Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍

പോളിങ് ബൂത്തുകളിലെ വോട്ടർമാരുടെ നീണ്ടനിരയില്‍ പ്രതീക്ഷവെച്ച് എൽഡിഎഫ്, യുഡിഫ്, എൻഡിഎ മുന്നണികള്‍. നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ വയനാട് ആകെ പോളിങ് – 27.03 ശതമാനവും ചേലക്കരയില്‍ 28.58 ശതമാനവുമായിരിക്കുകയാണ്. മാനന്തവാടി 19.90, സുൽത്താൻ ബത്തേരി 19.49, കൽപ്പറ്റ-21.13, തിരുവമ്പാടി-21.73, ഏറനാട് 22.08, നിലമ്പൂർ- 20.12, വണ്ടൂർ- 2.06 എന്നതാണ് വയനാട്ടിലെ പോളിങ് നിരക്ക്. ചേലക്കരയില്‍ 29 ശതമാനവും ദേശമംഗലത്ത് 28, മുള്ളൂര്‍ക്കരല്‍, 30 ശതമാനവും കൊണ്ടാഴി 28, പാഞ്ഞാള്‍ 30, വരവൂര്‍25, പഴയന്നൂര്‍ 27 തിരുവില്ലാന്‍മല 32, വള്ളത്തോള്‍നഗ‍ര്‍ […]
Read more

വയനാടും ചേലക്കരയും പോളിംഗില്‍ മുന്നേറുന്നു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിംഗ്. ആദ്യ 2 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10 ശതമാനത്തോളം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ 9മണി വരെയുള്ള കണക്ക് പ്രകാരം തിരുവമ്പാടി മണ്ഡലത്തിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്, 7.51 ശതമാനം. വയനാട് ആകെ പോളിങ് – 13.10 ശതമാനവും, ചേലക്കരയില്‍ 14.4 ശതമാനവുമാണ് ഇതുവരെയുള്ള പോളിംഗ് നിരക്ക്. മാനന്തവാടി 6.69, കല്‍പ്പറ്റ 7.04, തിരുവമ്പാടി 7 .51, ഏറനാട് 7.55, നിലമ്പൂര്‍ 6.78, […]
Read more

ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

വയനാട്: ലോക്സഭ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കവെ വയനാട്ടിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി. ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് കാട്ടി എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. വൈദികരുടെ സാന്നിധ്യത്തില്‍ പ്രാര്‍ത്ഥന നടത്തുന്നതിന്‍റെ വീഡിയോ പ്രചരിപ്പിച്ചു, ആരാധനാലത്തിനുള്ളില്‍ വിശ്വാസികളോട് വോട്ട് അഭ്യാര്‍ത്ഥിച്ചു, വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചു എന്നിവയാണ് പരാതിയിൽ പ്രതിപാദിച്ചിരിക്കുന്ന വിഷയങ്ങൾ. കഴിഞ്ഞ 10 നാണ് പ്രിയങ്ക ഗാന്ധി പള്ളിക്കുന്ന് ദേവാലയത്തിലെത്തി വോട്ട് തേടിയത്.
Read more

നെൽകർഷകർക്ക് പ്രത്യേക പാക്കേജ് നടപ്പാക്കണം: സി കൃഷ്ണകുമാർ

പാലക്കാട്: നെല്ല് സംഭരണം വൈകുന്നതും സംഭരണ വില വർധിപ്പിക്കാത്തതും അടക്കം വിവിധ പ്രശ്നങ്ങളാൽ നട്ടം തിരിയുന്ന പാലക്കാട്ടെ കർഷകർക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എൻ ഡി എ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. ഇടുക്കി, വയനാട് പാക്കേജ് പോലെ പാലക്കാട്ടെ കർഷകരുടെ പ്രശ്നങ്ങൾ നേരിടാനുതകുന്ന പാക്കേജ് ആണ് ആവശ്യം. കേന്ദ്രം സംഭരണ വില കൂട്ടുമ്പോഴും ആനുപാതികമായി കുറക്കുന്ന സംസ്ഥാന നീക്കം അപലപനീയമാണ്. കേന്ദ്ര വിഹിതം നേരിട്ട് കർഷകർക്ക് ലഭിക്കുകയെന്ന ദീർഘകാല ആവശ്യം യാഥാർത്ഥ്യമാക്കാനായി ഇടപെടുമെന്നും സി. കൃഷ്ണകുമാർ പറഞ്ഞു. […]
Read more

വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വ്യാജ വാഗ്ദാനം നൽകുന്നു: പ്രകാശ് ജാവദേക്കർ

മുനമ്പത്തെ വഖഫ് ഭൂമി പ്രശ്നം പരിഹരിക്കുമെന്ന് സി പി ഐ എമ്മും കോൺഗ്രസ്സും വ്യാജ വാഗ്ദാനം നൽകുന്നുവെന്ന് ബി ജെ പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവദേക്കർ. പ്രശ്‍നപരിഹാരം വേണമെങ്കിൽ എൻ ഡി എ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതിയെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വഖഫ് നിയമം, 1995 പ്രകാരം ഏത് വസ്തുവിനെയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്നതിന് വഖഫ് ബോർഡിന് നിയന്ത്രണമില്ലാത്ത അധികാരങ്ങളുണ്ട്. ഈ അമിതാധികരം നിയന്ത്രിച്ച് സുതാര്യത കൊണ്ടുവരാനാണ് നിയമഭേദഗതിയിലൂടെ ശ്രമിക്കുന്നത്. എന്നാൽ […]
Read more

ചേലക്കരയിലും വയനാടും കൊട്ടിക്കലാശം, ഇനി നിശബ്ദ പ്രചാരണം

ഒരുമാസത്തോളം നീണ്ട കാടടച്ചുള്ള ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചരണത്തിന് വയനാട്ടിലും ചേലക്കരയിലും ആവേശോജ്ജ്വല പരിസമാപ്തി. ഉച്ച മുതല്‍ ആരംഭിച്ച റോഡ് ഷോയ്ക്ക് ഒടുവില്‍ വിവിധ ഇടങ്ങളില്‍ അരങ്ങേറിയ കലാശക്കൊട്ടോടെയാണ് പരസ്യപ്രചരണത്തിന് തിരശീല വീണത്. രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം പ്രവര്‍ത്തകര്‍ ആട്ടവും പാട്ടുമായി കൊട്ടിക്കലാശം ജോറാക്കി. വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കൊണ്ടാണ് ശ്രദ്ധയാകര്‍ഷിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി സഹോദരനും എംപിയുമായ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചാരണം തുടര്‍ന്ന പ്രിയങ്ക കൊട്ടിക്കലാശത്തിന് പിന്നാലെ മടങ്ങി. ബത്തേരിയില്‍ പ്രിയങ്കയും രാഹുലും റോഡ് ഷോ […]
Read more

ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനത്തോട് കൂടിയ അവധി

വയനാട് ലോക്സഭ, ചേലക്കര നിയമസഭ മണ്ഡലങ്ങളിൽ നവംബർ 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് അവധി അനുവദിച്ച് തൊഴിൽ വകുപ്പ് ഉത്തരവിറക്കി. സ്വന്തം ജില്ലക്ക് പുറത്ത് ജോലിയുള്ളവർക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിൽ പോയി വോട്ടു ചെയ്യാൻ തൊഴിലുടമ പ്രത്യേക അനുമതി നൽകണം. ഐ ടി, പ്ലാന്റേഷൻ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ കാഷ്വൽ / ദിവസ വേതന തൊഴിലാളികൾക്കും വേതനത്തോട് കൂടിയ അവധി ബാധകമാണ് എന്ന് ലേബർ […]
Read more

മഹാരാഷ്ട്രയിൽ മതപരിവർത്തന വിരുദ്ധ നിയമം നടപ്പിലാക്കും: അമിത് ഷാ

മുംബൈ: തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ മഹാരാഷ്ട്രയിൽ മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയുടെ പ്രകടനപത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് കേന്ദ്ര മന്ത്രിയുടെ ഈ പരാമർശം. മതപരിവർത്തനവിരുദ്ധനിയമം നടപ്പാക്കുക വഴി നിർബന്ധിതവും വഞ്ചനാപരവുമായ മതപരിവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കാൻ വ്യവസ്ഥകൾ വരും. കൂടാതെ മുസ്‌ലിം സമുദായത്തിന് 10 ശതമാനം സംവരണമാവശ്യപ്പെട്ട് ഉലമ അസോസിയേഷൻ അടുത്തിടെ കോൺഗ്രസിന് നിവേദനം സമർപ്പിച്ചിരുന്നു. അത് നടപ്പിലായാൽ മറ്റ് പിന്നാക്കവിഭാഗങ്ങൾക്ക് സംവരണനഷ്ടങ്ങളുണ്ടാക്കും. സംവരണത്തിന് നിലവിൽ 50 ശതമാനം പരിധിയുണ്ട്. ഏതുവർധനയും […]
Read more

എന്റെ ഹൃദയം നിറയെ വയനാട്, ‘ഐ ലവ് യു വയനാട്’ : രാഹുൽ ഗാന്ധി

സുൽത്താൻ ബത്തേരി: ‘ഐ ലവ് യു വയനാട്’ എന്നെഴുതിയ വെള്ള ടീഷർട്ട് ധരിച്ചായിരുന്നു രാഹുൽ ഗാന്ധിയുടെ വരവ്. തന്റെ ഹൃദയം നിറയെ വയനാടാണെന്ന് പറഞ്ഞ രാഹുൽ താൻ വയനാടിന്റെ അനൗദ്യോഗിക എം.പിയായിരിക്കുമെന്നും പറഞ്ഞു. വയനാടിനോടും തന്റെ സഹോദരിയോടുമുള്ള സ്നേഹത്തെക്കുറിച്ച് പറഞ്ഞു വൈകാരികമായാണ് രാഹുൽഗാന്ധി സംസാരിച്ചത്. വയനാടിന് തന്റെ കുഞ്ഞനുജത്തിയെ നൽകുകയാണെന്ന് പറഞ്ഞ് പ്രിയങ്ക ഗാന്ധിക്ക് രാഹുൽഗാന്ധി ചുംബനവും നൽകി. വയനാട്ടിൽ വന്നതിന് ശേഷമാണ് ഞാൻ ആദ്യമായി രാഷ്ട്രീയത്തിൽ സ്നേഹം എന്ന വാക്ക് ഉപയോഗിക്കാൻ തുടങ്ങിയത്. വയനാട്ടിലെ ജനങ്ങൾ […]
Read more

മാട്ടുപ്പെട്ടി റിസർവോയറിൽ പറന്നിറങ്ങി ജലവിമാനം; പരീക്ഷണ പറക്കൽ വിജയം

കൊച്ചി: സംസ്ഥാനത്തിന്റെ വിനോദസഞ്ചാരത്തിനു പുത്തനുണർവ് നൽകാൻ സീ പ്ലെയിൻ എത്തി. മാട്ടുപ്പെട്ടി റിസർവോയറിൽ പറന്നിറങ്ങിയ ജലവിമാനത്തിന്റെ പരീക്ഷണ പറക്കൽ വിജയമായി. കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നും ആരംഭിച്ച പരീക്ഷണ പറക്കൽ മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തു. രാവിലെ 10.30 ന് ബോൾഗാട്ടിയിൽ നിന്നും ടേക്ക് ഓഫ് ചെയ്ത ജലവിമാനം രാവിലെ ഏകദേശം 11 മണിയോടുകൂടി തന്നെ മാട്ടുപ്പെട്ടി റിസർവോയറിൽ ലാൻഡ് ചെയ്തു. മാട്ടുപ്പെട്ടി ഡാം ആനത്താരയുടെ ഭാഗമായതിനാൽ വനം വകുപ്പ് ആശങ്കയറിയിച്ചിരുന്നു. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix