മഹാരാഷ്ട്രയിലെ തോല്‍വി : വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി : മഹാരാഷ്ട്രയിലെ ഫലങ്ങൾ അപ്രതീക്ഷിതമാണെന്നും വിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ ഗാന്ധി. എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. മഹാവികാസ് അഘാഡിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ ഗാന്ധി നന്ദിയും അറിയിച്ചു. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉദ്ധവ് താക്കറെ പക്ഷ ശിവസേനയേയും ശരദ് പവാർ പക്ഷ എൻ.സി.പിയേയും ഏറെ പിന്നിലാക്കിയാണ് ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനക്കും അജിത് പവാർ പക്ഷ എൻ.സി.പിക്കും വൻ വിജയം ലഭിച്ചത്. ഇന്ത്യാ […]
Read more