Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: crime

കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി; ഒരാൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് നിർമ്മാണ കേന്ദ്രം കണ്ടെത്തി. കബ്ദ് പ്രദേശത്തെ ഫാം ഹൗസ് കേന്ദ്രീകരിച്ച് ഷാബു നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്തിരുന്ന ഒരാളെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫിന്റെ മേൽനോട്ടത്തിലായിരുന്നു നടപടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ സാദ് അൽ അബ്ദുല്ലയിലെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം ഷാബുവും ലഹരിമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന […]
Read more

ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും സ്ഫോടക വസ്തു ആക്രമണം

തിരുവനന്തപുരം: ചിറയിൻകീഴിൽ വീടിന് നേരെ വീണ്ടും സ്ഫോടക വസ്തു ആക്രമണം. പുതുക്കരി വയലിൽ വിജയന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 12.45ഓടെയായിരുന്നു സംഭവം. ഹെൽമെറ്റും റെയിൻകോട്ടും ധരിച്ചെത്തിയ രണ്ടുപേർ വീടിന് നേരെ നാല് തവണ സ്ഫോടക വസ്തുക്കൾ എറിഞ്ഞതായി പോലീസ് പറഞ്ഞു. ഇതിൽ മൂന്നെണ്ണം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. ഒരെണ്ണം പൊട്ടാത്ത നിലയിൽ കണ്ടെത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഒമ്പത് മാസം മുമ്പും ഇതേ വീടിന് നേരെ ആക്രമണം നടന്നിരുന്നു. അന്ന് […]
Read more

ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസ്; മുഖ്യപ്രതി അറസ്റ്റിൽ

കൊച്ചി: ആലുവ ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച കേസിലെ മുഖ്യപ്രതിയെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. തായിക്കാട്ടുകര പൈപ്പ്‌ലൈൻ റോഡിൽ മുതിരക്കാട് വീട്ടിൽ മുഹമ്മദ് റിസ്വാൻ (24) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം തൃശൂർ ജില്ലയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കൈയിലെ മുറിവ് ശരിയായ രീതിയിൽ കെട്ടിയില്ലെന്ന് ആരോപിച്ചാണ് രണ്ട് പ്രതികളും ചേർന്ന് നഴ്സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടാം പ്രതിയെ […]
Read more

പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾക്ക് കള്ള് നൽകിയതായി പരാതി

എറണാകുളം: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾക്കും ഒരു ആൺകുട്ടിക്കും കള്ള് നൽകിയെന്ന പരാതിയിൽ ഷാപ്പ് ലൈസൻസിക്കും ജീവനക്കാരനുമെതിരെ പറവൂർ പൊലീസ് കേസെടുത്തു. കള്ള് കുടിച്ച് മടങ്ങുന്നതിനിടെ കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. ശനിയാഴ്ചയാണ് മൂന്ന് കുട്ടികൾ പറവൂർ-ചെറായി റോഡിൽ പാടത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിലെത്തിയത്. 16 വയസ്സുള്ള രണ്ട് പെൺകുട്ടികൾക്കൊപ്പം പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുമുണ്ടായിരുന്നു. ഷാപ്പിൽനിന്ന് കള്ള് കുടിച്ച ശേഷം ബസിൽ യാത്ര ചെയ്യുന്നതിനിടെ പെൺകുട്ടികളിലൊരാൾക്ക് അമിതമായി ഛർദിയുണ്ടായി. മുനമ്പം ഭാഗത്ത് ബസിൽനിന്ന് ഇറങ്ങിയതിന് […]
Read more

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകൾ പിടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ഏകദേശം ഏഴ് ലക്ഷം ക്യാപ്റ്റഗൺ ഗുളികകളുമായി ഇറാഖ് പൗരനെയും ബിദൂനി യുവാവിനെയും കുവൈത്ത് മയക്കുമരുന്ന് വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തു. കുവൈത്തും ഇറാഖും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്റെ ഭാഗമായി നടത്തിയ സംയുക്ത നടപടിയിലാണ് മയക്കുമരുന്ന് പിടികൂടിയത്. കബ്ദ് മേഖലയിലെ കന്നുകാലി വളർത്തൽ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്. തെളിവുകൾ സഹിതം ചോദ്യം ചെയ്തപ്പോൾ പിടികൂടിയ ഗുളികകൾ തങ്ങളുടേതാണെന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണെന്നും പ്രതികൾ സമ്മതിച്ചതായി അധികൃതർ അറിയിച്ചു. […]
Read more

വനിതാ ടിടിഇയുടെ ഫോൺ മോഷ്ടിച്ചു; പ്രതി മണിക്കൂറുകൾക്കകം പിടിയിൽ

പാലക്കാട്: ജോലി തിരക്കിനിടെ വനിതാ ടിടിഇയുടെ മൊബൈൽ ഫോൺ തന്ത്രപൂർവം മോഷ്ടിച്ച പ്രതി റെയിൽവേ പൊലീസിന്റെ പിടിയിലായി. മാറാട് റഷീദ് എന്നറിയപ്പെടുന്ന റഷീദിനെയാണ് ഷൊർണൂരിൽ നിന്ന് റെയിൽവേ പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി മോഷണക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച വൈകീട്ടാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധന പൂർത്തിയാക്കി കളക്ഷൻ തുക കൗണ്ടറിൽ അടയ്ക്കാൻ എത്തിയ കൊല്ലം സ്വദേശിയായ ടിടിഇ സിന്ധുവിന്റെ മൊബൈൽ ഫോണാണ് മോഷണം പോയത്. സിന്ധുവിന്റെ അടുത്തെത്തിയ പ്രതി 1,000 […]
Read more

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്താൻ ശ്രമിച്ച യുവാവ് അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി. കാട്ടാക്കട മണ്ണൂർക്കര സ്വദേശി വിപിൻ (25) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടെ വിപിന്റെ കൈവശത്തുനിന്ന് 1.339 ഗ്രാം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന വോൾവോ ബസിലാണ് വിപിൻ യാത്ര ചെയ്തിരുന്നത്. അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ ഇന്നലെ രാത്രി 8.40ഓടെ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കഴിഞ്ഞ […]
Read more

ബൈക്കിൽ യാത്ര ചെയ്ത യുവാവിനും യുവതിക്കും നേരെ ആക്രമണം

ജാമുയി: ബിഹാറിലെ ജാമുയി ജില്ലയിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിനും യുവതിക്കും നേരെ ഒരു സംഘം ആളുകളുടെ അതിക്രമം. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. രാത്രിയിൽ വിജനമായ വനപ്രദേശത്തിന് സമീപത്തെ റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരെയും സംഘം തടഞ്ഞത്. വഴിയിൽ വളഞ്ഞ സംഘം യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്നാണ് വിവരം. യുവാവിനെ തടയാൻ ശ്രമിച്ചപ്പോഴാണ് സംഘം ബലമായി പിടിച്ചുമാറ്റിയത്. മുഖംമൂടി ധരിച്ച ഒരാൾ യുവതിയെ പിന്നിൽ നിന്ന് പിടിച്ച് മറ്റൊരിടത്തേക്ക് വലിച്ചിഴക്കാൻ […]
Read more

സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ യുവാവിനെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. പ്രാവച്ചമ്പലം പള്ളിച്ചൽ സ്വദേശി റിയാസ് ഖാൻ (31) ആണ് അറസ്റ്റിലായത്. ഒരു വർഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് സ്കൂൾ വിദ്യാർഥിനി കൗൺസിലിങ്ങിനിടെ അധ്യാപകരോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധപ്പെട്ട അധികൃതർ വെള്ളറട പൊലീസിൽ വിവരം അറിയിച്ചു. സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നിർദേശപ്രകാരം എസ്.ഐ മനോജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രാവച്ചമ്പലത്തുനിന്ന് […]
Read more

കേരളത്തിലെത്തി കവർച്ചയ്ക്ക് പദ്ധതിയിട്ട 11 അംഗസംഘം പിടിയിൽ

കൊച്ചി: വിമാനത്തിൽ കേരളത്തിലെത്തി വിവിധ ജില്ലകളിൽ കവർച്ച നടത്താൻ പദ്ധതിയിട്ട ഉത്തർപ്രദേശ് സ്വദേശികളായ 11 പേരെ പൊലീസ് പിടികൂടി. എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. സംഘത്തിലെ പ്രധാനിയായ റിഹാനെ തൃശൂരിൽ മോഷണശ്രമത്തിനിടെ പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് കളമശേരിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേരെയും കണ്ണൂരിൽ നിന്ന് മറ്റ് അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. മീററ്റ് സ്വദേശികളാണ് പിടിയിലായതെന്ന് പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix