2026 ൽ പത്തനംതിട്ടയിൽ അഞ്ചിടത്തും യുഡിഎഫ്
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ മുന്നണികളും പാർട്ടികളും ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. സമീപകാലത്ത് എങ്ങും കേരളം കണ്ടിട്ടില്ലാത്ത കടുത്ത പോരാട്ടം ആകും 2026ൽ നടക്കുക. നിലവിൽ പല ജില്ലകളിലും ഇടതുപക്ഷത്തിന്റെ അധിനിവേശമാണ് ഉള്ളത്. ആ നിലയിൽ മുൻനിരയിലുള്ള ഒരു ജില്ലയാണ് പത്തനംതിട്ട. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും ഇടത് എംഎൽഎമാരാണ് വിജയിച്ചു വരുന്നത്. തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ജില്ലയാണ് പത്തനംതിട്ട. തിരുവല്ല താലൂക്കിൽ ഉൾപ്പെട്ട തിരുവല്ല മുനിസിപ്പാലിറ്റി, കടപ്ര, […]
Read more