Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

ബിജെപി കൗൺസിലർ സുഗതന് വീണ്ടും കനത്ത തിരിച്ചടി; സത്യപ്രതിജ്ഞ അസാധു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ റദ്ദാക്കി. നിലവിൽ കാപ്പ കേസിൽ ജയിലിൽ കഴിയുന്നതിനിടെയാണ് നടപടി. വട്ടിയൂർക്കാവ് പൊലീസ് രജിസ്റ്റർ ചെയ്ത വധശ്രമ കേസുമായി ബന്ധപ്പെട്ട് ഇയാളെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സത്യപ്രതിജ്ഞ അസാധുവാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ റദ്ദാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്നു. വിവിധ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് രേഖകൾ പറയുന്നു. 2019 മുതൽ […]
Read more

ഒറ്റപ്പാലത്ത് കാറിൽനിന്ന് പണവും എംഡിഎംഎയും പിടിച്ചു; യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: പത്തിരിപ്പാലത്തിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് 9 ഗ്രാം എംഡിഎംഎയും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 40,000 രൂപയും ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു. പത്തിരിപ്പാലം മൗണ്ട് സീന സ്കൂളിന് സമീപം പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് കാർ തടഞ്ഞ് പരിശോധിച്ചത്. പരിശോധനയിൽ മുഹമ്മദ് ഹാരിസിന്റെ പാന്റ് പോക്കറ്റിൽ […]
Read more

കിന്‍ഡര്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലം

കൊച്ചി: കൊച്ചി കിൻഡർ ആശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നാണെന്ന് ഡിഎംഒ റിപ്പോർട്ട്. പ്രസവത്തിലും കുഞ്ഞിന്റെ പരിചരണത്തിലും ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞ് ജനിച്ചതിന് മണിക്കൂറുകൾക്കുശേഷമാണ് വെന്റിലേറ്റർ സൗകര്യം ഒരുക്കിയത്. അതും പ്രവർത്തനക്ഷമമല്ലാത്ത വെന്റിലേറ്ററിലാണ് ഏകദേശം രണ്ട് മണിക്കൂറോളം കുഞ്ഞിനെ കിടത്തിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. പ്രസവത്തിന് ശേഷം നവജാത ശിശുവിന് നൽകേണ്ട ആവശ്യമായ ചികിത്സകൾ നൽകിയില്ലെന്നും, ആവശ്യമായിരുന്നെങ്കിലും ശസ്ത്രക്രിയ നടത്താത്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആശുപത്രി രേഖകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. റൊമാരിയോ […]
Read more

വിഗ്രഹത്തിൽ ചാർത്തിയ സ്വർണ്ണമാല കവർന്ന 2 പേർ പിടിയിൽ

കൊല്ലം: കൊല്ലം പുതിയകാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണമാല മോഷ്ടിച്ച കേസിൽ സ്ത്രീ അടക്കം രണ്ടുപേർ പിടിയിൽ. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശികളായ ശശികുമാർ (25), മഹാലക്ഷ്മി (60) എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് 7.30ഓടെ ക്ഷേത്ര കോംപൗണ്ടിൽ അതിക്രമിച്ച് കയറി ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോട് കൂടിയ മാല പ്രതികൾ മോഷ്ടിച്ചതായി പൊലീസ് അറിയിച്ചു. ക്ഷേത്ര മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതോടെയാണ് […]
Read more

കൊച്ചിയിൽ സ്പെയർ പാർട്സ് കട കത്തിച്ച കേസ്; 15കാരനെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചിയിൽ കട കത്തിച്ച കേസിൽ പൊലീസ് അന്വേഷിച്ചിരുന്ന 15 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ആരക്കുന്ന സ്വദേശിയായ വിദ്യാർത്ഥിയെയാണ് വീടിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരമറ്റത്ത് കഴിഞ്ഞ വ്യാഴാഴ്ച സ്പെയർ പാർട്സ് കട കത്തിച്ച സംഭവത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 15കാരനെ കാണാതായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ […]
Read more

ട്രക്കിങ്ങിനിടെ അരുംകൊല; പ്രതിശ്രുത വധുവും കാമുകനും പിടിയിൽ

പുണെ: ട്രെക്കിങ്ങിനിടെ യുവാവ് താഴ്ചയിലേക്ക് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിശ്രുതവധുവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്ത കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്. പുണെ സ്വദേശിയായ 26 വയസ്സുകാരൻ കേതൻ വിശാൽ അഗർവാളാണ് ലോഹഗഡ് കോട്ടയിൽ നടന്ന സംഭവത്തിൽ മരിച്ചത്. അപകടസമയത്ത് പ്രതിശ്രുതവധു സിയ ഗോയൽ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ജൂൺ 19-നാണ് സംഭവം നടന്നത്. സുഹൃത്തുക്കളോടൊപ്പം ജന്മദിനാഘോഷവും പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടും നടത്താനായി ലോഹഗഡിലെത്തിയ സംഘത്തിനിടയിലാണ് സംഭവം ഉണ്ടായത്. ഫോട്ടോ എടുക്കുന്നതിനിടെ കേതൻ കയറ്റത്തിൽ […]
Read more

യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ട് പോയി ഭീഷണി; 2 പേർ പിടിയിൽ

കാസർകോട്: കാറിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെയും ആൺസുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശികളായ അഫ്സൽ, മൻസൂർ എന്നിവരാണ് അറസ്റ്റിലായത്. അനന്തപുരത്ത് വെച്ച് കാറിൽ ഉണ്ടായിരുന്ന യുവതിയെയും സുഹൃത്തിനെയും കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. യാത്രയ്ക്കിടെ സംഘം മദ്യം വാങ്ങാൻ 500 രൂപ ആവശ്യപ്പെട്ടതായും പിന്നീട് 50,000 രൂപ കൂടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. കാറിൽ അതിക്രമിച്ച് കയറിയ സംഘം വാഹനം സീതാഗോളി ഭാഗത്തേക്ക് അതിവേഗത്തിൽ ഓടിച്ചു പോയി. തുടർന്ന് കാർ അപകടത്തിൽപ്പെട്ടു. ഈ […]
Read more

പ്രണയബന്ധത്തെ എതിർത്തു; മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തി യുവതി

ബെംഗളൂരു: പ്രണയബന്ധത്തെ എതിർത്തതിനെ തുടർന്ന് മാതാപിതാക്കളെയും സഹോദരിയെയും യുവതിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കെ.ആർ പുരത്തിന് സമീപം സിഗേഹള്ളിയിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് സംഭവം നടന്നത്. സോമസുന്ദരം, ഭാര്യ മുത്തുലക്ഷ്മി, മകൾ സുപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്വേതയ്ക്ക് കെന്നത്തുമായി പ്രണയബന്ധമുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചിരുന്നുവെന്നും, എന്നാൽ കുടുംബം ഇതിനെ ശക്തമായി എതിർത്തതാണെന്നുമാണ് വിവരം. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തിനൊപ്പം വീട്ടിലെത്തിയ ശ്വേത, കത്തി ഉപയോഗിച്ച് മാതാപിതാക്കളെയും സഹോദരിയെയും […]
Read more

മൃതദേഹം പുറത്തെടുത്ത് സ്വർണം കവർന്നു; 3 പേർ അറസ്റ്റിൽ

കോയമ്പത്തൂർ: കോയമ്പത്തൂരിൽ ശ്മശാനത്തിൽ മറവ് ചെയ്തിരുന്ന മൃതദേഹം പുറത്തെടുത്ത് മൂന്നര പവൻ സ്വർണമാല മോഷ്ടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ശൗരിപാളയം ഉടയംപാളയം സ്വദേശികളായ ശക്തിവേൽ, മണികണ്ഠൻ, കാർത്തികേയൻ എന്നിവരെയാണ് പീളമേട് പൊലീസ് അറസ്റ്റ് ചെയ്തത്. കെ. വെങ്കടേഷ് നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂൺ 6-നാണ് വെങ്കടേഷിന്റെ അച്ഛൻ നാഗരാജ് മരിച്ചത്. തുടർന്ന് ശൗരിപാളയം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. എന്നാൽ നാഗരാജ് ധരിച്ചിരുന്ന സ്വർണമാല മൃതദേഹത്തിൽ നിന്ന് മാറ്റിയിരുന്നില്ല. ജൂൺ 19-ന് ബന്ധുക്കൾ ചടങ്ങിന്റെ […]
Read more

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസ്; അട്ടിമറി സ്ഥിരീകരിച്ച് എസ്ഐടി

ആലപ്പുഴ: ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെയുള്ളവർക്കെതിരായ മർദ്ദനക്കേസിൽ അന്വേഷണം അട്ടിമറിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. കേസിലെ ആദ്യഘട്ട അന്വേഷണ റിപ്പോർട്ട് തിരുത്തിയതായി എസ്‌ഐടി വ്യക്തമാക്കുന്നു. തെളിവില്ലെന്ന് വരുത്തി പ്രതികളെ രക്ഷിക്കാൻ ശ്രമം നടന്നതായും റിപ്പോർട്ടിൽ പറയുന്നു. എസ്‌ഐടി തലവൻ ഷൗക്കത്തലി സംസ്ഥാന പൊലീസ് മേധാവിക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികൾ ഉൾപ്പെടെ രേഖപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എഡിജിപി എം.ആർ. അജിത് കുമാറിന്റെ നിർദേശപ്രകാരം റിപ്പോർട്ട് തിരുത്തിയതാണെന്ന് ഉദ്യോഗസ്ഥർ മൊഴി നൽകിയതായി എസ്‌ഐടി […]
Read more
Advertisement
WhiteswanTV Footer