Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

വേതനം കൂട്ടി നല്‍കാത്തതിനാല്‍ ജോലി ഉപേക്ഷിച്ചു; ജീവനക്കാരിയെ ആക്രമിച്ച് മെഡിക്കല്‍ സ്റ്റോര്‍ ഉടമ

കന്യാകുമാരി: വേതന തർക്കത്തെ തുടർന്ന് മുൻ ജീവനക്കാരിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയെന്ന പരാതിയിൽ മെഡിക്കൽ സ്റ്റോർ ഉടമയ്‌ക്കെതിരെ കേസ് . കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം. മെഡിക്കൽ സ്റ്റോർ ഉടമ ഷാജിലയ്‌ക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. കരുങ്കൽ സ്വദേശിനിയായ കാവോസിമയുടെ വീട്ടിലെത്തിയ ഷാജില വീടിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞ് തകർത്തതായും വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളെ കയ്യേറ്റം ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഷാജിലയുടെ മെഡിക്കൽ സ്റ്റോറിൽ ഒന്നര വർഷത്തോളം കാവോസിമ ജോലി ചെയ്തിരുന്നു. ദിവസവേതനമായി 300 രൂപ മാത്രമാണ് […]
Read more

സ്വത്ത് തർക്കം; ജ്യേഷ്ഠന്‍ അനുജനെ കുത്തിക്കൊലപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ജ്യേഷ്ഠന്‍ അനുജനെ കൊലപ്പെടുത്തി.കൊടുവള്ളി വലിയപറമ്പ് സ്വദേശി പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠനായ പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വീട്ടിൽ പ്രസാദും പ്രമോദും മാത്രമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിൽ നേരത്തേ മുതൽ സ്വത്ത് സംബന്ധമായ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തിനിടെയാണ് പ്രമോദ് പ്രസാദിനെ കുത്തിക്കൊലപ്പെടുത്തിയത്. സംഭവവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇൻക്വസ്റ്റ് […]
Read more

കൊച്ചിയില്‍ സമയക്രമത്തെ ചൊല്ലി തര്‍ക്കം; വടിവാളുമായി ജീവനക്കാരൻ്റെ പരാക്രമം

കൊച്ചി: കൊച്ചിയിലെ വൈറ്റില ഹബ്ബിൽ സ്വകാര്യ ബസുകൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിലേക്ക് മാറി. വടിവാളുമായി ജീവനക്കാരൻ ആക്രമണം നടത്തിയതോടെ ഒരാൾക്ക് പരിക്കേറ്റു. ‘അതുല്യ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ ‘ഗുരുദേവൻ’ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ബസുകൾ തമ്മിൽ ഓട്ട സമയം സംബന്ധിച്ച തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ കലൂർ സ്റ്റാൻഡിൽ പാർക്കിംഗിനെ ചൊല്ലിയും തർക്കമുണ്ടായിരുന്നതായി പറയുന്നു. ഇതിന് പിന്നാലെ വൈറ്റില ഹബ്ബിൽ എത്തിയപ്പോൾ […]
Read more

വെളളറടയിൽ തമിഴ്‌നാട് ട്രാൻസ്‌പോർട്ട് ബസിന് നേരെ ആക്രമണം

തിരുവനന്തപുരം: തമിഴ്‌നാട് ട്രാൻസ്പോർട്ട് ബസിന് നേരെ കല്ലേറ്. തമിഴ്‌നാട് അതിർത്തിയായ പുലിയൂർശാഖയിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവാണ് ബസിന്റെ മുൻ ചില്ലിലേക്ക് കല്ലെറിഞ്ഞത്. ഇതോടെ ബസിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. ബസിൽ എട്ട് യാത്രക്കാരുണ്ടായിരുന്നു. മാർത്താണ്ഡത്ത് നിന്ന് പനച്ചുമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്നു ബസ്. ആക്രമണത്തിന് മുമ്പ് ബസ് ജീവനക്കാരും യുവാവും തമ്മിൽ തർക്കമുണ്ടായതായി വിവരം ലഭിച്ചു. യുവാവ് ബസിന് മുന്നിലേക്ക് ബൈക്ക് കൊണ്ട് വട്ടം ചാടിയതിനെ ജീവനക്കാർ ചോദ്യം […]
Read more

പിഎസ്.സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ അട്ടിമറി

തിരുവനന്തപുരം: ആസൂത്രണബോർഡ് പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ തർക്കം. ക്രമക്കേട് അന്വേഷിക്കാൻ കൺട്രോളറിന് നിർദേശം നൽകിയത് പിഎസ്‌സി ചെയർമാനാണെന്ന് റിപ്പോർട്ട്. എസ്‌പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുമെന്ന് പിഎസ്‌സി യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം മറികടന്ന് അന്വേഷണം കൺട്രോളറിന് കൈമാറിയതായി ആരോപണം ഉയർന്നിട്ടുണ്ട്. പിഎസ്‌സി സെക്രട്ടറി അറിയാതെയാണ് ചെയർമാന്റെ നടപടി നടന്നതെന്നും പറയുന്നു. എന്നാൽ പരീക്ഷാ കൺട്രോളർക്ക് ഈ അന്വേഷണത്തിന് നിയമപരമായ തടസ്സമുണ്ടെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ജീവനക്കാരുടെ വീഴ്ചകൾ അന്വേഷിക്കാനാണ് കൺട്രോളറിന് അധികാരം ഉള്ളതെന്ന് […]
Read more

പത്തനംതിട്ടയില്‍ 13കാരിയെ സഹപാഠികള്‍ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: പത്തനംതിട്ടയിൽ 13-കാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി പീഡനവിവരം വെളിപ്പെടുത്തിയത്. സ്കൂളിന് സമീപത്തും മറ്റൊരു പെൺകുട്ടിയുടെ വീട്ടിലും വെച്ച് പീഡനം നടന്നുവെന്നാണ് വിദ്യാർഥിനിയുടെ മൊഴി. സംഭവത്തിൽ ആറുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇവരിൽ ഒരാൾ പെൺകുട്ടിയാണ്. അഞ്ചുപേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ആറാമത്തെ പ്രതിയുടെ വീട്ടിൽ വെച്ചും പീഡനത്തിനിരയായെന്നും വിദ്യാർഥിനി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. കൗൺസിലിംഗിന് പിന്നാലെ സ്കൂൾ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിച്ചു. തുടർന്ന് […]
Read more

തുടങ്ങനാട് ബാങ്ക് തട്ടിപ്പ്; മുൻ സെക്രട്ടറിമാരുടെ സ്വത്തുക്കൾ ജപ്തിചെയ്തു

തൊടുപുഴ: തുടങ്ങനാട് സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് മുൻ സെക്രട്ടറിമാരുടെ സ്വത്തുക്കൾ ജപ്തി ചെയ്തു. ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ) എം. കലാവതിയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. മുൻ സെക്രട്ടറിമാരായ ബെന്നി മാത്യു, ഭാര്യ മേരി സിബിൾ അലക്സ് എന്നിവരിൽ നിന്നാണ് ബാങ്കിന് ഉണ്ടായ നഷ്ടം ഈടാക്കുന്നതിനായി സ്വത്തുക്കൾ ജപ്തി ചെയ്തത്. ആകെ 54,73,003 രൂപയുടെ ബാധ്യതയാണ് കണക്കാക്കുന്നത്. 2014 മുതൽ 2023 വരെ ബാങ്ക് […]
Read more

കൊല്ലത്ത് ബേക്കറിയിൽ യുവാക്കൾ തമ്മിൽ കൂട്ടത്തല്ല്

കൊല്ലം: കൊല്ലം പുനലൂരിൽ ബേക്കറിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി. പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബേക്കറിക്ക് പുറത്തുവച്ച് തുടങ്ങിയ വാക്കേറ്റം പിന്നീട് അകത്തേക്കും വ്യാപിക്കുകയായിരുന്നു. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ യുവാക്കൾ പരസ്പരം ആക്രമിക്കുകയും കസേരകൾ ഉപയോഗിച്ച് അടിക്കുകയും ചെയ്തതോടെ ബേക്കറിയിൽ വലിയ നാശനഷ്ടം സംഭവിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവായി ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ […]
Read more

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ഡേ കെയറിൽ കുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ രണ്ട് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ മഞ്ജുളയെയും രണ്ടാം പ്രതിയായ വിജയലക്ഷ്മിയെയുമാണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കാപ് ജെമിനി ഐടി കമ്പനിയുടെ ബെംഗളൂരു ക്യാമ്പസിലുള്ള ഡേ കെയറിലാണ് സംഭവം നടന്നത്. ഡേ കെയർ ജീവനക്കാർ രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളെ ശാരീരികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. കുഞ്ഞുങ്ങളെ വാഷിങ് […]
Read more

മോർഫ് ചെയ്ത ചിത്രങ്ങൾ ടെലഗ്രാം വഴി വിൽപന; യുവാവിനെതിരേ കേസ്

തൃശ്ശൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ സാമൂഹിക മാധ്യമമായ ടെലഗ്രാം വഴി പണം വാങ്ങി പ്രചരിപ്പിച്ചതായി പരാതി. സംഭവത്തിൽ ചൊവ്വന്നൂർ സ്വദേശി അനന്തുവിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു. ചൊവ്വന്നൂർ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചത്. യുവതിയുടെ അശ്ലീല ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് സുഹൃത്ത് വഴിയാണ് ആദ്യം അറിയുന്നത്. തുടർന്ന് സംശയം തോന്നിയപ്പോൾ പ്രതിയുടെ ഫോൺ പരിശോധിച്ചപ്പോൾ ഏകദേശം 40-ഓളം സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയതായി പരാതിയിൽ പറയുന്നു. […]
Read more
Advertisement
WhiteswanTV Footer