Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

PSC പരീക്ഷയില്‍ ക്രമക്കേട്; ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍. പിഎസ്‌സി നടത്തിയ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ഉത്തരക്കടലാസുകള്‍ പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. മാര്‍ക്ക് വ്യക്തമാക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും, അഭിമുഖത്തിലും എഴുത്തുപരീക്ഷയിലുമുള്ള മാര്‍ക്കുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കടലാസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നതായും ആരോപണം ഉണ്ട്. ഒടുവില്‍ അഡ്മിനിസ്‌ട്രേറ്റീവ് […]
Read more

ജോലിക്ക് പോകാൻ പറഞ്ഞതിൽ വൈരാഗ്യം; ​ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തി

ഫരീദാബാദ്: ഹരിയാണയിലെ ഫരീദാബാദ് പഞ്ച്ശീൽ കോളനിയിൽ ആറുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. നേഹാ കുമാരി (26) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് അമിത് ഗുപ്ത സംഭവത്തിന് ശേഷം ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചയാണ് നേഹാ കുമാരിയെ വാടകവീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പോകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു. 2025 ഏപ്രിലിലാണ് ഇരുവരുടെയും വിവാഹം നടന്നത്. തുടർന്ന് ഫരീദാബാദിലെ വാടകവീട്ടിലായിരുന്നു താമസം. അമിത് ഗുപ്ത ഒരു സ്വകാര്യ സ്ഥാപനത്തിൽ […]
Read more

അയോധ്യ രാമക്ഷേത്ര ക്രമക്കേട്; വിമർശിച്ച് കോൺഗ്രസ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ നൽകിയ സംഭാവനകളിൽ നടന്ന ക്രമക്കേടുകളിൽ സർക്കാരിനെതിരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംഭാവന മോഷണത്തിന് പിന്നിൽ ക്ഷേത്ര ജീവനക്കാർ മാത്രമല്ലെന്നും “വലിയ തലങ്ങൾ” ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും അവർ ആരോപിച്ചു. ഭക്തരുടെ വിശ്വാസത്തെ വഞ്ചിക്കുന്ന തരത്തിലുള്ള തട്ടിപ്പാണ് നടന്നതെന്നും, ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും പ്രിയങ്ക ഗാന്ധി സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇതിനിടെ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജാമ്യഹ‍ർജി പരിഗണിക്കുന്നത് നീട്ടി

കോഴിക്കോട്: വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായ പ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യ ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കൂടുതൽ വിശദമായ വാദം കേൾക്കാനാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി ഹർജി മാറ്റിയത്. കേസിൽ നേരത്തെ എസ്ഐടി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും, പൊലീസ് റിപ്പോർട്ടിനെതിരെ പരാതിക്കാരനായ യൂത്ത് ലീഗ് പ്രവർത്തകൻ മുഹമ്മദ് കാസിമിന്റെ അഭിഭാഷകൻ അഡ്വ. എം.ടി. അഫ്‌നാസ് ആശങ്ക പ്രകടിപ്പിച്ചു. പ്രതിയെ ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്ന […]
Read more

മുട്ടിൽ മരം മുറി കേസ്; മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട് മരങ്ങൾ ലേലം ചെയ്യാനുള്ള നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. നാല് കോടി രൂപ മൂല്യമുള്ള മരങ്ങൾ ലേലം ചെയ്യുന്നതിനാണ് സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നത്. ഇതിനെതിരെ പ്രതിയായ റോജി അഗസ്റ്റിൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. പുനപരിശോധന ഹർജിയിൽ തീരുമാനം ഉണ്ടാകുന്നതുവരെ തുടർ നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ഇനി കോടതി തീരുമാനം വരുംവരെ ലേല നടപടികൾ മുന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read more

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; 19കാരിയെ ക്രൂരമായി ആക്രമിച്ച് യുവാവ്‌

ഭോപ്പാല്‍: മധ്യപ്രദേശിലെ ഉജ്ജയിനിൽ 19 വയസ്സുകാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.45ഓടെയാണ് സംഭവം നടന്നത്. ബാപ്പു നഗറിൽ നിന്നുള്ള ഒന്നാംവർഷ ബിഎ വിദ്യാർത്ഥിനിയായ പൂജ ഏലിയാസ് ഗുംഗണിനെയാണ് 21കാരൻ സുനിൽ ജറോലിയ ആക്രമിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനെ തുടർന്നാണ് പ്രതി ആക്രമണം നടത്തിയത്. ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പെൺകുട്ടിയെ തടഞ്ഞുനിർത്തിയ പ്രതി സംസാരിക്കാൻ ശ്രമിക്കുകയും, തുടർന്ന് കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. 47 സെക്കന്റിനുള്ളിൽ 14 തവണ ഇയാള്‍ പെണ്‍കുട്ടിയെ കുത്തിയത്. കഴുത്ത്, വയർ, കൈ […]
Read more

മിന്നൽ പരിശോധന; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

തിരുവനന്തപുരം: ലഹരി ഉൽപ്പന്നങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനായി പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വർക്കല ക്ലിഫിലും അയിരൂരിലും വ്യാപകമായ മിന്നൽ പരിശോധന. ശനിയാഴ്ച പുലർച്ചെ അഞ്ചുമണി മുതൽ വർക്കല ക്ലിഫ് ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് പരിശോധന ആരംഭിച്ചത്. വിവിധ സ്ഥാപനങ്ങളിൽ നിന്ന് വലിയ തോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് നാല് പേരെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കായിക്കര സ്വദേശി […]
Read more

ദിവസങ്ങളോളം തടവില്‍ പാര്‍പ്പിച്ച് പീഡനം; പെണ്‍കുട്ടിയെ കണ്ടെത്തിയത് ലഹരി പരിശോധനയ്ക്കിടെ

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ നിന്ന് 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ശക്തമാക്കി. പേരാമ്പ്ര സ്വദേശികളായ ആത്മജ്, വസീം, ചൊക്ലി സ്വദേശി സുഹൈൽ എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പാനൂർ കൊളവല്ലൂരിലെ ഒരു വീട്ടിൽ പെൺകുട്ടിയെ തടവിൽ പാർപ്പിച്ചാണ് പീഡനം നടന്നതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ലഹരി പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിന് പെൺകുട്ടിയെ കണ്ടെത്താൻ സാധിച്ചത്. തുടർന്ന് പെൺകുട്ടിയെ രക്ഷപ്പെടുത്തി. […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് പൊലീസ്

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡ് നടത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ ഗൂഢാലോചന നടന്നതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ്. പ്രതികളുടെ ഫോൺ കോളുകളിൽ അസ്വാഭാവികമായ വിവരങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കൂടുതൽ ഫോണുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി. കേസിലെ 20-ലധികം പ്രതികളെ ഇനി പിടികൂടാനുണ്ടെന്നും ഒരാൾ വിദേശത്തേക്ക് കടന്നതായും കോടതിയിൽ അറിയിച്ചു. അതേസമയം, കേസിലെ മൂന്ന് സിപിഐഎം പ്രവർത്തകരുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ആക്രമണം […]
Read more

പെൺ സുഹൃത്തിനെ കൊലപ്പെടുത്തി മുങ്ങി; 59കാരനെ പിടികൂടി പൊലീസ്

കൊച്ചി: പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ സ്വദേശി ഫക്കീർ മണ്ഡൽ ആണ് പെരുമ്പാവൂരിൽ നിന്ന് പിടിയിലായത്. പെരുമ്പാവൂരിൽ വാടകവീട്ടിൽ താമസിച്ചിരുന്ന ഇയാളെ കേരള പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകത്തിന് ശേഷം കേരളത്തിലേക്ക് കടന്നുവന്ന പ്രതി മുടിക്കലിലും പിന്നീട് പെരുമ്പാവൂരിലും ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് വിവരം. ഒരു ആഴ്ച മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. പശ്ചിമബംഗാളിൽ നടന്ന കൊലപാതക കേസുമായി ബന്ധപ്പെട്ട് അവിടത്തെ പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. പിടിയിലായ പ്രതിയെ […]
Read more
Advertisement
WhiteswanTV Footer