Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

പെരുമ്പാവൂരിൽ 18 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

കൊച്ചി: പെരുമ്പാവൂരിൽ നടന്ന വൻ ലഹരിവേട്ടയിൽ 18 കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. വൈപ്പിൻ അറുകാട് സ്വദേശി ആയുഷിനെ എറണാകുളം റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെരുമ്പാവൂർ മാറമ്പള്ളിയിൽ വെച്ച് ആയുഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ പൊലീസ് തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ഒന്നേകാൽ കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, പെരുമ്പാവൂരിലെ ഫ്ലാറ്റിൽ കൂടുതൽ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. തുടർന്ന് […]
Read more

ശൈശവ വിവാഹം തടയാൻ കല്യാണക്കുറിയിൽ ജനനത്തീയതി നിർബന്ധമാക്കാൻ മഹാരാഷ്ട്ര

മുംബൈ: ശൈശവ വിവാഹങ്ങൾ തടയുന്നതിനായി വിവാഹ ക്ഷണക്കത്തുകളിൽ വധൂവരന്മാരുടെ ജനനത്തീയതി ഉൾപ്പെടുത്തുന്ന നിയമം കൊണ്ടുവരാൻ മഹാരാഷ്ട്ര സർക്കാർ. വനിതാ-ശിശു വികസന മന്ത്രി അദിതി തത്കരെ ആണ് ഇക്കാര്യം അറിയിച്ചത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ശൈശവ വിവാഹങ്ങൾ പൂർണമായും തടയുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ബിജെപി അംഗം അതുൽ ഭട്ഖൽകർ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി വിശദീകരണം നൽകിയത്. വിവാഹ ക്ഷണക്കത്തുകളിൽ ജനന തീയതി രേഖപ്പെടുത്തുന്ന രീതി രാജസ്ഥാൻ സർക്കാർ ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. […]
Read more

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; ജില്ലാ പ്രോസിക്യൂട്ടറെ മാറ്റണമെന്ന് പൊലീസ്

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഇഡി കക്ഷി ചേരാൻ തീരുമാനിച്ചു. ഇതുസംബന്ധിച്ച് കോടതിയിൽ അക്ഷേപം നൽകുമെന്ന് അധികൃതർ അറിയിച്ചു. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസിൽ കക്ഷി ചേരാനുള്ള തീരുമാനം എടുത്തത്. അതേസമയം, കേസിൽ നിലവിലെ പ്രോസിക്യൂഷനെതിരെ പൊലീസും രംഗത്തെത്തി. ജില്ലാ പ്രോസിക്യൂട്ടറെ മാറ്റി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇതുസംബന്ധിച്ച് മ്യൂസിയം എസ്എച്ച്ഒ കമ്മീഷണർക്ക് കത്ത് നൽകി. ഹരീഷിന്റെ ജാമ്യം റദ്ദാക്കാൻ പൊലീസ് അപ്പീൽ […]
Read more

ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവം; ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കോട്ടയം: കുമരകത്ത് ഭക്ഷ്യവിഷബാധയെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ കള്ള് ഷാപ്പിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. പരിപ്പ് തൊള്ളയിരംചിറ ഷാപ്പിന്റെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. ഷാപ്പ് വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്നുവെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഹിയറിങ്ങിന് ശേഷം ലൈസൻസ് പുനഃസ്ഥാപിക്കണമോ എന്നതിൽ അന്തിമ തീരുമാനം എടുക്കും. ഷാപ്പ് ലൈസൻസി, മാനേജർ, കുക്ക് എന്നിവർക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇവർ മുൻകൂർ ജാമ്യത്തിനായി […]
Read more

എസ്എഫ്ഐ സമരത്തിനിടെ ബ്ലെയ്ഡ് ഉപയോഗിച്ച സംഭവം; 10 പേർക്കെതിരെ കേസ്

തിരുവനന്തപുരം: എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ ബാരിക്കേഡ് കെട്ടിയിരുന്ന കയർ ബ്ലെയ്ഡ് ഉപയോഗിച്ച് മുറിച്ചുമാറ്റിയതായി എഫ്ഐആർ. സംഭവത്തിൽ സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ചിനിടെ പൊതുമുതൽ നശിപ്പിച്ചതായും പൊലീസിനെ അസഭ്യം പറഞ്ഞതായും എഫ്ഐആറിൽ പറയുന്നു. ബാരിക്കേഡിന് ഉപയോഗിച്ചിരുന്ന കയർ മുറിച്ചതിലൂടെ 10,000 രൂപയുടെ നഷ്ടം സംഭവിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വനിതാ സിവിൽ പൊലീസ് ഓഫീസർമാർ ഉൾപ്പെടെയുള്ളവർക്ക് മുറിവേറ്റതായും എഫ്ഐആറിൽ പരാമർശമുണ്ട്. മാർച്ചിനിടെ “ഭീഷണി […]
Read more

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം; ലോറി ഉടമയെയും കേസില്‍ പ്രതി ചേര്‍ക്കും

കൊല്ലം: പത്താം ക്ലാസ് വിദ്യാർത്ഥിയടക്കം മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ കൊട്ടാരക്കര ടിപ്പർ ലോറി അപകടത്തിൽ ലോറി ഉടമ അക്ബറിനെ പ്രതി ചേർക്കുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഗുരുതര വീഴ്ചയുണ്ടായതായും പൊലീസ് വ്യക്തമാക്കി. ഹെവി ലൈസൻസ് ഇല്ലാത്ത ഡ്രൈവറെ വാഹനം ഓടിക്കാൻ അനുവദിച്ചത് ഉടമ അറിഞ്ഞുകൊണ്ടാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് ഗുരുതരമായ അനാസ്ഥയാണെന്ന് പൊലീസ് പറഞ്ഞു. ലോറിയിൽ ജിപിഎസ് പ്രവർത്തിച്ചിരുന്നില്ലെന്നും സ്പീഡ് ഗവർണർ ഇല്ലായിരുന്നെന്നും മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കാനും […]
Read more

പിഎസ്സി പരീക്ഷയില്‍ ഗുരുതര ക്രമക്കേടെന്ന് ആരോപണം; അറിയിച്ചില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍

തിരുവനന്തപുരം: പിഎസ്‌സി നടത്തിയ ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് റിസർച്ച് ഓഫീസർ പരീക്ഷയിൽ ഗുരുതര ക്രമക്കേട് നടന്നതായി ഉദ്യോഗാർഥികളുടെ പരാതി. ജൂൺ 18ന് നടന്ന പരീക്ഷയിലാണ് ക്രമക്കേട് ഉണ്ടായതെന്നാണ് ആരോപണം. പരീക്ഷയ്ക്ക് രണ്ട് മാസം മുമ്പ് സിലബസിൽ മാറ്റം വരുത്തിയെങ്കിലും ഉദ്യോഗാർഥികളെ ഇക്കാര്യം അറിയിച്ചില്ലെന്നാണ് പരാതി. പരീക്ഷാ ദിവസമാണ് സിലബസ് മാറിയ വിവരം പലരും അറിഞ്ഞതെന്നും ഉദ്യോഗാർഥികൾ പറയുന്നു. ഇതുവരെ ഈ തസ്തികയിലേക്കുള്ള പരീക്ഷയിൽ ഇക്കണോമിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, മാത്തമാറ്റിക്‌സ്, ജനറൽ നോളജ് എന്നീ വിഷയങ്ങളാണ് പ്രധാനമായും ഉൾപ്പെട്ടിരുന്നത്. എന്നാൽ […]
Read more

എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം. സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർധനവിനെതിരെയായിരുന്നു പ്രതിഷേധം. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിനെ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പൊലീസ് ആരോപിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പ്രതിഷേധം സംഘർഷത്തിലേക്ക് നീങ്ങിയതോടെ സ്ഥലത്ത് പൊലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടലും ലാത്തിവീശലും ഉണ്ടായി. പ്രതിഷേധ സ്ഥലത്ത് നിന്ന് ബ്ലേഡുകൾ കണ്ടെത്തിയതായും പൊലീസ് പറഞ്ഞു. ഇവ ഉപയോഗിച്ച് ആക്രമണം നടന്നുവെന്നാണ് ആരോപണം. ബ്ലേഡ് കൊണ്ടുവന്നത് […]
Read more

സഹായം ചോദിച്ചുവന്ന് കവർച്ച; വൈറലായി കള്ളന്റെ സിസിടിവി ദൃശ്യം

കോഴിക്കോട്: താമരശ്ശേരി ചുണ്ടക്കുന്നുമ്മലിൽ വയോധികൻ മാത്രമുള്ള വീട്ടിൽ കയറി ചെരിപ്പുമായി കടന്നുകളഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. റിട്ടയേർഡ് അധ്യാപകൻ അബ്ദുറഹ്‌മാന്റെ വീട്ടിലാണ് സംഭവം നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് ഒരാൾ വീട്ടിലെത്തിയത്. വീട്ടിൽ മറ്റാരുമില്ലാത്ത സമയമാണ് ഇയാൾ എത്തിയത്. ആദ്യമായി പരിസരം നിരീക്ഷിച്ച ഇയാൾ മുറ്റത്ത് ഉണ്ടായിരുന്ന വിലയേറിയ ചെരിപ്പ് ധരിച്ചു നോക്കി. പിന്നീട് കോളിങ് ബെൽ അടിച്ച് വീട്ടുടമയെ സമീപിച്ചു. താൻ മുൻപ് പച്ചക്കറി വണ്ടിയിൽ കച്ചവടം ചെയ്തിരുന്ന ആളാണെന്നും ഇപ്പോൾ കാഴ്ചക്കുറവും കാലിന് […]
Read more

കാഞ്ഞങ്ങാട് ലഹരി ഉപയോഗം സംശയിച്ച് ആക്രമണം; 5 പേർ പിടിയിൽ

കാസർകോട്: അജാനൂർ വില്ലേജിലെ അതിഞ്ഞാലിൽ കാർ യാത്രക്കാരായ മൂന്ന് യുവാക്കളെ തടഞ്ഞുനിർത്തി മർദ്ദിച്ച സംഭവത്തിൽ അഞ്ചുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസ് എടുത്തു. അജാനൂർ ഇക്ബാൽ സ്കൂളിന് സമീപം താമസിക്കുന്ന ഷബീർ, ആസിഫ്, നാസർ, ജുനൈഫ്, സമദ് എന്നിവർക്കെതിരെയാണ് കേസ്. ജൂൺ 18ന് പുലർച്ചെ 12.55ഓടെയാണ് സംഭവം നടന്നത്. അതിഞ്ഞാൽ സ്വദേശിയായ മുഹമ്മദ് നഫീഹ് (17)യും സുഹൃത്തുക്കളായ മുഹമ്മദ് അൻഷാദ്, മുഹമ്മദ് സഹൽ എന്നിവരും സഞ്ചരിച്ചിരുന്ന കാറിനെ (KL 05 P 0724) കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്നതിനിടെ പ്രതികൾ […]
Read more
Advertisement
WhiteswanTV Footer