Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഉണ്ണികൃഷ്ണന്‍’ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് ഡോ. ജിന്റോ ജോണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ഉണ്ണികൃഷ്ണന്‍ പരാമര്‍ശ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വക്താവ് ഡോ. ജിന്റോ ജോണ്‍. അവതാരകയുമായുള്ള തര്‍ക്കത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ എന്ന പേരുമായി സംഭവിച്ചത് ഒരു നാക്കുപിഴയാണ്. പറയാന്‍ ഉദ്ദേശിച്ച രീതിയിലല്ല വിഷയം അവതരിപ്പിക്കാന്‍ സാധിച്ചത് എന്നും ജിന്റോ വിശദീകരിക്കുന്നു. കോണ്‍ഗ്രസ് നേതാവിന്റെ വാക്കുകള്‍ ഭഗവാന്‍ ശ്രീകൃഷ്ണനെ അപമാനിക്കുന്നതാണെന്ന് കാട്ടി ബിജെപി ഉള്‍പ്പെടെ വിമര്‍ശനം ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയുള്ള ജിന്റോയുടെ പ്രതികരണം.

ഞാന്‍ ഒരു ദൈവനിഷേധിയോ മതനിഷേധിയോ അല്ല. എന്നാല്‍ തെറ്റായിപ്പോയെന്ന് തനിക്ക് പോലും ബോധ്യപ്പെട്ട് ഒരു വാക്കിന്റെ മറപറ്റി ഒരിക്കലും മനസ്സില്‍ വിചാരിക്കാത്ത വര്‍ഗ്ഗീയ വിഷം പ്രചരിപ്പിക്കുന്നവരെ ശ്രദ്ധിക്കണം എന്നും ജിന്റോ പറയുന്നു. ഇത്തരം പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വര്‍ഗ്ഗീയതയാണ്. അവര്‍ക്ക് ഒരവസരം കൊടുത്തുകൂടാ എന്ന് കരുതിയാണ് വിശദീകരണം നല്‍കുന്നതെന്നും ജിന്റോ പോസ്റ്റില്‍ പറയുന്നു.

സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ അപവാദ പ്രചാരണവുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയിലായിരുന്നു ജിന്റോയുടെ വിവാദ പരാമര്‍ശം. ‘കേരളത്തില്‍ അസന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പൊതുവായി പറയുന്ന പേര് ഉണ്ണികൃഷ്ണന്‍’ എന്നായിരുന്നു വാക്കുകള്‍. വിഷയം ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു.ന്ന പ്രയാസം മനസ്സിലാക്കുന്നു. എന്നാലും മനുഷ്യര്‍ക്ക് ഉണ്ടായേക്കാവുന്ന സംശയങ്ങളെ ദൂരീകരിക്കാന്‍ മാത്രമാണ് ഈ കുറിപ്പ്.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer