Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: cinema

സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതിന് ഫിലിം ചേമ്പർ ചർച്ച ഇന്ന്

കൊച്ചി: സിനിമാ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഫിലിം ചേമ്പർ ചർച്ച ഇന്നു നടക്കും. ചേമ്പറിന് കീഴിലെ എല്ലാ സംഘടനകളും ചർച്ചയിൽ പങ്കെടുക്കുംസിനിമാ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യ അജണ്ട. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് അമ്മയുമായി നടത്തേണ്ട ചർച്ചകളെക്കുറിച്ചും ആലോചിക്കും. സർക്കാരുമായുള്ള ചർച്ചകളും അജണ്ടയിലുണ്ട്. ജി. സുരേഷ് കുമാറും ആന്റണി പെരുമ്പാവൂരും തമ്മിലുള്ള പ്രശ്നം സമവായത്തിൽ എത്തിയതിനുശേഷം സിനിമാ സമരത്തെക്കുറിച്ച് പുനരാലോചിക്കും എന്ന് ചേമ്പർ വ്യക്തമാക്കിയിരുന്നു.
Read more

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രത്തിൽ

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രമായ റോബിൻഹുഡിൽ അതിഥി വേഷത്തിൽ എത്തുന്നു. തെലുങ്ക് താരം നിഥിന്‍ നായകനായ ചിത്രത്തിലാണ് വാർണർ അതിഥി വേഷത്തിൽ എത്തുന്നത്. 2024 സെപ്റ്റംബറിൽ ചിത്രത്തിന്‍റെ ഓസ്‌ട്രേലിയ ഷെഡ്യൂളിനിടെ വാര്‍ണറുടെ ചിത്രത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് സംബന്ധിക്കുന്ന വിവരങ്ങൾ ചിത്രത്തിന്‍റെ നിർമ്മാതാവ് രവിശങ്കർ സ്ഥിരീകരിച്ചു. “ഡേവിഡ് വാർണർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. വളരെ ആവേശവോജ്വലമായിരുന്നു അത് എന്നാണ് രവിശങ്കർ പറയുന്നത്. ഐപിഎൽ മത്സരങ്ങൾ നടന്ന സമയത്ത് […]
Read more

സമൂഹത്തിലുണ്ടാകുന്ന ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാകാം: സുരേഷ് ഗോപി

തിരുവനന്തപുരം: സമൂഹത്തിൽ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ സിനിമയ്ക്കും പങ്കുണ്ടാകാമെന്ന് കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാൽ എല്ലാത്തിന്റെയും ആരംഭം സിനിമ ആണെന്ന് പറയരുത്. അടുത്തിടെ ഇത്തരത്തിൽ ചർച്ചയായ സിനിമയാണ് ഇടുക്കി ഗോള്‍ഡ്. എന്നാൽ ഇത്തരത്തിൽ സംഭവിച്ചതിൽ നിന്നുമാണല്ലോ നല്ല ഒരു സിനിമ ഉണ്ടായത്. സിനിമ മനസ്സിലാക്കണം. ഓരോ കുട്ടിയും പിറന്നുവീഴുന്നത് രാജ്യമാകുന്ന കുടുംബത്തിലേക്കാണ്. അവർ പാഴായിപ്പോകാൻ പാടില്ല, അവരുടെ ജീവൻ പൊലിഞ്ഞൂടാ. സമൂഹത്തിലുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെ തടയാൻ എല്ലാവരും ഒറ്റകെട്ടായി രംഗത്തിറങ്ങണമെന്നും സുരേഷ് ഗോപി പറഞ്ഞു.
Read more

വീണ്ടും ആരാധകരെ അമ്പരപ്പിച്ച് നിവിൻ പോളി; താരത്തിന്റെ വിന്റേജ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

വിന്റേജ് ലുക്കില്‍ സോഷ്യല്‍ മീഡിയ കീഴടക്കി നിവിന്‍പോളിപുത്തന്‍ ലുക്കില്‍ വൈറലായി നിവിന്‍ പോളി. അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് അടുത്തിടെ പല തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ക്ലാസിക് റെട്രോ ഫീല്‍ നല്‍കുന്ന, അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗംഭീര മേക്കോവര്‍ നടത്തിയ നിവിന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് വിന്റേജ്‌ലുക്കിലാണ്. ‘ആക്ഷന്‍ ഹീറോ ബിജു 2’ ഉള്‍പ്പെടെയുള്ള […]
Read more

‘ഫൂട്ടേജ്’ ഹിന്ദി പതിപ്പ്; മാര്‍ച്ച് 7 ന് റിലീസ്

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫൂട്ടേജ്. 2024 ഓഗസ്റ്റില്‍ ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇപ്പോഴിതാ ആറ് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് തിയറ്ററുകളില്‍ എത്തുകയാണ്. ഇതിനോടനുബന്ധിച്ച്‌ ചിത്രത്തിന്റെ ഹിന്ദി ട്രെയ്‍ലറും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു […]
Read more

വടിവേലുവിന്റെ വായിൽ വിരലിട്ടു, തലമുടി പിടിച്ചു കുലുക്കി; പൊതുവേദിയില്‍ നടനെ അപമാനിച്ച് പ്രഭുദേവ

പൊതുവേദിയില്‍ തമിഴ് നടന്‍ വടിവേലുവിനെ അപമാനിച്ച് നടൻ പ്രഭുദേവ. വടിവേലുവിന്റെ വായില്‍ കുത്തിയും തലമുടി പിടിച്ച് കുലുക്കുകയുമായിരുന്നു. സ്‌റ്റേജ് ഷോ പരിപാടിക്കിടെ മുന്‍നിരയിലിരിക്കുകയായിരുന്ന വടിവേലുവിനോട് പ്രഭുദേവ ഇത്തരത്തില്‍ ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് മുന്നിലായിരുന്നു സംഭവം. ധനുഷ് ഉള്‍പ്പെടെയുള്ള പ്രമുഖതാരങ്ങളെല്ലാം ഈ പ്രവര്‍ത്തി കണ്ട് കൈയടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ആദ്യം വടിവേലുവിന്റെ സീറ്റിന് അരികിലേക്ക് എത്തിയ പ്രഭുദേവ വടിവേലുവിനോട് മുഖം കൊണ്ട് ഗോഷ്ടി കാണിക്കുകയും അതേ രീതിയിൽ വടിവേലുവും തിരിച്ച് […]
Read more

ആമിർ ഖാൻ 20 കൊല്ലമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ല?

സിനിമയില്‍ താരങ്ങളുടെ പ്രതിഫലം എപ്പോഴും ചർച്ചയാകാറുണ്ട്. സിനിമ വ്യവസായത്തിന്‍റെ സുസ്ഥിരതയ്ക്ക് താരങ്ങൾ പ്രതിഫലം കുറയ്ക്കണം എന്നാണ് ഭാഷ വ്യത്യാസമില്ലാതെ സിനിമ നിര്‍മ്മാതാക്കള്‍ അടക്കം ആവശ്യപ്പെടുന്നത്. എന്നാല്‍ ഇരുപത് വര്‍ഷത്തോളമായി സിനിമയ്ക്ക് പ്രതിഫലം വാങ്ങാറില്ലെന്ന് പറയുകയാണ് ബോളിവു‍ഡ് സൂപ്പര്‍താരം ആമിർ ഖാൻ. എബിപി ലൈവ് ഇവന്‍റില്‍ സംസാരിക്കവൊണ് ആമീര്‍ ഖാൻ ഇക്കാര്യം വ്യക്തമാക്കിയത്. “ഞാൻ ലാഭ വിഹിത മാതൃകയിലാണ് പണം സമ്പദിക്കുന്നത്, പണ്ടത്തെ തെരുവ് കലാകാരന്മാരുടെ രീതിയാണത്. അവര്‍ തെരുവില്‍ പ്രകടനം നടത്തുന്നു, അതിന് ശേഷം തലയിലെ തൊപ്പി […]
Read more

വിജയക്കുതിപ്പിൽ ‘ഛാവ’; വെറും എട്ട് ദിനം കൊണ്ട് നേടിയത് 343 കോടി!

ബോക്‌സ്ഓഫീസില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് വിക്കി കൗശലിന്റെ ബോളിവുഡ് ചിത്രം ‘ഛാവ’. റിലീസ് ചെയ്ത് എട്ട് ദിവസം പിന്നിട്ടപ്പോൾ തന്നെ ചിത്രം ആഗോളതലത്തില്‍ നേടിയത് 343 കോടിയാണ്. ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ചിത്രത്തിന്റെ ആഗോള കളക്ഷനെയും കടത്തിവെട്ടിയാണ് ഛാവ ബോക്‌സ് ഓഫീസില്‍ വൻ കളക്ഷൻ നേടി മുന്നോട്ട് കുതിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രമായി 24 കോടി റിലീസ് ചെയ്ത എട്ടാം ദിനം കൊണ്ട് ഛാവ നേടിക്കഴിഞ്ഞു. ചിത്രത്തിന്റെ ഇതുവരെയുള്ള ആഭ്യന്തര കളക്ഷന്‍ 249 കോടിയാണ്. അതേസമയം […]
Read more

ദൃശ്യം 3 വരുന്നു; സ്ഥിരീകരിച്ച് മോഹന്‍ലാല്‍

മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രം ദൃശ്യത്തിന്റെ മൂന്നാം ഭാഗവും വരുന്നു. നടൻ മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം വരുന്ന വിവരം സ്ഥിരീകരിച്ചത്. ‘ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’ എന്ന ടാഗ് ലൈനോടുകൂടിയാണ് പോസ്റ്റ് പങ്കുവെച്ചത്. 2013-ല്‍ ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച് ചിത്രത്തിൽ മോഹന്‍ലാലും മീനയും പ്രധാനവേഷങ്ങളെ അവതരിപ്പിച്ചു. മലയാളം ക്രൈം ത്രില്ലര്‍ ചിത്രങ്ങളിലെ മികച്ച ഒരു സിനിമയാണ് ദൃശ്യം. ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട അന്വേഷണവും സ്വന്തം കുടുംബത്തെ രക്ഷിക്കാൻ വേണ്ടിയുള്ള […]
Read more

‘ഗെറ്റ് സെറ്റ് ബേബി’: പ്രൊമോ ഗാനം എത്തി; ഉണ്ണി മുകുന്ദന്‍ ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്

പാന്‍ ഇന്ത്യന്‍ ബ്ലോക്ക് ബസ്റ്റർ ചിത്രം മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന ‘ഗെറ്റ് സെറ്റ് ബേബി’യിലെ രണ്ടാമത്തെ വിഡിയോ ഗാനം പുറത്തിറങ്ങി. നരേഷ് അയ്യർ ആണ് ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാർ രചിച്ച ഈ ഗാനത്തിന്‌ ഈണമിട്ടിരിക്കുന്നത് തമിഴിലും മലയാളത്തിലും ഒട്ടേറെ സൂപ്പർ ഹിറ്റുകള്‍ക്ക് സംഗീതമൊരുക്കിയ സാം സി എസ് ആണ്‌. ഇതിന് മുൻപ് പുറത്തിറങ്ങിയ ഗെറ്റ് സെറ്റ് ബേബിയുടെ ട്രെയിലറിന് ഗംഭീര പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. ട്രെയ്ലർ […]
Read more
Advertisement
WhiteswanTV Footer