Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സലായി ലഹരികടത്തൽ; പ്രതി പിടിയിൽ

കൊല്ലം: മേഘാലയയിൽ നിന്ന് പോസ്റ്റ് ഓഫീസ് പാഴ്സൽ വഴി കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയെ എക്സൈസ് സംഘം പിടികൂടി. കൊല്ലത്ത് ഒളിവില്‍ കഴിഞ്ഞ പാലക്കാട് കൊല്ലങ്കോട് ത്രാമണി സ്വദേശിയായ ജിജിത് (19) ആണ് അറസ്റ്റിലായത്. സുഹൃത്തുക്കളുടെ പേരിലാണ് പ്രതി കഞ്ചാവ് ഓർഡർ ചെയ്ത് കേരളത്തിലേക്ക് കടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നാലര മാസത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. കൊല്ലത്ത് പുത്തൂരിലെ വാടകവീട്ടിലാണ് പ്രതി ഒളിവിൽ കഴിയുന്നതായി എക്സൈസിന് വിവരം ലഭിച്ചത്. ഇരുപത്തോളം നായകളുടെ സംരക്ഷണത്തിലാണ് പ്രതി ഒളിവില്‍ […]
Read more

ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

തൊടുപുഴ: ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. വിദ്യാർത്ഥികളുടെ മുന്നിൽ വെച്ച് ചൂരൽ ഉപയോഗിച്ച് അടിക്കുകയും മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടുകയും ചെയ്തതായാണ് കുട്ടിയുടെ പരാതി. അധ്യാപകൻ അസഭ്യം പറഞ്ഞതായും, കമ്പ് ഉപയോഗിച്ച് പലതവണ അടിച്ചതായും കുട്ടി ആരോപിച്ചു. ശരീരമാസകലം വേദനയുണ്ടെന്ന് വിദ്യാർത്ഥി മാധ്യമങ്ങളോട് പ്രതികരിച്ചു. “കുറേ അടിച്ചു” എന്നും കുട്ടി പറഞ്ഞു. “എന്റെ കുഞ്ഞിന് സംഭവിച്ചതുപോലെ മറ്റാർക്കും സംഭവിക്കരുത്” എന്ന് കുട്ടിയുടെ അമ്മ പറഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥിയെ വണ്ടൻമേട് […]
Read more

ലഹരി കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും: രമേശ് ചെന്നിത്തല

കൊച്ചി: ലഹരിക്കെതിരായ പോരാട്ടത്തിൽ ‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടം ശക്തമായി തുടരുന്നതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി വിൽപ്പനയും ഉപയോഗവും അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയുടെ പരിപാടിയിൽ സംസാരിക്കവെ, ലഹരിക്കെതിരായ പോരാട്ടത്തിൽ എല്ലാവരുടെയും പിന്തുണ ആവശ്യമാണ് എന്ന് മന്ത്രി പറഞ്ഞു. കേരളത്തിൽ ലഹരിയുടെ വേരുകൾ വളരെ ആഴത്തിൽ എത്തിയിരിക്കുന്നുവെന്ന് ഇപ്പോഴാണ് ബോധ്യമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊലീസ് നടത്തിയ നടപടികളുടെ കണക്കുകളും അദ്ദേഹം അവതരിപ്പിച്ചു. ഇതുവരെ ആയിരക്കണക്കിന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും […]
Read more

ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോച്ചിന് 35 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കോച്ചിന് 35 വർഷം കഠിന തടവും 66,000 രൂപ പിഴയും വിധിച്ച് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി. ശ്രീവരാഹം സ്വദേശിയായ എം. മനുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുവർഷവും ഒൻപത് മാസവും അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ രജിസ്റ്റർ ചെയ്ത ആറ് പോക്സോ കേസുകളിൽ രണ്ടാമത്തേതിലാണ് ജഡ്ജി അഞ്ജു മീര ബിർള വിധി പ്രസ്താവിച്ചത്. മൂന്നാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി […]
Read more

വാറ്റ് ചാരായം; കുട്ടിയെ കാരിയറാക്കിയത് രണ്ടാനച്ഛൻ

കോഴിക്കോട്: താമരശ്ശേരിയിൽ സ്കൂളിൽ വാറ്റ് ചാരായവുമായി എത്തിയ വിദ്യാർത്ഥിയെ രണ്ടാനച്ഛൻ രഹസ്യമായി മദ്യകടത്തിന് കാരിയറായി ഉപയോഗിച്ചതായി പൊലീസ്. രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് മദ്യം കടത്താനാണ് കുട്ടിയെ ഉപയോഗിച്ചതെന്ന് വിദ്യാർത്ഥിയുടെ മൊഴിയിൽ പറയുന്നു. മുൻപും രണ്ടാനച്ഛൻ കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതായി പരാതിയുണ്ട്. ഈ സംഭവത്തെ തുടർന്ന് കഴിഞ്ഞ വർഷം തന്നെ കുട്ടിയുടെ സംരക്ഷണം പൊലീസ് ഏറ്റെടുത്തിരുന്നു. എന്ത് പ്രശ്നമുണ്ടായാലും ഉടൻ അറിയിക്കണമെന്ന് പറഞ്ഞ് കുട്ടിക്ക് പൊലീസ് ബന്ധപ്പെടാനുള്ള വിവരങ്ങളും നൽകിയിരുന്നു. അതേസമയം, സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് […]
Read more

ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി

ഇടുക്കി: ഇടുക്കി അണക്കര സർക്കാർ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചതായി പരാതി. സഹപാഠികളുടെ മുന്നിൽവെച്ച് ചൂരൽ കൊണ്ട് അടിച്ചെന്നും മുട്ടിൽ നിർത്തി കാലിൽ ചവിട്ടിയെന്നുമാണ് വിദ്യാർത്ഥിയുടെ ആരോപണം. അധ്യാപകൻ അസഭ്യം പറഞ്ഞതായും കുട്ടി പറഞ്ഞു. മർദനത്തെ തുടർന്ന് ശരീരമാകെ വേദനയുണ്ടെന്നും നിരവധി തവണ ചൂരൽ കൊണ്ട് അടിച്ചതായും വിദ്യാർത്ഥി വ്യക്തമാക്കി. പരിക്കേറ്റ കുട്ടിയെ വണ്ടൻമേട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. തന്റെ മകന് സംഭവിച്ചതുപോലുള്ള ദുരനുഭവം മറ്റൊരു കുട്ടിക്കും ഉണ്ടാകരുതെന്ന് കുട്ടിയുടെ അമ്മ […]
Read more

എസ്എഫ്ഐ മാർച്ചിൽ ബ്ലേഡ് കൊണ്ടിവന്ന കേസ്; ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലേക്ക് എസ്‌എഫ്‌ഐ നടത്തിയ മാർച്ചിനിടെ ബ്ലേഡ് കൊണ്ടുവന്നത് എസ്‌എഫ്‌ഐ പ്രവർത്തകരാണെന്ന് പൊലീസ്. ഇതിൻറെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ക്യാമറയിലെ ദൃശ്യങ്ങളും ഉൾപ്പെടെ വ്യക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാർച്ചിനിടെ വടം മുറിക്കാനാണ് ബ്ലേഡ് ഉപയോഗിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ചില സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ പ്രവർത്തകൻ അൽ അമീനെ പൊലീസ് കാട്ടാക്കടയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, […]
Read more

വീണയുടെ മൊഴികളില്‍ പൊരുത്തക്കേട്; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇ ഡി

കൊച്ചി: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ വീണ ടിയെ വീണ്ടും ചോദ്യം ചെയ്യും. ഇത് മൂന്നാം തവണയാണ് വീണയെ ഇഡി ചോദ്യം ചെയ്യുന്നത്. രണ്ട് തവണ ചോദ്യം ചെയ്തിട്ടും ലഭിച്ച മറുപടികളിൽ വ്യക്തതയില്ലെന്നാണ് ഇഡിയുടെ വിലയിരുത്തൽ. പ്രത്യേകിച്ച് 2.78 കോടി രൂപയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ വിശദീകരണം ആവശ്യമാണെന്ന് അന്വേഷണ സംഘം പറയുന്നു. സിഎംആർഎൽ അധികൃതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. ഇതിനാൽ അടുത്ത ആഴ്ച ഹാജരാകാൻ വീണയ്ക്ക് ഇഡി സമൻസ് […]
Read more

നവജാത ശിശുവിനെ എറിഞ്ഞ് കൊന്ന് 19കാരി; സംഭവം ഹൈദരാബാദില്‍

ഹൈദരാബാദ്: ഹൈദരാബാദിൽ 19കാരിയായ കോളേജ് വിദ്യാർത്ഥിനി നവജാത ശിശുവിനെ ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. സർക്കാർ റെസിഡൻഷ്യൽ കോളേജ് ഹോസ്റ്റലിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗോല്‍ക്കൊണ്ടയിലെ തെലുങ്കാന മൈനോരിറ്റി റെസിഡന്‍ഷ്യന്‍ ജൂനിയര്‍ കോളേജിലാണ് സംഭവം. രണ്ടാം വർഷ വിദ്യാർത്ഥിനിയായ പെൺകുട്ടി ഹോസ്റ്റൽ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ കുട്ടിയെ മുറിയിലേക്ക് കൊണ്ടുവന്ന് ജനാലയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പ്രിൻസിപ്പൽ ഓഫീസ് തുറന്നപ്പോൾ സമീപത്തെ സർക്കാർ ഡിസ്പെൻസറിയുടെ മേൽക്കൂരയിൽ നവജാത ശിശുവിനെ ചലനമറ്റ നിലയിൽ […]
Read more

14 ഓളം കുട്ടികളെ പീഡിപ്പിച്ചു, മലപ്പുറത്തെ മദ്രസ അധ്യാപകൻ പിടിയിൽ

മലപ്പുറം: പോക്സോ കേസിൽ മദ്രസ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയായ എ.കെ. മുഹമ്മദ് ആണ് പിടിയിലായത്. മദ്രസയിൽ പഠിക്കുന്ന 14ഓളം കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് ബിഹാറിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പ്രതിയെ കേരളത്തിലെത്തിച്ച് കൂടുതൽ ചോദ്യം ചെയ്യലുകൾ നടത്തുമെന്ന് […]
Read more
Advertisement
WhiteswanTV Footer