ പ്രവേശനത്തിനുള്ള നീക്കമെന്ന് പ്രചാരണം

തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ സിനിമാ മേഖലയിൽ നിന്നും വിടാനൊരുങ്ങുന്നതായി അഭ്യൂഹം. തമിഴിലെ സിനിമാ നിരീക്ഷന്‍ അന്തനന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് ഈ പ്രചാരണം. സിനിമാരംഗം വിടുന്ന കാര്യം തൃഷ അമ്മയുമായി സംസാരിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോർട്ട്.തൃഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി ചിത്രങ്ങളാണ്. ‘ഐഡന്റിറ്റി’ യാണ് തൃഷയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. അജിത്തിനൊപ്പം അഭിനയിക്കുന്ന വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങൾ അടുത്തു തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. കൂടാതെ മണിരത്‌നത്തിന്റെ സംവിധാനത്തിൽ […]
Read more

പിവിആർ ഐനോക്‌സ് പ്രേക്ഷകർക്കായി ‘സ്ക്രീൻഇറ്റ്’ ഫീച്ചർ അവതരിപ്പിക്കുന്നു

തിയറ്ററിൽ ഇഷ്ടമുള്ള സിനിമ തിരഞ്ഞെടുക്കാൻ പ്രേക്ഷകർക്ക് അവസരം നൽകുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് പിവിആർ ഐനോക്‌സ്. ‘സ്ക്രീൻഇറ്റ്’ എന്ന ആപ്പിലൂടെ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന സിനിമ, തിയറ്റർ, സമയം എന്നിവ തിരഞ്ഞെടുക്കുകയും, പ്രത്യേക ഷോ ക്രിയേറ്റ് ചെയ്യുകയും ചെയ്യാം. ഈ ഷോയിലേക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും ക്ഷണിക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നു. പഴയ കാലത്തെ ക്ലാസിക് സിനിമകൾ കുടുംബത്തോടോ സുഹൃത്തുക്കളോടോ കൂടി കാണാൻ ഇത് വലിയൊരു അവസരമായും മാറും. ഷോ ക്രിയേറ്റ് ചെയ്യുന്നതിനായി കുറഞ്ഞത് രണ്ട് ടിക്കറ്റുകൾ ബുക്ക് […]
Read more

ഐഎംഡിബി സ്റ്റാര്‍ മീറ്റര്‍ ലൈറ്റ് പുരസ്‌കാരം കനി കുസൃതിയ്ക്ക്

കൊച്ചി: സിനിമകള്‍, ടിവി ഷോകള്‍, സെലിബ്രിറ്റികള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായുള്ള ലോകത്തിലെ ഏറ്റവും ജനപ്രിയവും ആധികാരികവുമായ ശ്രോതസ്സായ IMDb (www.imdb.com) യുടെ ബ്രേക്ക് ഔട്ട് സ്റ്റാര്‍ സ്റ്റാര്‍ മീറ്റര്‍ പുരസ്‌കാരം മലയാളി അഭിനേത്രിയായ കനി കുസൃയ്ക്ക്. ലോകമെമ്പാടുമുള്ള പ്രതിമാസം 250 മില്യണിലധികം ഐഎംഡിബി സന്ദര്‍ശകരുടെ പേജു വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ഐഎംഡിബി ഡാറ്റ പ്രകാരമാണ് ഈ പുരസ്‌കാരം നിശ്ചയിച്ചത്. സമീപകാലത്ത് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്, ഗേള്‍സ് വില്‍ ബി ഗേള്‍സ് എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ ലോകമെങ്ങുമുള്ള സിനിമാ […]
Read more

2025-ലെ ആദ്യ 50 കോടി മലയാളചിത്രം; ആസിഫ് അലിയുടെ ‘രേഖാചിത്രം’

2025-ലെ മലയാളത്തിലെ ആദ്യ 50 കോടി കളക്ഷൻ സാന്തമാക്കി ആസിഫ് അലി നായകനായ ‘രേഖാചിത്രം’. ആഗോളതലത്തിൽ ചിത്രം 50 കോടി നേടി കഴിഞ്ഞു എന്ന് ആസിഫ് അലി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ‘പ്രീസ്റ്റ്’ എന്ന ചിത്രത്തിനുശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം. ചിത്രത്തിന് തിരക്കഥയൊരുക്കിയത്ജോൺ മന്ത്രിക്കലാണ്. രാമു സുനിലും ജോൺ മന്ത്രിക്കലും ചേർന്നാണ് കഥയെഴുതിയത്.ഒൻപതുകോടിയോളം മുതൽമുടക്കിൽ നിർമിച്ച ചിത്രമാണ് രേഖാചിത്രം. റിലീസിന്റെ ആദ്യവാരത്തിൽ തന്നെ ഇതിന്റെ നാലിരട്ടി കളക്ഷൻ ചിത്രം സ്വന്തമാക്കിയിരുന്നു. ആദ്യദിനം […]
Read more

മമ്മൂട്ടിയുമായി ഒന്നിച്ചഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി മോഹൻലാൽ

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ചലച്ചിത്ര താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഇരുവരും ഒരുമിച്ച് അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ മോഹൻലാൽ. മോഹൻലാൽ തന്റെ ആദ്യ സംവിധാന ചിത്രമായ ‘ബറോസിന്റെ’ റിലീസുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾക്ക് അഭിമുഖം അനുവദിച്ചിരുന്നു. ‘ഇച്ചാക്കയും ലാലുവും ഒന്നിക്കാൻ സ്റ്റാർഡം ഒരു വഴിതടസമല്ല’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ‘മികച്ച സംവിധായകർക്കൊപ്പം 55 സിനിമകളിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. മലയാളത്തിൽ ഇങ്ങനെ രണ്ട് അഭിനേതാക്കളെ ഉൾപ്പെടുത്തുകയെന്നത് ഒരു സംവിധായകനോ, തിരക്കഥാകൃത്തിനോ, നിർമാതാവിനോ എളുപ്പം കഴിയുന്ന കാര്യമല്ല. എനിക്ക് എന്റേതായ […]
Read more
Advertisement
WhiteswanTV Footer