കുട്ടികളെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ വാഹനങ്ങള്‍ വിൽക്കണം; മന്ത്രി സിപി ജോണ്‍
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനം ഓടിച്ചുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതികരണവുമായി ഗതാഗതമന്ത്രി സിപി ജോണ്‍. കുട്ടികളെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ മാതാപിതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. കുട്ടികളെ നിയന്ത്രിക്കാൻ കഴിയുന്നില്ലെങ്കിൽ മാതാപിതാക്കള്‍ ആ വാഹനങ്ങള്‍ വിറ്റൊഴിവാക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ കുട്ടികളെ മാത്രം പൂര്‍ണമായി കുറ്റപ്പെടുത്താനാകില്ല. അവരെ നിയന്ത്രിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ബസുകളുടെ അമിത വേഗതയ്ക്ക് പ്രധാന കാരണം നിലവിലെ സമയക്രമമാണ്. സ്വകാര്യ ബസുകള്‍ക്ക് ‘ഫ്ലെക്സിബിള്‍ ടൈമിംഗ്’ ഏര്‍പ്പെടുത്തുന്നത് […]
Read more