Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

സീറ്റ് ചർച്ച; പൊട്ടിത്തെറികൾ ഒടുങ്ങാതെ കോഴിക്കോട് കോൺഗ്രസ്സ്

കോഴിക്കോട്: പിന്നെയും കോഴിക്കോട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥിയാക്കാത്തതില്‍ പ്രതിഷേധിച്ച് കൗണ്‍സിലര്‍ രാജിവച്ചു. ചാലപ്പുറം വാര്‍ഡ് സിഎംപിക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച് മണ്ഡലം പ്രസിഡണ്ട് നേതൃത്വത്തിന് രാജിക്കത്ത് കൈമാറി. കോഴിക്കോട് കോര്‍പ്പറേഷനിലെ 76 വാര്‍ഡുകളില്‍ 49 ഇടത്താണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയാണ് നടക്കാവ് കൗണ്‍സിലര്‍ അല്‍ഫോന്‍സയുടെ രാജി. സ്ഥാനാര്‍ത്ഥിത്വം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട അല്‍ഫോന്‍സ, ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആം ആദ്മി പാര്‍ട്ടിയുടെ മാവൂര്‍ റോഡ് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ […]
Read more

കെ ബി ഗണേഷ്‌കുമാറിനെ വാഴ്ത്തി; തൊട്ടുപിന്നാലെ നേതാവിനെ പുറത്താക്കി കോൺഗ്രസ്

കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെക്കുറിച്ചുള്ള വാഴ്ത്തലിന് പിറകെ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കൊല്ലം വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തലച്ചിറ അസീസിനെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെന്നായിരുന്നു അസീസിന്റെ പ്രസംഗം. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടനവേദിയിലായിരുന്നു അസീസിന്റെ പ്രസംഗം. മന്ത്രി കെ ബി ഗണേഷ് കുമാറിനെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പത്തനാപുരത്ത് നിന്നും വിജയിപ്പിക്കണമെന്നായിരുന്നു അബ്ദുള്‍ അസീസ് ആഹ്വാനം ചെയ്തത്. ഗണേഷ് കുമാര്‍ കായ് ഫലമുള്ള മരം ആണെന്നും […]
Read more

സീറ്റ് വിഭജനം; കോഴിക്കോട് ഡിസിസിയിൽ ഏറ്റുമുട്ടി നേതാക്കൾ

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫീസിൽ സീറ്റ്‌ വിഭജന ചർച്ചക്കിടെ കൂട്ടത്തല്ല്. നടക്കാവ് വാർഡ് സംബന്ധിച്ച ചർച്ച കയ്യാങ്കളിയിൽ കലാശിച്ചു. സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചവർ പരസ്പ്പരം ഏറ്റുമുട്ടി. സംഭവത്തിൽ ഡിസിസി അന്വേഷണം പ്രഖ്യാപിച്ചു. യോഗനിരീക്ഷകൻ മുൻ ജില്ലാ പഞ്ചായത്ത് അംഗം ഹരിദാസന്റെ നേതൃത്വത്തിൽ ചർച്ച നടക്കുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നാല് പേർ ഒരേ സീറ്റിലേക്ക് സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രം​ഗത്തെത്തിയോടെ ചർച്ച കയ്യാങ്കളിയിൽ കലാശിച്ചു. സംഘർഷത്തിന് പിന്നാലെ നടക്കാവിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഡിസിസി കെപിസിസിയെ സമീപിച്ചു. ജില്ലാ […]
Read more

സ്ഥാനാർത്ഥിത്തർക്കം, രാജി, വിമതനീക്കം; നേമത്ത് പുകഞ്ഞ് കോൺഗ്രസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് തദ്ദേശതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായിയും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷനുമായ നേമം ഷജീർ മത്സരിക്കുന്ന നേമം വാർഡിനെച്ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. നേമം ഷജീറിനെ സ്ഥാനാർഥി ആക്കിയതിൽ പ്രതിഷേധിച്ച് കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് നേമം മണ്ഡലത്തിന്റെ കോർ കമ്മിറ്റി ചെയർമാൻ സ്ഥാനം രാജിവച്ചത് പുതിയ വിവാദത്തിനു തിരികൊളുത്തി. വിവിധ ഘടകങ്ങൾ പരിഗണിച്ച് നേമത്ത് ജവഹർ ബാലമഞ്ചിന്റെ ദേശീയ ചെയർമാൻ ജി.വി.ഹരിയെ സ്ഥാനാർഥിയാക്കാനായിരുന്നു മണക്കാട് സുരേഷിന് താൽപര്യം. എന്നാൽ എം.വിൻസന്റ് എംഎൽഎയുടെ പിന്തുണയാണ് […]
Read more

“സർക്കാരിനെ തന്നെ തട്ടി എടുത്തു”: ഹരിയാനയിൽ വോട്ട് ചോർച്ച ആരോപണവുമായി രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിൽ നടന്നത് വൻ വോട്ടുകൊള്ള എന്ന് ആരോപിച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനം. 25 ലക്ഷം വോട്ടുകൊള്ള ഹരിയാനയിൽ നടന്നെന്ന് രാഹുൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. നടന്നത് ‘ഓപ്പറേഷൻ സർക്കാർ ചോരി’ ആണെന്നും ഒരു സർക്കാരിനെ തന്നെയാണ് എൻഡിഎ തട്ടിയെടുത്തത് എന്നും രാഹുൽ ആരോപിച്ചു. കോൺഗ്രസ് ജയിക്കുമെന്ന് മിക്കവാറും സർവേകൾ പ്രവചിച്ചപ്പോഴാണ് എൻഡിഎ വിജയിച്ചതെന്നും രാഹുൽ പറഞ്ഞു. വോട്ട് കൊള്ള ഏതെങ്കിലും സീറ്റുകളിൽ മാത്രമായി നടക്കുന്നത് അല്ലെന്നും അത് സംസ്ഥാനതലത്തിലും ദേശീയതലത്തിലും വളരെ […]
Read more

ദാരിദ്ര്യ നിർമ്മാർജ്ജനം എൽ.ഡി.എഫ് നേട്ടമല്ല: ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ അതിദാരിദ്ര്യ നിർമ്മാർജ്ജനം എൽ.ഡി.എഫ് സർക്കാരിൻ്റെ പത്തുവർഷത്തെ ഭരണനേട്ടമായി സി.പി.എം നേതാക്കൾ ചിത്രീകരിക്കുന്നത് രാഷ്ടീയ അല്പത്തരമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. 2016 ൽ പിണറായി സർക്കാർ അധികാരത്തിലേറുമ്പോൾ നീതി ആയോഗ് കണക്കുപ്രകാരം കേരളത്തിലെ അതിദാരിദ്ര്യ നിരക്ക് 0.71 ശതമാനം മാത്രമായിരുന്നു. ഒരു ശതമാനത്തിനും താഴെ വരുന്ന 60000 കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കാൻ പത്തുവർഷത്തോളം വേണ്ടി വന്നത് സർക്കാരിൻ്റെ കെടുകാര്യസ്ഥത മൂലമാണെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. കേരളപ്പിറവിയ്ക്കു ശേഷം വിവിധ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ആവിഷ്ക്കരിച്ച വിവിധ […]
Read more

സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് അടൂർ പ്രകാശ്

തിരുവനന്തപുരം: സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി അഭിപ്രായ വ്യത്യാസത്തിലാണ് സിപിഐ. നേരത്തെ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിച്ച പാർട്ടിയാണ് സിപിഐ. വരുന്ന തിരഞ്ഞെടുപ്പിൽ ഒരുമിച്ചു പോകാൻ കഴിയുമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും അടൂർ പ്രകാശ് പറഞ്ഞു. സിപിഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾ തങ്ങളോടൊപ്പം സഹകരിക്കണമെന്ന് യുഡിഎഫ് കൺവീനറായി വന്ന നാൾ മുതൽ ഞാൻ പറയുന്നുണ്ട്. സിപിഐ യുഡിഎഫുമായി സഹകരിച്ച് വരുന്ന തിരഞ്ഞെടുപ്പിൽ മുമ്പോട്ട് പോകണം എന്നതാണ് വ്യക്തിപരമായ അഭിപ്രായം. […]
Read more

തൃശൂരിൽ ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

തൃശൂർ: കലുങ്ക് സംവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. തൃശൂർ വരന്തരപ്പിള്ളിയിലെ നാല് ബിജെപി പ്രവർത്തകരാണ് സുരേഷ് ഗോപിയുടെ സംവാദ പരിപാടിയിൽ പങ്കെടുത്തതിനുശേഷം പിറ്റേദിവസം കോൺഗ്രസിൽ ചേർന്നത്. സുരേഷ് ഗോപിയോടുള്ള വിരോധമാണ് പാർട്ടി വിടാൻ കാരണമെന്നും കലുങ്ക് സംവാദത്തിനിടെ ബിജെപി മന്ത്രി അപമാനിച്ചെന്നും പാർട്ടി ഇവർ പറഞ്ഞു. വരന്തരപ്പിള്ളിയിലെ ബിജെപി പ്രവർത്തകരായിരുന്ന പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവരും കുടുംബാംഗങ്ങളുമാണ് ബിജെപി വിട്ടത്. ബിജെപി ഭരിക്കുന്ന വേലുപ്പാടം വാർഡ് അംഗങ്ങളായ സജീവ […]
Read more

കർണാടകയിൽ ബിജെപിക്ക് എതിരെ കോൺഗ്രസിന്റെ രഹസ്യ ആയുധം

കർണാടക: 2023ലെ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷ വിജയം കരസ്ഥമാക്കി അധികാരത്തിൽ വന്നത് കോൺഗ്രസായിരുന്നു. ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുക സ്ഥിരതയുള്ള ഭരണകൂടം സ്ഥാപിക്കുക തുടങ്ങിയ ഉത്തരവാദിത്വത്തോടെയായിരുന്നു പാർട്ടി നേതൃത്വം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. പാർട്ടിയിലെ ശക്തനായ മറ്റൊരു നേതാവായ ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയായി, കൂടാതെ പി.സി.സി അധ്യക്ഷന്റെ ചുമതലയും ഏറ്റെടുത്തു. അധികാരം കൈമാറ്റത്തിന്റെ ആദ്യ ഘട്ടത്തിൽ, രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രിപദം ശിവകുമാറിന് ലഭിക്കുമെന്നൊരു ധാരണയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. സർക്കാർ നവംബറിൽ രണ്ടര വർഷം പിന്നിടാനിരിക്കെ […]
Read more

ഉണ്ണികൃഷ്ണന്‍’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ഡോ. ജിന്റോ ജോണ്‍

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ഉണ്ണികൃഷ്ണന്‍ പരാമര്‍ശ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. അവതാരകയുമായുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരുമായി സംഭവിച്ചത് ഒരു നാക്കുപിഴയാണ്. പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല വിഷയം അവതരിപ്പിക്കാന്‍ സാധിച്ചത് എന്നും ജിന്റോ വിശദീകരിക്കുന്നു. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുള്ള ജിന്റോയുടെ പ്രതികരണം. ഞാന്‍ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ല. എന്നാല്‍ തെറ്റായിപ്പോയെന്ന് തനിക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix