Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ മർദനം; ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ കേസ്

കൊല്ലം: നീണ്ടകര മണ്ണാത്തറ സ്വദേശിനിയായ 24കാരിക്ക് സൗദിയിൽ വെച്ച് ഭർത്താവിൽ നിന്ന് ക്രൂര മർദനമേറ്റതായി പരാതി. യുവതിയുടെ പരാതിയിൽ ഭർത്താവിനും ഭർത്താവിന്റെ മാതാപിതാക്കൾക്കുമെതിരെ ചവറ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം തന്നെ ഭർത്താവും ഭർതൃവീട്ടുകാരും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് യുവതിയുടെ പരാതിയിൽ പരിമണം സ്വദേശി ഭർത്താവ് നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സെപ്റ്റംബർ 30ന് നാട്ടിൽ തിരിച്ചെത്തിയ യുവതിയുടെ ശരീരത്തിൽ മർദനതിയുടെ പരാതി. സൗദിയിലെ വീട്ടിൽ വെച്ച് […]
Read more

ചവറയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി കസ്റ്റഡിയിൽ

കൊല്ലം: ചവറയിൽ യുവാവിനെ കുത്തിക്കൊന്നു. ചവറ സ്വദേശി മുഹമ്മദ് ബിലാലാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

37 കിലോ കഞ്ചാവ് പിടികൂടിയ കേസ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കൊച്ചി: നോർത്ത് പറവൂരിൽ 37 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സുമൻ ഷെയ്ഖ് (23) ആണ് നോർത്ത് പറവൂർ പൊലീസ് പിടിയിലായത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണ് 37 കിലോ കഞ്ചാവ് പിടികൂടിയത്. കഞ്ചാവുമായി എത്തിയ മുർഷിദാബാദ് സ്വദേശികളായ സാബൂജ് ഷെയ്ഖ് (19), രാജ ഷെയ്ഖ് എന്നിവരെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും മുനമ്പം ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും പറവൂർ പൊലീസും ചേർന്ന് […]
Read more

കോളേജ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; 4 പേർ പിടിയിൽ

ബെംഗളൂരു: അന്നപൂർണേശ്വരി നഗറിൽ പട്ടാപ്പകൽ കോളേജ് വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടി. നാഗർഭാവിയിലെ മഹേഷ് പി.യു കോളേജിലെ ഒന്നാം വർഷ ബി.കോം വിദ്യാർത്ഥിയായ യോഗേഷാണ് കൊല്ലപ്പെട്ടത്. കോളേജിലെ ഒരു സീനിയർ വിദ്യാർത്ഥിനിയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. യോഗേഷും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഭുവനേഷും ഒരേ കോളേജിലെ വിദ്യാർത്ഥികളായിരുന്നു. സീനിയർ വിദ്യാർത്ഥിനിയോട് ഭുവനേഷ് പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിനെ തുടർന്ന് യോഗേഷിനെതിരെ ഭുവനേഷ് അപവാദം പ്രചരിപ്പിച്ചതായാണ് […]
Read more

അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം; സഹപാഠികൾ ഇരകളായെന്ന് സംശയം

കോഴിക്കോട്: പേരാമ്പ്രയിൽ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കൂടുതൽ വിദ്യാർഥികൾ ഇരകളായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. പ്ലസ് ടു വിദ്യാർഥികളാണ് അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം. മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ട മറ്റ് വിദ്യാർഥികൾ വിവരം സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ജൂലൈയിൽ നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. സംഭവത്തിൽ ഉൾപ്പെട്ടതായി സംശയിക്കുന്ന വിദ്യാർഥികളെ സ്കൂളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്. ഇവർക്കെതിരെ ഉടൻ സസ്പെൻഷൻ നടപടിയുണ്ടാകുമെന്നാണ് […]
Read more

ഡോക്ടറുടെ പ്രിസ്ക്രിപ്ഷനില്ലാതെ 46 ഗുളികകളുമായി യുവാവ് പിടിയിൽ

കൊച്ചി: ഡോക്ടറുടെ അനുമതിയോടെ മാത്രം വാങ്ങാനും ഉപയോഗിക്കാനും കഴിയുന്ന 46 ഗുളികകളുമായി പശ്ചിമബംഗാൾ സ്വദേശി റെയിൽവേ സ്റ്റേഷനിൽ പിടിയിലായി. ബസിർഹട്ട് സ്വദേശി സസാക് കയാൽ (31) ആണ് റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്‌സ് (ആർപിഎഫ്) നടത്തിയ പരിശോധനയിൽ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഗുളികകൾ കണ്ടെത്തിയത്. പ്രത്യേക അനുമതി ആവശ്യമായ മരുന്നുകളാണ് പിടിച്ചെടുത്തതെന്ന് ആർപിഎഫ് അധികൃതർ അറിയിച്ചു. പിടിയിലായ സസാക് കയാലിനെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. ആർപിഎഫ് […]
Read more

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച കേസ്; പ്രതിക്ക് 10 വർഷം തടവ്

ആലുവ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ച രണ്ട് കേസുകളിൽ പ്രതിക്ക് ആലുവ അതിവേഗ പോക്സോ കോടതി ശിക്ഷ വിധിച്ചു. ആലുവ കുഞ്ചാട്ടുകര കൈപ്പിള്ളി വീട്ടിൽ ബീരാൻ കുട്ടി (67) ആണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് കേസുകളിലും അഞ്ച് വർഷം വീതം തടവും 30,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഇതോടെ രണ്ട് കേസുകളിലായി ആകെ 10 വർഷം തടവും 30,000 രൂപ പിഴയും പ്രതി അനുഭവിക്കണം. 2024 ഏപ്രിൽ, മെയ് മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളെ […]
Read more

അങ്കണവാടിയിൽ പെൺകുട്ടിയെ കൊണ്ട് കാലിൽ ചവിട്ടിക്കുന്ന വീഡിയോ വൈറൽ

മധ്യപ്രദേശിലെ ഛിന്ദ്വാര ജില്ലയിൽ അങ്കണവാടി കേന്ദ്രത്തിൽനിന്നുള്ളതെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ അങ്കണവാടി ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വ്യാപക ചർച്ചയാണ് നടക്കുന്നത്. പരാസിയയിലെ ചന്ദമേട്ട, ചാച്ചാ മൊഹല്ലയിലെ വാർഡ് 12-ലെ അങ്കണവാടി കേന്ദ്രത്തിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. വീഡിയോയുടെ പശ്ചാത്തലത്തിൽ നടന്ന സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വീഡിയോയിൽ കാണുന്ന സംഭവത്തിന്റെ യഥാർഥ സാഹചര്യം എന്താണെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് അധികൃതരുടെ പരിശോധനയോ നടപടികളോ ഉണ്ടായിട്ടുണ്ടോ […]
Read more

തിരൂരങ്ങാടിയിലെ ജനന സർട്ടിഫിക്കറ്റ് ക്രമക്കേട്; പ്രത്യേക സംഘം അന്വേഷണം നടത്തും

മലപ്പുറം: തിരൂരങ്ങാടി നഗരസഭയിലെ ജനന സർട്ടിഫിക്കറ്റ് രേഖകളിൽ കണ്ടെത്തിയ ക്രമക്കേടിനെക്കുറിച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തും. നൂറിലേറെ ജനന സർട്ടിഫിക്കറ്റുകളിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് വിശദമായ പരിശോധന നടത്തുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നുള്ള പ്രത്യേക സംഘം നഗരസഭയിലെ ജനന-മരണ രജിസ്‌ട്രേഷൻ രേഖകളും സർട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷകളും സോഫ്റ്റ്‌വെയറിലെ വിവരങ്ങളും പരിശോധിക്കും. സർട്ടിഫിക്കറ്റുകളിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടുന്നുണ്ടോയെന്നും പരിശോധിക്കും. കരുമ്പിൽ സ്വദേശിയുടെ പരാതിയോടെയാണ് സംഭവത്തിൽ […]
Read more

പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയെ വീട്ടിലെത്തി മർദിക്കുകയും കത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. ശാന്തിഗ്രാം പടിയറ പുതുപ്പറമ്പിൽ രാധാകൃഷ്ണൻ എന്ന ബിജു (46)വിനെയാണ് പോത്തുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ ഭാര്യ വിനിത (40)യ്ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ബിജുവും വിനിതയും കുറച്ചുകാലമായി പിരിഞ്ഞാണ് താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ട് ബിജു വിനിതയുടെ വീട്ടിലെത്തുകയായിരുന്നു. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന വിനിതയുമായി ബിജു തർക്കത്തിലേർപ്പെട്ടു. തുടർന്ന് വിനിതയെ മർദിക്കുകയും കത്തി ഉപയോഗിച്ച് മുഖത്തും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix