Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

കൊച്ചിയിൽ സ്കൂട്ടർ മോഷ്ടിച്ച 36കാരൻ അറസ്റ്റിൽ

കൊച്ചി: ഇൻഫോപാർക്ക് പൊലീസ് സ്റ്റേഷൻ പരിധിയിലെ രാജഗിരി കോളേജിന് സമീപത്തുനിന്ന് സ്കൂട്ടർ മോഷ്ടിച്ച കേസിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് പടമുകൾ സ്വദേശി എബിൻ പീറ്റർ (36) ആണ് പിടിയിലായത്. ഇൻഫോപാർക്ക് പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 28ന് രാവിലെ 8.20നും വൈകിട്ട് 3.15നും ഇടയിലാണ് മോഷണം നടന്നത്. രാജഗിരി കോളേജിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന കോതമംഗലം പല്ലാരിമംഗലം സ്വദേശിയുടെ സുസുക്കി ആക്സിസ് സ്കൂട്ടറാണ് മോഷണം പോയത്. വാഹന […]
Read more

കളമശ്ശേരി സ്പാ പീഡനം; മജിസ്‌ട്രേറ്റ് ഇന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തും

കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗ കേസിൽ അതിജീവിതയുടെ മൊഴി ഇന്ന് മജിസ്ട്രേറ്റ് രേഖപ്പെടുത്തും. പൊലീസ് ഇന്നലെ രാത്രി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിൽ ഇനി രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരുടെ വിവരങ്ങളും അതിജീവിത പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ശരീരത്തിൽ എത്തിയതായി പരിശോധനയിൽ കണ്ടെത്തിയെന്നാണ് വിവരം. ലഹരി കലർത്തിയ വെള്ളം കുടിപ്പിച്ചെന്നും അതിജീവിത മൊഴി നൽകിയതായാണ് റിപ്പോർട്ട്. അന്വേഷണം ശരിയായ രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്ന് […]
Read more

മോഷണശ്രമത്തിനിടെ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: മോഷണശ്രമത്തിനിടെ വീട്ടിലെത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി സ്വദേശി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28) ആണ് വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. കഴിഞ്ഞ ജൂലൈയിൽ പെരുമ്പാവൂർ കാരാട്ട് പള്ളിക്കരയിലെ ആളില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് പ്രതി വീട്ടിലെത്തിയ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നാണ് കേസ്. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തിരുന്നു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക […]
Read more

ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ ഉത്തരവ്

തൃശ്ശൂർ: ചാവക്കാട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്താൻ കോടതി ഉത്തരവ്. തൃശ്ശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് അനുമതി നൽകിയത്. 2021 ജനുവരി 10നാണ് ചാവക്കാട് സ്വദേശികളായ ഇബ്രാഹിം–മുഹ്സിന ദമ്പതികളുടെ നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. തുടർന്ന് പോസ്റ്റുമോർട്ടം നടത്താതെ മൃതദേഹം സംസ്കരിക്കുകയായിരുന്നു. ഏഴാമത്തെ പ്രസവത്തിന് പിന്നാലെ 2026 മാർച്ച് 20ന് മുഹ്സിനയും മരിച്ചിരുന്നു. മതിയായ ചികിത്സ ലഭിക്കാത്തതാണ് മുഹ്സിനയുടെ മരണത്തിന് കാരണമെന്നാരോപിച്ച് കുടുംബം പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. […]
Read more

അമ്മയെ അരിവാൾ കൊണ്ട് വെട്ടിയ മകൻ അറസ്റ്റിൽ

തിരുവനന്തപുരം: തർക്കത്തിനിടെ അമ്മയെ അരിവാൾ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന കേസിൽ സൈനികൻ അറസ്റ്റിൽ. വെള്ളനാട് നാലുമുക്ക് ശ്യാമ ഭവനിൽ ശിവപ്രസാദ് (37) ആണ് ആര്യനാട് പൊലീസിന്റെ പിടിയിലായത്. അമ്മ ഇന്ദിരകുമാരിയെ (60) അരിവാൾ കൊണ്ട് വെട്ടുകയും വടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തെന്നാണ് പരാതി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇന്ദിരകുമാരിയെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പഞ്ചാബിൽ ജോലി ചെയ്യുന്ന ശിവപ്രസാദ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ശിവപ്രസാദും അമ്മയും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവസമയത്ത് […]
Read more

വനിതാ എസ്‌ഐയുടെ കൃത്യനിർവഹണം തടസപ്പെടുത്തി; യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: വലപ്പാട് എടമുട്ടത്ത് വാഹനപരിശോധനയ്ക്കിടെ വനിതാ എസ്‌ഐയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. നാട്ടിക പള്ളം ബീച്ച് സ്വദേശി ഉണ്ണിയാരം പുരയ്ക്കൽ കൈലാസൻ (38) ആണ് വലപ്പാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.15ഓടെയാണ് സംഭവം. എടമുട്ടം–കഴിമ്പ്രം റോഡിൽ വലപ്പാട് എസ്‌ഐ മൗഷ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുകയായിരുന്നു. അമിതവേഗത്തിലും അശ്രദ്ധമായും ബൈക്കിൽ എത്തിയ കൈലാസനോട് വാഹനം നിർത്താൻ എസ്‌ഐ കൈകാണിച്ചു. എന്നാൽ വാഹനം നിർത്താതെ എസ്‌ഐയുടെ കൈ ബലമായി തട്ടിമാറ്റി […]
Read more

വാടാനപ്പള്ളി കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

തൃശ്ശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വാടാനപ്പള്ളി സ്വദേശി സലാം (40) ആണ് മരിച്ചത്. മരണം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് നാട്ടുകാർ കടപ്പുറത്ത് മൃതദേഹം കണ്ടത്. സലാമിന്റെ ശരീരത്തിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ പാടുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. സലാമും സുഹൃത്തും തമ്മിൽ ഇന്നലെ അടിപിടിയുണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. സലാമിനെതിരെ 23 കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. വാടാനപ്പള്ളി പൊലീസ് സ്ഥലത്തെത്തി […]
Read more

കൊച്ചിയിൽ സ്കൂട്ടർ മോഷ്ടിച്ച 27കാരൻ പിടിയിൽ

കൊച്ചി: പനങ്ങാട് യൂണിയൻ തൊഴിലാളിയുടെ സ്കൂട്ടർ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗർ സ്വദേശി നവീൻ കുമാർ (27) ആണ് പനങ്ങാട് പൊലീസിന്റെ പിടിയിലായത്. മാടവന സിഗ്നലിന് സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് ഇയാൾ മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ പ്രദേശത്തെ വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നെട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് നവീൻ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്കൂട്ടർ […]
Read more

ദോശയിൽ ചത്ത എലിയെന്ന പരാതി; 25 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച രണ്ട് യുവതികൾ അറസ്റ്റിൽ

മുംബൈ: പ്രമുഖ ഹോട്ടലിൽ നിന്ന് വാങ്ങിയ ദോശയിൽ ചത്ത എലിയെ കണ്ടെത്തിയെന്ന പരാതിയിൽ നാടകീയ വഴിത്തിരിവ്. പരാതി വ്യാജമാണെന്നും ഇതിന്റെ മറവിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമം നടന്നെന്നുമാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ രണ്ട് യുവതികളെ മുംബൈ ബോറിവാലി പൊലീസ് അറസ്റ്റ് ചെയ്തു. ബോറിവാലി വെസ്റ്റിലെ രാധാകൃഷ്ണ ഹോട്ടലിലാണ് സംഭവം. ഇവിടെ നിന്ന് മൈസൂരു മസാല ദോശ കഴിച്ച അമിത് ത്രിവേദി ദോശയിൽ ചെറിയ എലിയെ കണ്ടെത്തിയതായി പരാതി നൽകിയിരുന്നു. ദോശ […]
Read more

മീററ്റിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ യുവാവിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയും കാമുകനും സുഹൃത്തും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോഹ്യാനഗർ സ്വദേശി താലിബ് (30) ആണ് മരിച്ചത്. താലിബിന്റെ ഭാര്യയും ബ്യൂട്ടീഷനുമായ ഇൽമ (27) ആണ് പിടിയിലായത്. ഇൽമയുടെ കാമുകൻ അമനും ഇയാളുടെ സുഹൃത്തും കൊലപാതകത്തിൽ പങ്കെടുത്തതായും പൊലീസ് അറിയിച്ചു. താലിബിന്റെ മരണത്തിന് പിന്നാലെ ഇൽമ ഇയാളുടെ മൊബൈൽ ഫോൺ ഒളിപ്പിച്ചിരുന്നു. പിന്നീട് വീട്ടിലെത്തിയ ബന്ധുവായ റയീസ് വസ്ത്രങ്ങൾക്കിടയിൽനിന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix