Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: congress

ബിന്ദു കൃഷ്ണ ബിജെപി ഏജന്റ്; ഡിസിസി ഓഫീസിനുമുന്നിൽ പോസ്റ്റർ

കൊല്ലം: കോൺഗ്രസ്സിൽ പോസ്റ്റർ വിവാദം. രാഷ്ട്രീയകാര്യ സമിതിയംഗം ബിന്ദു കൃഷ്ണയ്ക്ക് എതിരെയാണ് പോസ്റ്റർ വിവാദം. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിന് മുന്നിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റോയെന്ന് വിമർശിച്ചാണ് പോസ്റ്റർ. നരേന്ദ്ര മോദിയുടെയും ബിന്ദു കൃഷ്ണയുടെയും ചിത്രങ്ങൾക്കൊപ്പം താമര ചിഹ്നവും ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയാറാക്കിയിരിക്കുന്നത്. 95 ശതമാനം മുസ്ലിം വോട്ടുള്ള കൊല്ലൂർ വിളയിൽ എൻഎസ്എസിന് എന്ത് കാര്യമെന്ന് പോസ്റ്ററിൽ ചോദിക്കുന്നു. കൊല്ലത്ത് മത്സരിക്കാനായി സമുദായ നേതാക്കളുടെ പ്രീതിക്കായി കൊല്ലൂർവിള വിറ്റത് ബിന്ദു കൃഷ്ണയാണോയെന്നാരോപണവും […]
Read more

ഏറ്റുമാനൂരിൽ ‘കൈ’ വിട്ട് ‘രണ്ടില’യിലേക്ക്! കോൺഗ്രസ് വിട്ട് പ്രമുഖ നേതാക്കൾ മാണി ഗ്രൂപ്പിൽ

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് (ഐ) -ൽ വൻ പ്രതിസന്ധി. ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളും പ്രവർത്തകരും കേരള കോൺഗ്രസ് (എം) (മാണി ഗ്രൂപ്പ്) -ൽ ചേർന്നു. സിബി തടത്തിൽ ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് (ഐ) സെക്രട്ടറി. സണ്ണി നായത്തു പറമ്പിൽ  കോൺഗ്രസ് വാർഡ് സെക്രട്ടറി.സൂസ്സൻ തോമസ് മഹിളാ കോൺഗ്രസ് ഭാരവാഹിയും ഏറ്റുമാനൂർ നഗരസഭാ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സ‌ണുമായിരുന്നു. കോൺഗ്രസ് അംഗങ്ങളായ തങ്കച്ചൻ കാക്കനാട്ടുകാലായിൽ, […]
Read more

മാവൂരിൽ യുഡിഎഫ് സീറ്റ്‌ വിഭജനം പൂർത്തിയായി

കോഴിക്കോട്:അടുത്തമാസം 11ന് നടക്കുന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മാവൂർ ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. യുഡിഎഫിനുള്ളിൽ കോൺഗ്രസും മുസ്ലിം ലീഗും കേരള പ്രവാസി അസോസിയേഷനും ആർ.എം.പി.ഐയും തമ്മിലാണ് ധാരണയായിരിക്കുന്നത്.മൊത്തം 19 വാർഡുകളുള്ള മാവൂർ പഞ്ചായത്തിൽ കോൺഗ്രസ് മത്സരിക്കുന്നത് 1, 7, 10, 11, 13, 15, 17, 18 വാർഡുകളിലായിരിക്കും.മുസ്ലിം ലീഗ് മത്സരിക്കുന്നത് 2, 3, 4, 5, 8, 12, 14 വാർഡുകളിലായി.കേരള പ്രവാസി അസോസിയേഷൻ 6, 9 വാർഡുകളിലും ആർ.എം.പി.ഐ 19-ാം […]
Read more

സീറ്റ് വിഭാവനം; വയനാടും കോൺഗ്രസ്സിൽ തർക്കവും രാജിയും

വയനാട്: വയനാടും സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസ്സിൽ തർക്കം. പൂതാടി ഗ്രാമ പഞ്ചായത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയവുമായി ബന്ധപ്പെട്ട് ആഭ്യന്തരകലഹം രൂക്ഷമായത്. കലഹത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അംഗങ്ങളായ രണ്ട് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ചീയമ്പം വാര്‍ഡ് അംഗം എം വി രാജനും പുളിയമ്പറ്റ വാര്‍ഡ് അംഗം തങ്കച്ചന്‍ നെല്ലിക്കയത്തുമാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. ചൊവാഴ്ചയാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. എം വി രാജന്‍ ഇരുളം മണ്ഡലം പ്രസിഡന്റിനും തങ്കച്ചന്‍ പൂതാടി മണ്ഡലം പ്രസിഡന്റിനും ചൊവ്വാഴ്ച രാജിക്കത്ത് കൈമാറി. […]
Read more

തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മറിയക്കുട്ടി ഒരുങ്ങുന്നു

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ഭിക്ഷയെടുത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു . അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത്. ബിജെപി നേതാക്കള്‍ ആവശ്യം അറിയിച്ചതായി മറിയക്കുട്ടി പറഞ്ഞു. ഈ വര്‍ഷം മെയിലാണ് മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ഭിക്ഷപാത്ര സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി […]
Read more

കോട്ടയം ജില്ലാ പഞ്ചായത്ത്; എൽ.ഡി.എഫ്. സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ

കോട്ടയം: ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്കുള്ള എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ നാളെ പ്രഖ്യാപിക്കും. സീറ്റുവിഭജന ചർച്ചകൾ പൂർത്തിയാക്കിയെങ്കിലും മുന്നണിയിലും യു.ഡി.എഫിലും സീറ്റിനെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ തുടരുന്നു. സീറ്റുവിഭജനം: കേരള കോൺഗ്രസ് (എം) – 10, സി.പി.എം. – 9, സി.പി.ഐ. – 4 എന്നിങ്ങനെയാണ് സീറ്റ് ധാരണ.സ്വതന്ത്ര നീക്കം: ഒരു സീറ്റിൽ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ സി.പി.എം., കേരള കോൺഗ്രസിനോട് (എം) നിർദേശിച്ചു. വാകത്താനം സീറ്റ് വച്ചുമാറാൻ സി.പി.ഐ. തയ്യാറാകാത്തതിനാൽ അയർക്കുന്നത്താകും പൊതുസ്വതന്ത്ര സ്ഥാനാർത്ഥിക്ക് സാധ്യത. പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിലും ശക്തിക്കനുസരിച്ച് […]
Read more

സീറ്റ് പോര്; മുൻ കോൺഗ്രസ്സ് പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ ചേർന്നു

കൊച്ചി: മുൻ എടത്തല പഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. കോൺഗ്രസ്സിൽ നിന്ന് രാജിവച്ച സാജിത സിപിഐഎമ്മില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. 2015-20 കാലഘട്ടത്തിലാണ് സാജിത പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. എടത്തല പഞ്ചായത്തിലെ മേജര്‍ മില്‍ട്ടന്‍ വാര്‍ഡില്‍ ജയിച്ചാണ് സാജിത പഞ്ചായത്ത് പ്രസിഡന്റായത്. ഈ വാര്‍ഡ് ഇക്കുറി വനിതാ സംവരണമാണ്. എന്നിട്ടും സാജിതയെ പരിഗണിക്കാതെ സീറ്റ് നിഷേധിച്ചതാണ് പാര്‍ട്ടി വിടാനുള്ള കാരണമെന്നാണ് പുറത്തുവരുന്ന സൂചനകൾ. തൊട്ടടുത്ത വാര്‍ഡില്‍ നിന്ന് […]
Read more

വിമാനത്താവളത്തിലെ നിസ്കാരം; സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി

ബംഗളൂരു: കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുസ്‌ലിം മതസ്ഥര്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി ബിജെപി. വിമാനത്താവളത്തിനു മുന്നില്‍ ഒരു കൂട്ടം പുരുഷന്‍മാര്‍ നിസ്‌കരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ടെര്‍മിനല്‍ രണ്ടിലായിരുന്നു സംഭവം. പൊതുസ്ഥലങ്ങളില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരേയാണ് ബിജെപിയുടെ പ്രതിഷേധം. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഐടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് കര്‍ണാടക ബിജെപി വക്താവ് വിജയ് പ്രസാദ് ആവശ്യപ്പെട്ടു. പൊതുസ്ഥലത്ത് പ്രാര്‍ഥന നടത്തിയവര്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ […]
Read more

കോൺഗ്രസ്സിൽ നിന്ന് പുറത്താക്കി; പിന്നാലെ സ്വീകരിച്ച് കെ ബി ഗണേഷ് കുമാർ

കൊല്ലം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ പുകഴ്ത്തിയതിന് കോൺഗ്രസ്സിൽ നിന്നും പുറത്താക്കിയ തലച്ചിറ അസീസ് കോൺഗ്രസ്സ് ബിയിലേക്ക്. അസീസിനെ ഗണേഷ് കുമാർ സ്വീകരിക്കും. ഇന്നുതന്നെ അസീസിന്റെ വീട്ടിലെത്തി മന്ത്രി മെമ്പർഷിപ്പ് നൽകും. ഗണേഷ് കുമാർ കായ്ഫലമുള്ള മരമാണെന്നും അദ്ദേഹത്തെ വീണ്ടും പത്തനാപുരത്ത് നിന്ന് ജയിപ്പിക്കണമെന്നുമുള്ള അസീസിന്റെ പ്രസംഗം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. തലച്ചിറയിൽ നടന്ന റോഡ് ഉദ്ഘാടനവേദിയിലായിരുന്നു അസീസിന്റെ പ്രസംഗം. ‘നമ്മുടെ നാട്ടിൽ വികസനം ചെയ്യുന്ന കരുത്തനായ കായ്ഫലം ചെയ്യുന്ന മരമാണ് കെ ബി […]
Read more

കോൺഗ്രസ്സിൽ നിന്ന് കൂടുമാറി പഞ്ചായത് പ്രസിഡന്റ് ബിജെപിയിലേക്ക്

പത്തനംതിട്ട: കോൺഗ്രസ്സിന്റെ പഞ്ചായത്ത് പ്രസിഡന്റ രാജിവച്ചു. പി സുജാതയാണ് രാജിവച്ചത്. രാജിവച്ച ശേഷമിവർ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് മാലയിട്ട് സ്വീകരിച്ചു. നല്ല മനസോടുകൂടിയാണ് കോണ്‍ഗ്രസ് വിട്ടതെന്നും മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനാലല്ല മാറ്റമെന്നും പി സുജാത പറഞ്ഞു. മാറണമെന്ന് തോന്നി, വ്യക്തിപരമായ ഇഷ്ടം കൊണ്ട് തന്നെയാണ് മാറിയതെന്നും സുജാത വിശദമാക്കി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix