Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് 12,000 രൂപ കവർന്നു; 150 ഓളം കേസുകളിലെ പ്രതി പിടിയിൽ

മലപ്പുറം: പോരൂർ ചെറുകോട് പെട്രോൾ പമ്പിന്റെ ചില്ല് തകർത്ത് അകത്തുകയറി 12,000 രൂപയോളം കവർന്ന കേസിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയായ ഷാജഹാൻ (51) പിടിയിൽ. കേരളത്തിലും പുറത്തുമായി 150 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു മോഷണം. ഇരുമ്പുവടി ഉപയോഗിച്ച് പെട്രോൾ പമ്പിന്റെ ചില്ല് തകർത്താണ് പ്രതി അകത്തുകയറിയത്. തുടർന്ന് മേശയിൽ സൂക്ഷിച്ചിരുന്ന പണം കവർന്ന് രക്ഷപ്പെടുകയായിരുന്നു. പമ്പിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അർധരാത്രിയോടെ കെഎസ്ആർടിസി ബസിൽ […]
Read more

ഇടപ്പള്ളി ​ഗണപതി ക്ഷേത്രത്തിൽനിന്ന് വി​ഗ്രഹം മോഷ്ടിച്ച പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി

കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. എളമക്കര പടപുരയ്ക്കൽ വീട്ടിൽ ആർ. മഹാരാജ് (64) ആണ് അറസ്റ്റിലായത്. ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച വിഗ്രഹം കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹവും കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് നാരങ്ങാമാലയും പണവും മോഷണം പോയത്. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ […]
Read more

നെടുമ്പാശ്ശേരി വാഹനാപകടം; പ്രതിയെ രക്ഷിക്കാൻ ശ്രമമെന്ന് ഗോപികയുടെ കുടുംബം

കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിയായ സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. ഗോപികയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി തുന്നിക്കെട്ടിയശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം സംശയം ഉന്നയിച്ചു. കേസിൽ മകൾക്ക് നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്ന് ഗോപികയുടെ അച്ഛൻ പറഞ്ഞു. മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും […]
Read more

കൊരട്ടി പള്ളിയിൽവെച്ച് കുട്ടിയുടെ സ്വർണപാദസരം മോഷ്ടിച്ചു; യുവതി പിടിയിൽ

തൃശ്ശൂർ: ചാലക്കുടി കൊരട്ടി പള്ളിയിൽ കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണപാദസരം മോഷ്ടിച്ച യുവതിയെ പൊലീസ് പിടികൂടി. തൃശ്ശൂർ കിള്ളന്നൂർ വില്ലേജ് തിരൂർ സ്വദേശി പല്ലൻ വീട്ടിൽ സജന (31) ആണ് പിടിയിലായത്. ഏകദേശം 75,000 രൂപ വിലവരുന്ന സ്വർണപാദസരമാണ് മോഷ്ടിച്ചത്. ഒക്ടോബർ 11ന് വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് സംഭവം. പള്ളിയുടെ അൾത്താരയ്ക്ക് സമീപം വെച്ച് കാക്കുളിശ്ശേരി ഐരാണിക്കുളം സ്വദേശി കൊടിയൻ വീട്ടിൽ ജീന ജെറിന്റെ മകളുടെ കാലിൽ അണിഞ്ഞിരുന്ന പാദസരമാണ് മോഷണം പോയത്. സംഭവമറിഞ്ഞ ഉടൻ […]
Read more

ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി തർക്കം; കോഴിക്കോട് കോളേജ് വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്

കോഴിക്കോട്: ഇൻസ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ എം.ഇ.ടി കോളേജിൽ വിദ്യാർഥികൾ തമ്മിൽ കൂട്ടത്തല്ല്. രണ്ട് വിദ്യാർഥികളെ ഒരു സംഘം ചേർന്ന് ക്രൂരമായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റതായാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ച കോളേജിലെ സീനിയർ, ജൂനിയർ വിദ്യാർഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. രണ്ട് ദിവസത്തെ അവധിക്കുശേഷം കോളേജ് തുറന്നതോടെയാണ് വീണ്ടും ഏറ്റുമുട്ടലുണ്ടായത്. ഇൻസ്റ്റഗ്രാം പോസ്റ്റുമായി ബന്ധപ്പെട്ട തർക്കം ആദ്യം വാക്കേറ്റത്തിലും പിന്നീട് കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നു. സ്കൂട്ടറിൽ പോവുകയായിരുന്ന രണ്ട് വിദ്യാർഥികളെ […]
Read more

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് പരാതി

കൊല്ലം: സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 75കാരനെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം രണ്ടാംകുറ്റി സ്വദേശി നാസിമിനെതിരെയാണ് കേസ്. മൂന്ന് പേർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ നിർമാതാവാണ് താനെന്ന് പറഞ്ഞ് പ്രതി പെൺകുട്ടിക്ക് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തതായാണ് പരാതി. ഇതിനായി പെൺകുട്ടിയിൽ നിന്ന് 10,000 രൂപയും വാങ്ങിയിരുന്നു. എന്നാൽ സിനിമയുടെ കാര്യങ്ങൾ മുന്നോട്ടുപോകാത്തതിനെ തുടർന്ന് പെൺകുട്ടി പണം തിരികെ ആവശ്യപ്പെട്ടു. പണം തിരികെ നൽകാമെന്ന് […]
Read more

അനധികൃത കരിങ്കൽ ക്വാറിയിൽ സ്‌ഫോടകവസ്തുക്കൾ പിടികൂടി; ഒരാൾ അറസ്റ്റിൽ

മലപ്പുറം: അനധികൃതമായി പ്രവർത്തിക്കുന്ന കരിങ്കൽ ക്വാറിയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ വേങ്ങര പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ചേറൂർ സ്വദേശി ജാഫർ (36) അറസ്റ്റിലായി. കണ്ണമംഗലം വില്ലേജിലെ മഞ്ഞേഞ്ഞങ്ങര പെരണ്ടക്കൽ റോഡിലുള്ള കൊട്ടേക്കാട്ട് പറമ്പിലെ ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 163 ജലാറ്റിൻ സ്റ്റിക്കുകളും 235 ഷോക്ക് ട്യൂബുകളുമാണ് പോലീസ് പിടിച്ചെടുത്തത്. കരിങ്കൽ ഖനനത്തിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കളാണ് ഇവ. അനധികൃതമായി ഖനനം നടത്തുന്നതിനായി ഇവ സൂക്ഷിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. അനുമതിയില്ലാതെ ക്വാറി […]
Read more

തിരുവൻവണ്ടൂരിൽ ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം; നാട്ടുകാർക്ക് ഭീഷണി, മൂന്ന് പേർ പിടിയിൽ

ആലപ്പുഴ: ചെങ്ങന്നൂരിനടുത്ത് തിരുവൻവണ്ടൂരിൽ ലഹരി സംഘത്തിന്റെ അക്രമവും ഭീഷണിയും നാട്ടുകാരെ ഭീതിയിലാഴ്ത്തി. ഇന്നലെ ഉച്ചയോടെ തുടങ്ങിയ ശല്യം രാത്രിയിലും തുടർന്നതോടെ നാട്ടുകാർ സംഘടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പിടികൂടി. ഒരാളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ച് അമിതവേഗത്തിൽ കാർ ഓടിച്ചെത്തിയ സംഘം ഗ്രാമവഴിയിൽ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർക്കുകയും നാട്ടുകാരെ അസഭ്യം പറയുകയും ചെയ്തെന്നാണ് വിവരം. സംഭവത്തിൽ ഒരാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇതിന് പിന്നാലെ രാത്രി വീണ്ടും എത്തിയ സംഘം നാട്ടുകാരെ ഭീഷണിപ്പെടുത്തിയതായാണ് […]
Read more

മാസപ്പടി- ഹവാല ആരോപണം; പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തു

തിരുവനന്തപുരം: മാസപ്പടി- ഹവാല ആരോപണങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യും. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നത്. മുൻ മന്ത്രി മുഹമ്മദ് റിയാസ്, വീണ വിജയൻ എന്നിവരും കേസിലെ മറ്റ് പ്രതികളാകും. പ്രത്യേക അന്വേഷണ സംഘമായിരിക്കും കേസ് അന്വേഷിക്കുക. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തുന്നതിന് പകരം നേരിട്ട് കേസെടുത്ത് അന്വേഷണം നടത്തണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. […]
Read more

ഹോട്ടലിൽ കയറി കല്ലുകൊണ്ട് ആക്രമണം; യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കുന്ദമംഗലത്ത് ഹോട്ടലിൽ അതിക്രമിച്ച് കയറി കല്ലുപയോഗിച്ച് അക്രമം നടത്തുകയും യുവതിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശി ഉണ്ണികൃഷ്ണൻ (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം നടന്നത്. കുന്ദമംഗലം പാലക്കലിലെ റസ്റ്റോറന്റിൽ ബില്ലിംഗ് സ്റ്റാഫായി ജോലി ചെയ്യുന്ന തൃശ്ശൂർ സ്വദേശിനിയായ യുവതി ജോലി ചെയ്യുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ ഹോട്ടലിൽ അതിക്രമിച്ച് കയറിയത്. തുടർന്ന് ബാഗിൽ സൂക്ഷിച്ചിരുന്ന കല്ലെടുത്ത് റസ്റ്റോറന്റിന്റെ മുൻവശത്തെ ചില്ല് തകർക്കുകയും അവിടെയുള്ള സാധനങ്ങൾ നശിപ്പിക്കുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix