പത്തനംതിട്ട: കോൺഗ്രസ്സിന്റെ പഞ്ചായത്ത് പ്രസിഡന്റ രാജിവച്ചു. പി സുജാതയാണ് രാജിവച്ചത്. രാജിവച്ച ശേഷമിവർ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാ പ്രസിഡന്റ് വി എ സൂരജ് മാലയിട്ട് സ്വീകരിച്ചു.
നല്ല മനസോടുകൂടിയാണ് കോണ്‍ഗ്രസ് വിട്ടതെന്നും മത്സരിക്കാന്‍ സീറ്റ് കിട്ടാത്തതിനാലല്ല മാറ്റമെന്നും പി സുജാത പറഞ്ഞു. മാറണമെന്ന് തോന്നി, വ്യക്തിപരമായ ഇഷ്ടം കൊണ്ട് തന്നെയാണ് മാറിയതെന്നും സുജാത വിശദമാക്കി.




