സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: CPM

തിരുവനന്തപുരത്ത് ഏറ്റുമുട്ടുക പാലോട് രവിയും എ എ റഹീമും വി വി രാജേഷും

നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കി നിൽക്കെ സ്ഥാനാർത്ഥി ചർച്ചകൾ മുന്നണികളിലും പാർട്ടികളിലും തുടങ്ങിയതായി സൂചന. തലസ്ഥാന നഗരിയായ തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുമാ യി ബന്ധപ്പെട്ട ചില സൂചനകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ ആന്റണി രാജുവാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. കാലങ്ങളായി സിപിഎം മത്സരിച്ചിരുന്ന മണ്ഡലം കഴിഞ്ഞതവണ ആന്റണി രാജുവിന്റെ ജനാധിപത്യ കേരള കോൺഗ്രസിന് നൽകുകയായിരുന്നു. തുടർച്ചയായി കോൺഗ്രസ് വിജയിച്ചിരുന്ന മണ്ഡലത്തിൽ ആന്റണി രാജു ആധികാരിക വിജയം നേടുകയായിരുന്നു. മുൻപ് ആരോഗ്യ മന്ത്രി കൂടിയായിരുന്ന വിഎസ് ശിവകുമാറിനെ പരാജയപ്പെടുത്തിയായിരുന്നു […]
Read more

‘സംഭവ ബഹുലം’: രാഷ്ട്രീയ വിവാദങ്ങൾ കത്തിക്കയറിയ 2024

ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2024 കടന്നു പോകുന്നത്. നിലവിലുണ്ടായിരുന്ന സഖ്യ രാഷ്ട്രീയ സമവാക്യങ്ങളെ അപ്പാടെ മാറ്റിമറിച്ച രണ്ട് സുപ്രധാന തെരഞ്ഞെടുപ്പുകളിലൂടെയായിരുന്നു സംസ്ഥാനം 2024ൽ കടന്ന് പോയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്നത് ഈ വർഷമായിരുന്നു. സുരേഷ് ഗോപി കേരളത്തിൽ നിന്നുള്ള ആദ്യത്തെ ബിജെപി ലോക്‌സഭാ എംപി ആയി. ഇതോടെ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ഉൾപ്പെടെ രണ്ട് കേന്ദ്രമന്ത്രി സ്ഥാനമാണ് ഇത്തവണ കേരളത്തിന് ലഭിച്ചത്. 18 സീറ്റുകളുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ […]
Read more

‘ഇതെന്ത് ഡീൽ…?’; ഗവർണർ മാറ്റം അസാധാരണമോ…?

കൊച്ചി: സംസ്ഥാന സർക്കാരിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തലസ്ഥാനത്തുനിന്നും മാറ്റിയത് പുതിയ വിവാദങ്ങൾക്ക് വഴിവെക്കുകയാണ്. ഗവർണ സ്ഥാനത്തുനിന്നും മാറ്റിക്കൊണ്ടുള്ള പ്രമുഖ ചാനലുകളുടെ വാർത്താ ലിങ്കുകൾക്ക് താഴെ ‘ഇതെന്ത് ഡീൽ….?’ എന്ന കമന്റുകളാണ് നിറയുന്നത്. സംസ്ഥാന സർക്കാരും ഗവർണ്ണർ ആരിഫ് ഖാനും തമ്മിലെ ഭിന്നത തുടരുന്നതിനിടെയാണ് മാറ്റം. അതേസമയം കാലാവധി പൂർത്തിയാക്കിയത് കൊണ്ടാണ് മാറ്റമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. ആർഎസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരള ഗവർണറാകും. […]
Read more

സൈബറിടത്തിൽ ചെമ്പടയെ ഇനി പി സരിൻ നയിക്കും…?

നിലവിൽ സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം ഏറെ പിന്നിലാണ്. ഒരുകാലത്ത് സൈബറിടം അടക്കി വാണിരുന്ന സിപിഎം ഇന്ന് പിന്നിലേക്ക് പോയതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്. തുടർച്ചയായി ഭരണത്തിലിരിക്കുന്ന പാർട്ടി ഒട്ടനവധി വിവാദങ്ങളിൽ ആണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗവൺമെന്റിനെതിരായ അഴിമതി ആരോപണങ്ങളിലും വിവാദങ്ങളിലും സൈബർ ഇടങ്ങളിൽ സിപിഎം വലിയതോതിലുള്ള ന്യായീകരണത്തിന്റെ മതിൽ തീർത്തിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ പൂർണമായും കൈവിട്ടു പോയിരിക്കുന്നു. സർക്കാരിനെതിരായി ഉയർന്നുവരുന്ന വിവാദങ്ങളിൽ എവിടെയും ന്യായീകരണത്തിന് സിപിഎം സൈബർ ഹാൻഡിലുകൾ എത്തുന്നതേയില്ല. ഒരുകാലത്ത് സജീവമായി […]
Read more

സംഘപരിവാറിന്റെയോ വിഎച്ച്പിയുടെയോ പ്രവർത്തകർ പാലക്കാട് കരോൾ തടഞ്ഞിട്ടില്ല

കോഴിക്കോട്: വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്വപ്പെട്ട ആരും പാലക്കാട് കരോൾ തടയാന്‍ ഉണ്ടായിട്ടില്ലെന്ന് കെ സുരേന്ദ്രന്‍. സംഭവത്തിൽ ശക്തമായ നടപടി വേണമെന്നും ഗൂഡാലോചന സംശയിക്കുന്നതായും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ചൂണ്ടിക്കാട്ടി. അടുത്തിടെ ബിജെപി വിട്ടുപോയവര്‍ ഇതിനു പിന്നില്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ബിജെപിയുമായി പുലബന്ധമുള്ള ആരെങ്കിലും ഇതിനു പിന്നില്‍ ഉണ്ടെങ്കില്‍ പോലും പാര്‍ട്ടിയില്‍ ഉണ്ടാവില്ല. ബിജെപിയുമായി ക്രൈസ്തവ സമൂഹം അടുക്കുന്നത് ഇഷ്ടമില്ലാത്തവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
Read more

റിയാസോ, ശൈലജയോ..?; മുഖം മിനുക്കാൻ എൽഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ദൂരം കുറഞ്ഞു വരികയാണ്. ഒന്നരവർഷത്തിനപ്പുറം വീണ്ടും പോളിംഗ് ബൂത്തിലേക്ക് കേരളമെത്തും. ഏതുവിധേനയും ഭരണത്തുടർച്ചയ്ക്കുള്ള വഴികൾ നോക്കുകയാണ് സിപിഎമ്മും എൽഡിഎഫും. സിപിഎം ജില്ലാ സമ്മേളനങ്ങൾ പൂർത്തിയായി സംസ്ഥാന സമ്മേളനം കഴിയുന്നതോടെ ഒട്ടേറെ മാറ്റങ്ങൾ സർക്കാർതലത്തിൽ ഉണ്ടാകും. അവസാന ഒരു വർഷം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലൂടെ നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കുകയാണ് ലക്ഷ്യം. നിലവിൽ സർക്കാരിനെതിരെ വലിയ തോതിലുള്ള വിമർശനം പൊതു ജനങ്ങൾക്കുണ്ട്. പ്രധാനമായും വിലക്കയറ്റവും തൊഴിലില്ലായ്മയും സംസ്ഥാനത്ത് അതീവ രൂക്ഷമാണ്. സർക്കാരിന്റെ പല പദ്ധതികളും […]
Read more

ലൈംഗികാതിക്രമ കേസ്: മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശൂർ: ലൈംഗികാതിക്രമ കേസിൽ നടനും എം എൽ എയുമായ മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്. ചിത്രീകരണത്തിനിടെ വടക്കാഞ്ചേരിയിലെ ഹോട്ടലിൽ വച്ച് ലൈംഗികാതിക്രമത്തിന് ഇരയായി എന്നായിരുന്നു പരാതി. 2011ൽ നടന്ന സംഭവത്തിന്മേലുള്ള പരാതിയിലാണ് കേസ്. പ്രത്യേക അന്വേഷണസംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ ഇടവേള ബാബുവിനെതിരെയും കുറ്റപത്രം സമർപ്പിച്ചു. എ എം എം എ യിൽ അംഗത്വം തരാമെന്ന് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ […]
Read more

കോതമംഗലത്ത് ‘കൈപ്പത്തി’ ആണെങ്കിൽ കരകയറും

കൊച്ചി: എറണാകുളം പൊതുവേ യുഡിഎഫിന് മേൽക്കൈ ഉള്ള ജില്ലയാണ്. ചില മണ്ഡലങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് സ്വാധീനമുള്ളത്. അതിലൊരു മണ്ഡലമാണ് കോതമംഗലം. കഴിഞ്ഞ രണ്ട് തവണയായി ഇടത് എംഎൽഎമാരാണ് കോതമംഗലത്ത് നിന്നും വിജയിച്ചു കയറുന്നത്. അതേസമയം കോതമംഗലത്ത് കോൺഗ്രസിന് കൃത്യമായ സംഘടനാ സംവിധാനവും അത്രമേൽ നേതാക്കളും പ്രവർത്തകരുമുണ്ട്. എന്നിട്ടും തെരഞ്ഞെടുപ്പുകളിൽ പരാജയമാണ് യുഡിഎഫ് നേരിടുന്നത്. അതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നത് യുഡിഎഫിന്റെ ഘടകകക്ഷിയായ കേരള കോൺഗ്രസ് ആണ് എന്നതാണ്. മണ്ഡലത്തിൽ തീരെ സ്വാധീനമില്ലാത്ത പാർട്ടിയാണ് […]
Read more

കസേരക്കളിയുടെ അവസാനം ഇടതിന് വീണ്ടും തുടർഭരണമോ…?

സംസ്ഥാനത്ത് സർക്കാരിനെതിരെ ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും കോൺഗ്രസിനുള്ളിലെ അധികാര തർക്കം വീണ്ടും തുടർ ഭരണത്തിന് വഴിയൊരുക്കുവാനാണ് സാധ്യത. വിലക്കയറ്റവും ക്ഷേമ പദ്ധതികളുടെ അഭാവവും സർക്കാരിനെതിരെ വലിയ തോതിലുള്ള ജന വികാരം സൃഷ്ടിക്കുന്നതിന് കാരണമായിട്ടുണ്ട്. കോടതികൾ പോലും സർക്കാരിനെ വലിയതോതിൽ പല ഘട്ടങ്ങളിലും വിമർശിച്ചിട്ടുണ്ട്. സിപിഎം സമ്മേളനങ്ങൾ പോലും സർക്കാരിനെതിരെ മോശം വിലയിരുത്തലാണ് നടത്തിയിട്ടുള്ളത്. സിപിഎം അണികളും കടുത്ത നിരാശയിൽ തന്നെയാണ്. എന്നാൽ സാഹചര്യം ഇതൊക്കെയാണെങ്കിലും തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം ബാക്കി നിൽക്കുമ്പോൾ കോൺഗ്രസിനുള്ളിലെ പടല പിണക്കങ്ങളും അധികാരത്തിനു […]
Read more

സിപിഎമ്മിന്റെ ‘കുട്ടി’ക്കളി തിരുവനന്തപുരത്ത് ബിജെപിക്ക് കളമൊരുക്കുമ്പോൾ ..?

തിരുവനന്തപുരം: തലസ്ഥാനത്ത് സിപിഎം നേതൃത്വം നൽകുന്ന തിരുവനന്തപുരം നഗരസഭ ഏറെക്കുറെ വരുന്ന തെരഞ്ഞെടുപ്പിൽ കൈവിട്ടു പോകുമോയെന്ന ആശങ്കയിലാണ് നേതൃത്വം. സിപിഎം കാട്ടിയ ഒരു ‘കുട്ടി’ വിപ്ലവമാണ് പാർട്ടിയെ ഇന്നത്തെ സ്ഥിതിയിലാക്കിയത്. ഏറ്റവും പ്രായം കുറഞ്ഞ മേയർ പദവിയിലേക്ക് ആര്യ രാജേന്ദ്രനെ പ്രതിഷ്ഠിച്ചത് വഴി സിപിഎം ലക്ഷ്യം വെച്ചത് ലഭിച്ചതും ഇല്ല, അതേസമയം സ്ഥിതി കൂടുതൽ മോശമാകുകയും ചെയ്തു. മേയർ പദവി ഏറ്റെടുത്ത ശേഷം സിപിഎമ്മിന് തുടരെത്തുടരെ പ്രതിസന്ധിയിൽ ആക്കുകയാണ് ആര്യ ചെയ്തത്. ഈയടുത്ത് നടന്ന സിപിഎം കൊല്ലം […]
Read more

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.