Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: crime

‘മോദി മാസ്‌ക്’ ധരിച്ചെത്തി മോഷണം; 5 ലക്ഷം വിലവരുന്ന ഫോണുകള്‍ കവര്‍ന്നു

ജയ്പൂർ: രാജസ്ഥാനിലെ ഭിൽവാര ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം. കരേഡയിലെ ബസ് സ്റ്റാൻഡ് പ്രദേശത്തുള്ള മതേശ്വരി മൊബൈൽ ഷോപ്പിലാണ് മോഷണം നടന്നത്. ഏകദേശം 5 ലക്ഷം രൂപ വിലവരുന്ന 40-ഓളം സ്മാർട്ട്‌ഫോണുകൾ കള്ളന്മാർ കവർന്നതായി പൊലീസ് അറിയിച്ചു. കടയുടെ മേൽക്കൂര വഴി അകത്തുകയറി നടത്തിയ മോഷണത്തിനിടെയാണ് പ്രധാന ബ്രാൻഡുകളുടെ വിലകൂടിയ ഫോണുകൾ കവർന്നത്. മോഷ്ടാക്കളിൽ ഒരാൾ മുഖം മറയ്ക്കാൻ പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ചിരുന്നതും സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്നത് ഇന്നലെ […]
Read more

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട; മലയാളി ഉൾപ്പെടെ 17 പേർ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ്, നാർകോട്ടിക്സ് വിഭാഗം ചേർന്ന് നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് ഏകദേശം 25 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ ഒരു മലയാളിയും മൂന്ന് വിദേശികളും ഉൾപ്പെടെ 17 പേർ അറസ്റ്റിലായി. എച്ച്ബിആർ ലേഔട്ടിൽ വിൽപന നടത്തുന്നതിനിടെ മുഹമ്മദ് ഒമറുള്ള ഫാറൂഖ് എന്നയാളെ 2 കിലോ ഹൈഡ്രോ കഞ്ചാവുമായി പിടികൂടി. ഇതിന്റെ വിപണി മൂല്യം ഏകദേശം 2 കോടി രൂപയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളോടൊപ്പം ഹാരിസ് എന്നയാളെയും പിടികൂടിയിട്ടുണ്ട്. […]
Read more

പെരുമ്പാവൂരിലെ വാടകവീട്ടിൽ അസം സ്വദേശിനി തലയ്ക്കടിയേറ്റ് മരിച്ചു

കൊച്ചി: പോഞ്ഞാശ്ശേരി ചെമ്പാരത്തുകുന്നിൽ വാടകവീട്ടിൽ അസം സ്വദേശിനി കൊല്ലപ്പെട്ടു. സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശിനി നർസീന ഖാത്തൂൺ (29) ആണ് മരിച്ചത്. ഭർത്താവ് അസം നാഗോൺ സ്വദേശി റബ്ബുൽ അമീൻ (40) പെരുമ്പാവൂർ പൊലീസിന്റെ പിടിയിലായി. തിങ്കളാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം നടന്നത്. ദമ്പതിമാരും അവരുടെ മൂന്ന് വയസ്സുള്ള മകളും താമസിച്ചിരുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. ഭാര്യാപിതാവിനോട് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നെന്നും ഇത് ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നും […]
Read more

ഇഡിയെ ആക്രമിച്ച കേസിൽ പൊലീസ് കുറ്റപത്രം വൈകും

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കില്ല. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള പ്രധാന രേഖകൾ ലഭിക്കാൻ വൈകുന്നതിനാലാണ് തീരുമാനം. സമഗ്രമായ അന്വേഷണം പൂർത്തിയാക്കിയ ശേഷമേ കുറ്റപത്രം സമർപ്പിക്കൂ എന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കൂടാതെ, പൊലീസിനെ ആക്രമിച്ച കേസും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസും ഒന്നിച്ച് ചേർത്ത് ഒറ്റ കുറ്റപത്രമായി സമർപ്പിക്കാനാണ് നീക്കം. അതേസമയം, കേസിലെ ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യം വിശദമായ വാദം കേൾക്കാതെ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. […]
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പ്രശോഭ് വത്സന് ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതി ഇയാളുടെ ജാമ്യം നിഷേധിച്ചിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് പരാതി. അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. മാസങ്ങളോളം നടത്തിയ […]
Read more

ആരതിയുടെ ആത്മഹത്യ; ഭർത്താവ് അതുലിനെ 14 ദിവസത്തേക്ക് റിമാൻഡ്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലിൽ 27 കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അതുൽ 14 ദിവസത്തേക്ക് റിമാൻഡിൽ. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി. ആത്മഹത്യ പ്രേരണയും ഗാർഹിക പീഡന നിരോധന നിയമപ്രകാരവുമാണ് അതുലിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം, ആരതി ഭർത്താവിൽ നിന്ന് നിരന്തരം ശാരീരിക പീഡനം നേരിട്ടതായി വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പും ചാറ്റുകളും പുറത്തുവന്നിട്ടുണ്ട്. മർദ്ദനവിവരങ്ങൾ ഭർത്താവിന്റെ മാതാപിതാക്കൾക്കും അറിയാമായിരുന്നുവെന്ന് ആരതിയുടെ അമ്മ ആരോപിച്ചു. സ്വർണ്ണവും പണവും ഉപയോഗിച്ച് അതുൽ വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റിയെന്നും […]
Read more

മീനാക്ഷിപുരത്ത് മകളെ ക്രൂരമായി മർദിച്ച സംഭവം; അച്ഛൻ കസ്റ്റഡിയിൽ

പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. സംഭവത്തിൽ അച്ഛനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെ കുട്ടി സംഭവവിവരങ്ങൾ തുറന്നു പറഞ്ഞതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കുട്ടിയെ ശിശു ക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. വണ്ടിത്താവളം പ്രദേശത്താണ് സംഭവം നടന്നത്. അച്ഛൻ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. നേരത്തെ പൊലീസെത്തിയെങ്കിലും അമ്മയും കുട്ടിയും പരാതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിഷയം ചൈൽഡ് ലൈൻ […]
Read more

ഭക്തി ചൂഷണം ചെയ്തുണ്ടാക്കിയ പണം എവിടെപ്പോയെന്ന് കണ്ടെത്തണം: പിണറായി

തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച സംഭാവനകളിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന വാർത്തകൾ അതീവ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഞായറാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം പ്രതികരിച്ചത്. ജനങ്ങളുടെ വിശ്വാസവും വികാരവും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ചൂഷണം ചെയ്ത് സംഘടിത സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. സംഘപരിവാർ സംഘടനകളുമായി അടുത്ത ബന്ധമുള്ളവർ ട്രസ്റ്റിലെ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റിന്റെ മേശപ്പുറത്തുവെച്ച ഉത്തരവിലൂടെ കേന്ദ്ര സർക്കാർ രൂപീകരിച്ച ട്രസ്റ്റാണ് […]
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം നടന്നത്. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരന്‍ (50) ആണ് ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം […]
Read more

മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്ത യുവാവ് പിടിയിൽ

മുംബൈ: ബൈക്കുളയിൽ മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളികകൾ വിതരണം ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 15,000 പേരെ കൊല്ലുക എന്ന ലക്ഷ്യമുണ്ടായിരുന്നുവെന്ന് പ്രതി ഫയാസ് പ്രേംജി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. റഹ്മതാബാദ് സെമിത്തേരിക്ക് സമീപം നടന്ന ഘോഷയാത്രയ്ക്കിടെയാണ് സംഭവം നടന്നത്. വേദനസംഹാരികളാണെന്ന് പറഞ്ഞ് ആളുകൾക്ക് ഗുളികകൾ നൽകിയതായി കണ്ടെത്തി. മൂന്ന് വനിതാ വോളന്റിയർമാർ പ്രതിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഗുളികകൾ പരിശോധിച്ചപ്പോഴാണ് ഉള്ളിൽ അപകടകരമായ പൊടി കണ്ടെത്തിയത്. ഇവർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയും […]
Read more
Advertisement
WhiteswanTV Footer