ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ആദരം: മോദി
ജമ്മു – കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കില്ല എന്നും ആർട്ടിക്കിൾ 370 പിൻവലിച്ചത് അംബേദ്കർക്കുള്ള ആദരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ നാസിക്കിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് അധികാരത്തിൽ വന്നത് നുണ പ്രചരിപ്പിച്ചാണ്. അധികാരത്തിൽ വന്നതിനു ശേഷം വാഗ്‌ദാനങ്ങൾ മറന്നു. പൊതു ഖജനാവ് കാലിയാക്കി. സാമൂഹികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ വളർത്തി. കോൺഗ്രസ് ഭരണം അഴിമതി വർധിപ്പിച്ചു. കോൺഗ്രസ് ഭരണഘടനയെ അപമാനിക്കുകയാണ് എന്നും മോദി വിമർശിച്ചു. […]
Read more