Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ്; തണ്ടേൽ റിലീസ് ദിനത്തിൽ നേടിയത് എത്ര?

തെലങ്ക് താരം നാഗചൈതന്യയുടെ ബിഗ് ബജറ്റ് ചിത്രം ‘തണ്ടേൽ’ ഇന്നലെ തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച റൊമാന്‍റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തീരദേശവും മത്സ്യത്തൊഴിലാളികളുടെ ജീവിതവുമൊക്കെ പശ്ചാത്തലമാക്കുന്ന ചിത്രമാണ്. രാജു എന്ന മത്സ്യത്തൊഴിലാളിയായ കഥാപാത്രത്തെയാണ് നാഗചൈതന്യ സ്ക്രീനില്‍ അവതരിപ്പിക്കുന്നത്. നാഗചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമാണിത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക. പ്രീ റിലീസ് പബ്ലിസിറ്റി മെറ്റീരിയലുകളിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. […]
Read more

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്നു; ‘ആപ്പ് കൈസേ ഹോ’ 28ന് തിയേറ്ററുകളിലേക്ക്

“ലൗ ആക്ഷൻ ഡ്രാമ”, “പ്രകാശൻ പറക്കട്ടെ” എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലേക്ക്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.ഡി ഗ്രൂപ്പിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം വള്ളുവനാടൻ സിനിമ കമ്പനി ത്രു തീയേറ്ററുകളിലേക്ക് എത്തിക്കുന്നു.ഈ വരുന്ന ഫെബ്രുവരി 28ന് ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിൽ എത്തും. മലയാളികളുടെ പ്രിയ നടനും […]
Read more

‘ആറാട്ടണ്ണനെ’ തിയറ്ററിൽ നിന്ന് ഇറക്കി വിട്ടു; തിയറ്റർ ഉടമയ്ക്ക് നേരെ ആരോപണവുമായി സന്തോഷ് വർക്കി

മോഹൻലാൽ ചിത്രമായ ആറാട്ടിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയ ആളാണ് സന്തോഷ് വർക്കി. ഇതിന് ശേഷം ആറാട്ടണ്ണൻ എന്ന വിളിപ്പേരിലാണ് സന്തോഷ് അറിയപ്പെടാൻ തുടങ്ങിയത്. കൊച്ചിയിലെ പ്രധാന തിയറ്ററിൽ സന്തോഷ് റിവ്യു പറയാൻ പോകാറുണ്ട്. ഇന്നിതാ തന്നെ തിയറ്ററിൽ നിന്നും ഇറക്കി വിട്ടുവെന്നാണ് സന്തോഷ് വർക്കിയുടെ ആരോപണം. തനിക്ക് ഭ്രാന്താണെന്ന് തിയറ്റർ ഉടമ പറഞ്ഞുവെന്നും തന്റെ റിവ്യു എടുക്കരുതെന്ന് മാധ്യമങ്ങളോട് ഇയാൾ പറ‍ഞ്ഞുവെന്നുമാണ് സന്തോഷ് വർക്കിയുടെ ആരോപണം. ‘ഞാൻ ഭ്രാന്തനാണ് എന്റെ റിവ്യു എടുക്കരുതെന്ന്. ആ […]
Read more

പുതിയ ലുക്കിൽ മോഹൻലാൽ; ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ

ന്യൂ ലുക്കിൽ പൊതുവേദിയിൽ എത്തി മോഹൻലാൽ. താടി ട്രിം ചെയ്ത് പുതിയ മേക്കോവറിലായിരുന്നു താരം എത്തിയത്. ബഹ്റൈന്‍ സര്‍ക്കാരിന്‍റെ പരമോന്നത ബഹുമതി നേടിയ വ്യവസായി ഡോ. ബി രവി പിള്ളയെ ആദരിക്കുന്ന ചടങ്ങിലാണ് മറ്റ് പ്രമുഖർക്കൊപ്പം മോഹന്‍ലാലും എത്തിയത്. ഏറെക്കാലമായുള്ള താടി വളര്‍ത്തിയ ഗെറ്റപ്പ് മാറ്റിയാണ് മോഹന്‍ലാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. പരിപാടി നടക്കുന്ന തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും മിനിറ്റുകള്‍ക്കുള്ളിൽ തന്നെ ആരാധകര്‍ ഏറ്റെടുക്കുകയായിരുന്നു.മോഹന്‍ലാലിന്റെ അടുത്തതായി ചിത്രീകരണമാരംഭിക്കാൻ ഒരുങ്ങുന്ന സത്യന്‍ അന്തിക്കാട് […]
Read more

ആസിഫ് അലിയുടെ “ആഭ്യന്തര കുറ്റവാളി” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; ഈദിന് തിയേറ്ററുകളിലെത്തും

കൊച്ചി: നടൻ ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിൽ തന്റെ പുതിയ ചിത്രം ‘ആഭ്യന്തര കുറ്റവാളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സേതുനാഥ് പത്മകുമാർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഈദ് റിലീസായി തിയേറ്ററുകളിലെത്തും. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിച്ച ആഭ്യന്തര കുറ്റവാളിയുടെ ഓൾ ഇന്ത്യാ വിതരണത്തിൻ്റെ ചുമതല ഡ്രീം ബിഗ് ഫിലിംസ് ആണ് നിർവഹിക്കുന്നത്. രസകരമായ ഫാമിലി കോമഡിറിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടെയിനർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൽ ആസിഫ് അലിക്ക് ഒപ്പമെത്തുന്നത് പുതുമുഖ താരം […]
Read more

ആര്യൻ ഖാന്റെ ആദ്യ ബോളിവുഡ് സംവിധാനം; ‘The BA***DS of Bollywood’ നെറ്റ്ഫ്‌ളിക്‌സിൽ എത്തുന്നു

ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ, ആര്യന്‍ ഖാന്‍ ആദ്യമായി തന്റെ സംവിധാന സംരഭത്തിലേക്ക് കടക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിൽ റിലീസ് ചെയ്യുന്ന സീരിസിന്റെ പേര് ‘The BA***DS of Bollywood’ എന്നാണ്. ഷാരൂഖ് ഖാൻ തന്നെയാണ് മകൻ ആര്യന്‍റെ ആദ്യ സംവിധസംരഭത്തെ പറ്റി പ്രഖ്യാപനം നടത്തിയത്. ക്യാമറക്ക് പിന്നിൽ സംവിധായകനായി ആര്യനും, മുന്നിൽ നടനായി ഷാരൂഖ് ഖാനും, ഇരുവരും തമ്മിലുള്ള രസകരമായ ഡയലോഗുകളിലൂടെ സീരിസ് പ്രഖ്യാപനം. ഇതിനോടകം ഈ വീഡിയോ 27 ലക്ഷം ആളുകൾ കണ്ടു.സീരിസിന്റെ റിലീസ് തീയതി […]
Read more

മോഹന്‍ലാലും പ്രഭാസും ഒന്നിക്കുന്ന; ‘കണ്ണപ്പ’ പോസ്റ്റർ വൈറൽ!

ഹൈദരാബാദ്: ആദ്യ പ്രഖ്യാപനത്തിൽ തന്നെ മലയാളികളുടെയും തെലുങ്ക് സിനിമാപ്രേമികളുടെയും ശ്രദ്ധ നേടിയ കണ്ണപ്പ എന്ന സിനിമയുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. മോഹൻലാലും അക്ഷയ് കുമാറും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വിഷ്ണു മഞ്ചു ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ഈ ബിഗ്ഗ് ബജറ്റ് ചിത്രത്തിൽ ശരത് കുമാർ, മോഹൻ ബാബു […]
Read more

ദുൽഖറിന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’

സൂപ്പർഹിറ്റ് റൊമാന്റിക്ക് ചിത്രം സീതാ രാമത്തിനും ബ്രഹ്‌മാണ്ഡ ചിത്രം കൽക്കിയിലെ അതിഥി വേഷത്തിനും ശേഷം ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് ചിത്രം ‘ആകാസം ലോ ഒക്ക താര’യുടെ പൂജ നടന്നു. സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ ദുൽഖർ സൽമാന്റെ നായിക. ചിത്രത്തിൻറെ സംവിധാനം പവൻ സദിനേനിയാണ്. ചിത്രത്തിന്റെ നിർമ്മാതാവും അല്ലു അർജുന്റെ പിതാവും ആയ അല്ലു അരവിന്ദിനൊപ്പം ദുൽഖർ നിൽക്കുന്ന ചിത്രങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. സംവിധാനം ചെയ്യുന്നത് പവൻ സദിനേനിയാണ്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ […]
Read more

“നാൽപ്പതുകളിലെ പ്രണയം “ഓഡിയോ പ്രകാശനം ചെയ്തു

രമേശ്‌ എസ് മകയിരം തിരക്കഥയെഴുതി സംവിധാനം നിർവ്വഹിച്ച “നാൽപ്പതുകളിലെ പ്രണയം” എന്ന ചിത്രത്തിന്റെ ഓഡിയോ കവറിന്റെ പ്രകാശനം, സംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, ചലച്ചിത്ര താരം ടൊവിനോ തോമസ് എന്നിവർ ചേർന്ന് നിർവഹിച്ചു. എം എൽ എ മാരായ യു പ്രതിഭ, ദലിമ ജോർജ്, സംവിധായകൻ രമേശ്‌ എസ് മകയിരം, നടിമാരായ ആശ വാസുദേവൻ നായർ, മഴ രമേശ്‌ ,ആലപ്പുഴജില്ലാ കളക്ടർ അലക്സ് വർഗീസ് എന്നിവർ […]
Read more

ദിലീപ്-ധ്യാൻ ശ്രീനിവാസൻ ഒന്നിക്കുന്ന ‘പ്രിൻസ് ആൻഡ് ഫാമിലി’; ആദ്യ വീഡിയോ പുറത്തിറങ്ങി

ദിലീപിന്റെ 150-ാം സിനിമ എന്ന പ്രത്യേകതകൊണ്ട് തന്നെ വലിയ പ്രതീക്ഷയുണർത്തുന്ന ‘പ്രിൻസ് ആർഡ് ഫാമിലി’ എന്ന പുതിയ ചിത്രം റിലീസിനൊരുങ്ങുകയാണ്. നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ 30-ാം ചിത്രമാണിത് എന്നതും മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ ആദ്യ വീഡിയോ, ദി സോൾ ഓഫ് പ്രിൻസ് എന്ന പേരിൽ എത്തിയിരിക്കുന്ന വീഡിയോയിലൂടെ ചിത്രത്തിന്റെ തീം മ്യൂസിക്കും അവതരിപ്പിക്കുന്നുണ്ട്. ധ്യാൻ ശ്രീനിവാസൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, ജോണി […]
Read more
Advertisement
WhiteswanTV Footer