Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

ഫ്ളിപ്പ്കാർട്ട് ഗോട്ട് സെയിലിൻ്റെ പേരിൽ തട്ടിപ്പ്

തിരുവനന്തപുരം: ഫ്ലിപ്കാർട്ടിന്റെ “GOAT Sale” ഓഫറിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നുവെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകി. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ പേജുകളും പരസ്യങ്ങളും സൃഷ്ടിച്ചാണ് തട്ടിപ്പുകാർ ആളുകളെ വലയിലാക്കുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന തരത്തിലുള്ള ഓഫറുകളാണ് പ്രചരിപ്പിക്കുന്നത്. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നവരെ ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാമ്യമുള്ള വ്യാജ സൈറ്റുകളിലേക്കോ വാട്ട്സ്ആപ്പ് നമ്പറുകളിലേക്കോ എത്തിക്കും. തുടർന്ന് ബുക്കിങ് […]
Read more

മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; സഹപാഠി കുറ്റം സമ്മതിച്ചു

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട കേസിൽ പ്രതിയായ സഹപാഠി സദറുല്‍ അനം (23) കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ബുഖാറ പൊലീസിനോടാണ് പ്രതി കൊലപാതകം സമ്മതിച്ചത്. മുറിയിൽ പൂട്ടിയിട്ട ശേഷം വിദ്യാർഥിനിയെ മർദിക്കുകയും ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയും ചെയ്തതായി പ്രതി മൊഴി നൽകിയെന്നാണ് വിവരം. പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിലെത്തിച്ചതും സദറുല്‍ അനം തന്നെയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളായിരുന്നു. കഴിഞ്ഞ ശനിയാഴ്ച […]
Read more

ട്രാഫിക് പൊലീസുകാരന് നേരെ വധഭീഷണി; യുവാവ് അറസ്റ്റിൽ

മലപ്പുറം: ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പരസ്യമായി അധിക്ഷേപിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. മങ്കേരി കട്ടച്ചിറ സ്വദേശി കബീർ (39) നെയാണ് വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെ 11.25ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വളാഞ്ചേരി ജങ്ഷനിൽ ട്രാഫിക് നിയന്ത്രണ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് നേരെയാണ് അതിക്രമമുണ്ടായത്. പട്ടാമ്പി ഭാഗത്തുനിന്ന് വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന ബസിലിരുന്ന പ്രതി, പൊലീസ് ഉദ്യോഗസ്ഥന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ എന്തോ വസ്തു […]
Read more

മുക്കുപണ്ടം പണയം വെച്ച് 39000 രൂപ തട്ടിയെടുത്ത പ്രതി പിടിയിൽ

ആലപ്പുഴ: ഫെഡറൽ ബാങ്കിൽ മുക്കുപണ്ടം പണയംവച്ച് പണം തട്ടിയ കേസിൽ യുവാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആര്യാട് പഞ്ചായത്ത് 14-ാം വാർഡിലെ അവലൂക്കുന്ന് കൈതകുളങ്ങരവെളി സ്വദേശി അനീഷ് കുമാർ (37) ആണ് അറസ്റ്റിലായത്. ഫെഡറൽ ബാങ്കിന്റെ തത്തംപള്ളി ശാഖയിലാണ് തട്ടിപ്പ് നടന്നത്. 2024 മെയ് 10ന് അനീഷ് ബാങ്കിലെത്തി 8.2 ഗ്രാം തൂക്കമുള്ള ആഭരണം പണയംവച്ച് 39,000 രൂപ കൈപ്പറ്റിയിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പണയംവച്ചത് സ്വർണമല്ലെന്നും മുക്കുപണ്ടമാണെന്നും കണ്ടെത്തിയത്. പലിശ ഉൾപ്പെടെ 46,672 […]
Read more

ബംഗാളിൽ 11-കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രതിയെ വെടിവെച്ച് കൊലപ്പെടുത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബറൂയിപ്പുരിൽ 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി പ്രഭാസ് മൊണ്ടാലിനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ബുധനാഴ്ച അർധരാത്രിയോടെ തെളിവെടുപ്പിനായി പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയപ്പോഴാണ് സംഭവം ഉണ്ടായത്. തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവെക്കുകയായിരുന്നു. പ്രതി പൊലീസിന്റെ കൈവശമുണ്ടായിരുന്ന തോക്ക് തട്ടിയെടുക്കാൻ ശ്രമിക്കുകയും ഒരു റൗണ്ട് വെടിയുതിർക്കുകയും ചെയ്തു. തുടർന്ന് സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് തിരിച്ചും വെടിവെച്ചു. […]
Read more

അയോദ്ധ്യ രാമക്ഷേത്രക്കൊള്ള; ട്രസ്റ്റിനു ലഭിച്ചത് 3246 കോടി

ന്യൂഡൽഹി: അയോധ്യ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ വരവും ചെലവും സംബന്ധിച്ച വിവരങ്ങൾ ട്രസ്റ്റിന്റെ ഖജാൻജി ഗോവിന്ദ് ദേവ് ഗിരി പുറത്തുവിട്ടു. 2020ൽ ട്രസ്റ്റ് രൂപവത്കരിച്ചതിന് ശേഷം ഇതുവരെ 3,264 കോടി രൂപയാണ് സംഭാവനയായി ലഭിച്ചത്. ഇതിൽ 2,370 കോടി രൂപ രാമക്ഷേത്ര നിർമാണത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി ചെലവഴിച്ചതായും അദ്ദേഹം അറിയിച്ചു. ക്ഷേത്ര ട്രസ്റ്റിന്റെ കൈവശം 30 കിലോഗ്രാമിലധികം സ്വർണസമാന വസ്തുക്കളും 1,518 കിലോഗ്രാമിലധികം വെള്ളി വസ്തുക്കളും ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സംഭാവനകളുമുണ്ട്. ആകെ 2,926 അമൂല്യ വസ്തുക്കൾ […]
Read more

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിപിഎം പാളയം ലോക്കൽ സെക്രട്ടറി ഐ.പി. ബിനു ഉൾപ്പെടെ 10 പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി അപേക്ഷ തള്ളിയത്. പ്രതികൾ ആസൂത്രിതമായി ഗുരുതരമായ കുറ്റകൃത്യം നടത്തിയതാണെന്നും സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ചുമതല തടസപ്പെടുത്താൻ ശ്രമിച്ചതാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. അതിനാൽ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലെ അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് […]
Read more

അയോധ്യയിലെ ഭക്തരുടെ കാണിക്കപ്പണം കൊണ്ട് കാമുകിക്ക് ഐഫോണും സഹോദരന് ആഡംബര വിവാഹവും

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിലെ കാണിക്ക മോഷ്ടിച്ച കേസിൽ പ്രതിയുടെ മൊഴി പുറത്ത്. ഭക്തർ സമർപ്പിച്ച പണം കുടുംബത്തിനും സുഹൃത്തുക്കൾക്കും കാമുകിക്കുമായി ചെലവഴിച്ചതായി പ്രതി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ പ്രതിയായ കൗണ്ടിങ് സ്റ്റാഫ് അംഗം അവിനാഷ് ശുക്ല ഏകദേശം 20 ലക്ഷം രൂപ മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്. ഇതിൽ 19 ലക്ഷം രൂപ വിവിധ ആവശ്യങ്ങൾക്കായി ചെലവഴിച്ചതായും ഇയാൾ സമ്മതിച്ചു. സഹോദരന്റെ വിവാഹത്തിനായി 6 ലക്ഷം രൂപയും മറ്റൊരു സഹോദരന് 5 […]
Read more

കുടുംബശ്രീ ഭവനപദ്ധതി ക്രമക്കേട്; വിജിലൻസ് അന്വേഷണം ആരംഭിച്ചു

ആലപ്പുഴ: പി.കെ. കാളൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ വഴി പട്ടികവർഗ കുടുംബങ്ങൾക്കായി നിർമിച്ച വീടുകളിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ വിജിലൻസ് നടപടി തുടങ്ങി. പരാതിക്കാരനായ തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ എസ്.ടി. പ്രമോട്ടർ കെ.ജെ. നിജേഷിനോട് തെളിവുകൾ ഹാജരാക്കാൻ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നിർമിച്ചതും നവീകരിച്ചതുമായ 88 വീടുകളിൽ 44 വീടുകൾ ചോർച്ചയും മറ്റ് തകരാറുകളും കാരണം താമസയോഗ്യമല്ലെന്നാണ് പരാതി. പരാതി ഉയർന്നതിന് പിന്നാലെ കുടുംബശ്രീ പരിശോധന നടത്തി ചില വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ, വീഴ്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കോ […]
Read more

11 മാസം പ്രായമുള്ള മകളെ ചവിട്ടി നിലത്തിട്ട പിതാവ് അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മാതാപിതാക്കൾ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ശേഖപ്പയെ അറസ്റ്റ് ചെയ്തു. അമ്മ വിജയലക്ഷ്മിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്. ആദ്യം, കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ് മരിച്ചുവെന്നായിരുന്നു മാതാപിതാക്കളുടെ വിശദീകരണം. എന്നാൽ കുഞ്ഞ് വീണതായി പറയുന്ന കട്ടിലിന് വെറും രണ്ട് അടി ഉയരമേ ഉണ്ടായിരുന്നുള്ളൂ. ഇതിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകൾ, സ്വകാര്യഭാഗങ്ങൾ […]
Read more
Advertisement
WhiteswanTV Footer