Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: David Warner

മദ്യപിച്ച് വാഹനമോടിച്ച കേസിൽ കുറ്റക്കാരൻ; ഡേവിഡ് വാർണർ അഴിയെണ്ണുമോ?

സിഡ്നി: മദ്യപിച്ച് വാഹനമോടിച്ച കേസിൽ കോടതിയിൽ കുറ്റം സമ്മതിച്ച് ഓസ്‌ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ. സംഭവത്തിൽ ഒമ്പത് മാസം വരെ തടവുശിക്ഷ ലഭിക്കാനുള്ള സാധ്യതയുണ്ട്. അഭിഭാഷകനായ ബോബി ഹിൽ മുഖേനയാണ് വാർണർ കുറ്റം സമ്മതിച്ചത്. കഴിഞ്ഞ ഏപ്രിലിൽ ഈസ്റ്റർ ദിനത്തിലായിരുന്നു സംഭവം. സിഡ്‌നിയിൽ ട്രാഫിക് പൊലീസ് നടത്തിയ പരിശോധനയിലാണ് വാർണർ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. ഓഗസ്റ്റ് 18ന് കേസിൽ വിധി പറയും. ഓസ്‌ട്രേലിയയിലെ നിയമപ്രകാരം, കുറഞ്ഞത് ആറുമാസത്തെ ഡ്രൈവിങ് വിലക്കും 2,200 ഡോളർ വരെ പിഴയും […]
Read more

കിഷ്കിന്ധാകാണ്ഡത്തെ പ്രശംസിച്ച് ഡേവിഡ് വാർണർ

ഓസിസ് ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഗസ് ആൻഡ്രേ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നുള്ള കിഷ്കിന്ധാ കാണ്ഡത്തെ കുറിച്ചുള്ള വീഡിയോ ആണ് ഡേവിഡ് വാർണർ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. സാധാരണ, ഒടിടി സ്ട്രീമിംഗുകളും, പാൻ ഇന്ത്യൻ സിനിമകളും സജീവമായതോട് കൂടി മലയാളത്തിലെ പല സിനിമകളും അന്യഭാഷയിലും ചർച്ചയാവാറുണ്ട്. അനുരാഗ് കശ്യപ് മുതൽ കരൺ ജോഹർ വരെ മലയാള സിനിമകളെ പ്രശംസിച്ച് […]
Read more

മദ്യപിച്ച് വാഹനമോടിച്ചു അറസ്റ്റിലായി ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാർണർ

സിഡ്‌നി: മദ്യപിച്ച് വാഹനമോടിച്ചതിന് മുൻ ഓസ്‌ട്രേലിയൻ ഓപ്പണറും ലോക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്ററുമായ ഡേവിഡ് വാർണർ അറസ്റ്റിൽ. സിഡ്‌നിയിലെ മരൂബ്രയിൽ ഞായറാഴ്ച വൈകുന്നേരം 5:30-ഓടെ ആണ് സംഭവം. മരൂബ്രയിലെ മലാബാർ റോഡിൽ പോലീസ് വാഹനങ്ങൾ പരിശോധിക്കുകയായിരുന്നു. പരിശോധന നടക്കുന്ന സ്ഥലത്തിന് തൊട്ടടുത്തെത്തിയപ്പോൾ വാർണർ തന്‍റെ വാൻ പെട്ടെന്ന് നിർത്തുകയും പാർക്ക് ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ഹൈവേ പട്രോൾ വിഭാഗം ഉദ്യോഗസ്ഥർ വാർണറുടെ അടുത്തെത്തി പരിശോധിച്ചപ്പോഴാണ് താരം അമിതമായി മദ്യപിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ വാർണറെ […]
Read more

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രത്തിൽ

മുൻ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ തെലുങ്ക് ചിത്രമായ റോബിൻഹുഡിൽ അതിഥി വേഷത്തിൽ എത്തുന്നു. തെലുങ്ക് താരം നിഥിന്‍ നായകനായ ചിത്രത്തിലാണ് വാർണർ അതിഥി വേഷത്തിൽ എത്തുന്നത്. 2024 സെപ്റ്റംബറിൽ ചിത്രത്തിന്‍റെ ഓസ്‌ട്രേലിയ ഷെഡ്യൂളിനിടെ വാര്‍ണറുടെ ചിത്രത്തിലെ ഭാഗങ്ങള്‍ ചിത്രീകരിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇത് സംബന്ധിക്കുന്ന വിവരങ്ങൾ ചിത്രത്തിന്‍റെ നിർമ്മാതാവ് രവിശങ്കർ സ്ഥിരീകരിച്ചു. “ഡേവിഡ് വാർണർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിട്ടുണ്ട്. വളരെ ആവേശവോജ്വലമായിരുന്നു അത് എന്നാണ് രവിശങ്കർ പറയുന്നത്. ഐപിഎൽ മത്സരങ്ങൾ നടന്ന സമയത്ത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix