Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

പി പി ദിവ്യയ്‌ക്കെതിരെ നടപടി വൈകുന്നു; കോണ്‍ഗ്രസ്, യൂത്ത് ലീഗ്, ബിജെപി പ്രതിഷേധം

കണ്ണൂര്‍ എഡിഎമായിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ പി പി ദിവ്യയ്‌ക്കെതിരെ നടപടി വൈകുന്നതില്‍ യുത്ത് കോണ്‍ഗ്ര്‌സ, ബിജെപി, കോണ്‍ഗ്രസ് പ്രതിഷേധം. കണ്ണൂരില്‍ ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്‍പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. പി വി പ്രശാന്തിനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിയാരം മെഡിക്കല്‍ കോളേജിന് മുന്നിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധം. പരിയാരം മെഡിക്കല്‍ കോളേജിനെ പ്രതിഷേധം അറിയിക്കുകയാണ് ലക്ഷ്യമെന്നും രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. കണ്ണൂര്‍ കളക്ടറേറ്റിലേക്കായിരുന്നു ബിജെപിയുടെ മാര്‍ച്ച്. പ്രതിഷേധക്കാരും […]
Read more

കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രം; കെ മുരളീധരന്‍

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ ബിജെപിയിലേക്കുള്ള ക്ഷണം തമാശ മാത്രമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. സുരേന്ദ്രന്റെ ബിജെപിയിലേക്ക് ക്ഷണിച്ചുളള തമാശ താനും ആസ്വദിച്ചുവെന്ന് അദ്ദേഹം പ്രതികരിച്ചു. കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്ക് ഇല്ലെന്നും അവഗണന തുടര്‍ന്നാല്‍ പൊളിറ്റിക്കല്‍ റിട്ടയര്‍മെന്റ് മാത്രമായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ അമ്മയെ അനാവശ്യ ചര്‍ച്ചകളിലേക്ക് കൊണ്ടുവരരുതെന്നും കെ മുരളീധരന്‍ അഭ്യര്‍ത്ഥിച്ചു. കെ സുരേന്ദ്രന്‍ അമ്മയെ കുറിച്ച് നല്ല വാക്ക് പറഞ്ഞതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസ് കഴിവുറ്റ […]
Read more

ഞാനൊരു സാധാരണ പാര്‍ട്ടിപ്രവര്‍ത്തകന്‍, സിസ്റ്റത്തെ ഹൈജാക്ക്‌ ചെയ്യാനുള്ള ശക്തിയില്ല; ഷാഫി പറമ്പില്‍

നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് യു.ഡി.എഫ്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍ എം.പി. ഈ പറയുന്നത്ര ശക്തിയൊന്നും എനിക്കില്ല, ഞാന്‍ പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനും പാര്‍ട്ടി തന്ന അവസരങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരാളും മാത്രമാണ്. മുഴുവന്‍ സിസ്റ്റത്തെ ഹൈജാക്ക് ചെയ്യാനുള്ള ശക്തിയൊന്നും തനിക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇവിടുത്തെ രണ്ട് ഭരണസംവിധാനങ്ങളും പരാജയപ്പെടണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭരണകൂടങ്ങളുടെ നയങ്ങളോട് ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമുള്ള മറുപടി ഇപ്പോള്‍ പറയുന്നില്ല. […]
Read more

ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ് – യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നു ; കെ.സുരേന്ദ്രന്‍

കോഴിക്കോട് : നിലപാടില്‍ മലക്കം മറിഞ്ഞെങ്കിലും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ എല്ലാ കാലത്തും എൽ.ഡി.എഫ്- യു.ഡി.എഫ് ധാരണ ഉണ്ടായിരുന്നവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തോല്‍പിക്കാന്‍ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എൽ.ഡി.എഫ് സ്ഥാനാർഥി ഡോ.പി.സരിന്‍ പറഞ്ഞത് വസ്തുതയാണ്. ഇത്തവണ അത്തരം ധാരണകള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ട്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നു പറയുന്ന സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി.പി. ദിവ്യയുടെ അറസ്റ്റ് എന്തുകൊണ്ട് നടക്കുന്നില്ലെന്ന് […]
Read more

മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുക ലക്ഷ്യം ; മാണി സി.കാപ്പൻ

മേലടുക്കം : മലയോര മേഖലയുടെ വികസനത്തിലൂടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാണി സി.കാപ്പൻ എം.എൽ.എ. മേലടുക്കം -സി.എസ്.ഐ പള്ളി – പഴുക്കാക്കാനം റോഡിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ പ്രദേശത്തെ 350 ഓളം കുടുംബങ്ങൾക്ക് ‘ ഏക ആശ്രയമായ റോഡ് എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 55 ലക്ഷം രൂപ മുടക്കി നവീകരിക്കാൻ സാധിച്ചതിൽ സംതൃപ്തിയുണ്ടെന്നും മലയോര മേഖലയിൽ വികസന വിപ്ലവം സാധ്യമാക്കാൻ എല്ലാവരും തുടർന്നും സഹകരിക്കണമെന്നും എം.എൽ. എ പറഞ്ഞു. […]
Read more

രാഹുലേട്ടന്റെ എക്സാമും ഞങ്ങൾ പാസാക്കും

ഇന്ന് രാവിലെ പാലക്കാട് സുൽത്താൻപേട്ട സെന്റ് സെബാസ്റ്റ്യൻ കത്തീഡ്രലിൽ എത്തിയതായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ദേവാലയത്തിലെത്തിയവർ രാഹുലിനെ സ്നേഹത്തോടെ വരവേറ്റു. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണമെന്ന് ചിലർ രാഹുലിനോട് പറഞ്ഞു. ഒപ്പം ഉണ്ടാകുമെന്നും പാലക്കാടിന്റെ വികസനത്തിന് തുടർച്ച നൽകുമെന്നും രാഹുൽ ഉറപ്പുനൽകി. സ്ഥാനാർഥി കത്തീഡ്രൽ ഭാരവാഹികളോട് സംസാരിക്കുകയും പിന്തുണ തേടുകയും ദേവാലയത്തിൽ പ്രാർത്ഥന നടത്തുകയും ചെയ്തു. ഇതേസമയം, ഒരുകൂട്ടം കുട്ടികൾ ദേവാലയത്തിലെ തന്നെ ഒരു പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. കുട്ടികളെ കണ്ടതും അവർക്ക് അടുത്തെത്തിയ രാഹുൽ […]
Read more

അടിയൊഴുക്കളുടെ അലയടി ശബ്ദം കേൾക്കുന്ന പാലക്കാട്

കേരളത്തിൽ മൂന്നു മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും ഏറ്റവുമധികം ട്വിസ്റ്റുകൾ നടക്കുന്നത് പാലക്കാട് മണ്ഡലത്തിലാണ്. വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതാവ് സാക്ഷാൽ പ്രിയങ്ക ഗാന്ധി തന്നെ മത്സരത്തിന് ഇറങ്ങുമ്പോഴും അതിനേക്കാൾ ഏറെ ചർച്ചകളിൽ ഇടം നേടുന്നത് പാലക്കാട് നിയോജകമണ്ഡലമാണ്. എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും വടകരയുടെ എംപിയായി മാറുകയും ചെയ്തതോടെ വന്ന ഒഴിവിലേക്കാണ് മത്സരം നടക്കുന്നത്. തെരഞ്ഞെടുപ്പ് തീയതി വന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കിയ കോൺഗ്രസിന് പിന്നീട് നേരിടേണ്ടിവന്നത് ഒട്ടേറെ […]
Read more

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നു: ഇ ടി മുഹമ്മദ് ബഷീര്‍

മാനന്തവാടി: ലോകത്തിന് തന്നെ മാതൃകയായ ഇന്ത്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. മാനന്തവാടി നിയോജകമണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഇരുസര്‍ക്കാരുകള്‍ക്കുമെതിരെയുള്ള മുന്നറിയിപ്പും മറുപടിയുമായിരിക്കും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നടക്കുന്ന തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ സാംസക്കാരിക തനിമയും പൈതൃകവും നിലനില്‍ത്താന്‍ നമുക്ക് കഴിയണം. അതിന് വേണ്ടിയുള്ള പരിശ്രമങ്ങളായിരിക്കണം തെരഞ്ഞെടുപ്പ് ഫലത്തില്‍ ഉണ്ടാകേണ്ടതെന്നും അദ്ദേഹം […]
Read more

യു ഡി എഫ് മൂന്നിടത്തും ഉജ്വലവിജയം നേടും; ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള താക്കീതായി മാറും: വി ഡി സതീശന്‍

കല്‍പ്പറ്റ: സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിനുള്ള താക്കീതായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കല്‍പ്പറ്റ നിയോജകമണ്ഡലം യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. കേരളത്തിലെ സര്‍വമേഖലയും തകര്‍ന്നുതരിപ്പണമായി കിടക്കുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പണം പോലും കൊടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഖജനാവ് കാലിയാണ്. കെ എസ് ആര്‍ ടി സി തകര്‍ന്നു. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ വൈദ്യുതിബോര്‍ഡിന്റെ കടം നാല്‍പ്പത്തിയയ്യായിരം കോടി രൂപയായി. സ്വന്തം കെടുകാര്യസ്ഥത മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്. പെന്‍ഷന്‍ […]
Read more

രാഹുൽ ഗാന്ധിയും എത്തും; പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം 23 ന്

കല്പറ്റ: വയനാട് പാർലമെന്റ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ. പറഞ്ഞു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix