Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ബെംഗളൂരുവിൽ മകനും ഭർത്താവും മരിച്ച നിലയിൽ; ഭാര്യ പിടിയിൽ

ബെംഗളൂരു: കുടുംബവഴക്കിനിടെ ഭർത്താവിനെയും പിഞ്ചുമകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗട്ടേ ഭാസവേശ്വർ നഗറിൽ താമസിച്ചിരുന്ന ഹരിണിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ ചോദ്യം ചെയ്യലിനോട് സഹകരിക്കാതിരുന്ന ഹരിണി പിന്നീട് കുറ്റം സമ്മതിച്ചതായാണ് പൊലീസ് പറയുന്നത്. തിങ്കളാഴ്ച രാവിലെയാണ് 34കാരനായ അഭിനന്ദനെയും മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചെവിയിൽ നിന്ന് രക്തം വരുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇതോടെയാണ് മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന സംശയം പൊലീസിനുണ്ടായത്. ബന്ധുവീട്ടിൽ വിരുന്നിനെത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് ഹരിണിയും അഭിനന്ദനും […]
Read more

വിഹിതമായി കിട്ടിയ ഭൂമി വിൽക്കാൻ തയ്യാറായില്ല; ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്

റാംപൂർ: ഭൂമി വിൽക്കാൻ സമ്മതിക്കാത്തതിനെ തുടർന്ന് ഭാര്യയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊലപ്പെടുത്തിയതായി പരാതി. ഉത്തർപ്രദേശിലെ റാംപൂരിലാണ് ക്രൂരമായ സംഭവം. നസ്രീൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഇസ്രാർ അറസ്റ്റിലായി. നസ്രീന്റെ ശരീരത്തിലുടനീളം നിരവധി പരിക്കുകൾ കണ്ടെത്തിയതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതിൽ ഏറെയും പൊള്ളലേറ്റതിനെ തുടർന്നുണ്ടായ മുറിവുകളായിരുന്നു. ശരീരത്തിലെ ആറിടങ്ങളിൽ വൈദ്യുതാഘാതം ഏൽപ്പിച്ചതായും കണ്ടെത്തി. മാതാപിതാക്കളിൽ നിന്ന് കുടുംബവിഹിതമായി ലഭിച്ച ഭൂമി വിൽക്കാൻ നസ്രീൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് ഇസ്രാർ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഭൂമി വിൽക്കണമെന്ന് […]
Read more

ബെംഗളൂരുവിൽ അച്ഛനും നാല് വയസുകാരൻ മകനും മരിച്ച നിലയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ 34കാരനെയും നാല് വയസുകാരൻ മകനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നോർത്ത് ബെംഗളൂരുവിലെ ഗട്ടേ ഭാസവേശ്വർ നഗറിലാണ് സംഭവം. അഭിനന്ദൻ (34) മകനുമാണ് മരിച്ചത്. അഭിനന്ദന്റെ ഭാര്യ ഹരിണിയെ കാണാതായതായി പൊലീസ് അറിയിച്ചു. ഓഗസ്റ്റ് 17 രാത്രി 10 മണിക്കും ഓഗസ്റ്റ് 18 പുലർച്ചെ ആറിനുമിടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെയാണ് അഭിനന്ദനെയും മകനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവാണ് വിവരം അഭിനന്ദന്റെ അമ്മ ഭാഗ്യാമ്മയെ അറിയിച്ചത്. അഭിനന്ദന്റെ […]
Read more

ഹരിപ്പാട്ട് വയോധികന്റെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് 13കാരി

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തിയത് ബന്ധുവായ 13 വയസുകാരിയുടെ ക്വട്ടേഷൻ പ്രകാരമെന്ന് പൊലീസ്. സംഭവത്തിൽ പെൺകുട്ടിയെയും കൊലപാതകം നടത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു. കരുവാറ്റ മാടപ്പുരയ്ക്കൽ പടീറ്റതിൽ ശിവൻകുട്ടി (67) കൊല്ലപ്പെട്ട കേസിലാണ് ഞെട്ടിക്കുന്ന അറസ്റ്റ്. കൊല്ലം സ്വദേശികളായ പ്രതികൾ ശിവൻകുട്ടിയെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ വീഡിയോ കോളിലൂടെ പെൺകുട്ടിയെ കാണിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും പ്രതികൾ കവർന്നു. ആഭരണങ്ങൾ വിറ്റ് പെൺകുട്ടിക്ക് ഐഫോണും തങ്ങൾക്ക് ബൈക്കും വാങ്ങുകയായിരുന്നു […]
Read more

നെടുങ്കണ്ടത്ത് തോട്ടംതൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി: നെടുങ്കണ്ടം പാട്ടുപ്പാറയിൽ തോട്ടംതൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പാട്ടുപ്പാറയിലെ ബാലാജി എസ്റ്റേറ്റിലെ തൊഴിലാളിയായ കണ്ണനാണ് മരിച്ചത്. രാവിലെ 11 മണിയോടെ കുളത്തിന് സമീപം കണ്ണന്റെ വസ്ത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കുളത്തിൽ കാൽവഴുതി വീണതാണോ മരണകാരണമെന്നും അതല്ലെങ്കിൽ മറ്റെന്തെങ്കിലും ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത […]
Read more

മദ്യം കൈവശം വെച്ചതിന് ബിഹാറിൽ അറസ്റ്റിലായത് നോയിഡ കൊലക്കേസ് പ്രതി

പട്‌ന: മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ അഞ്ചുലിറ്റർ മദ്യം കൈവശംവെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തയാൾ നോയിഡയിലെ കൊലക്കേസ് പ്രതിയെന്ന് കണ്ടെത്തി. കതിഹാറിൽ അറസ്റ്റിലായ രാമൻ രാജാണ് നോയിഡയിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെന്ന് പൊലീസ് കണ്ടെത്തിയത്. നോയിഡയിൽ താമസിച്ചിരുന്ന ഫ്ലാറ്റിൽ വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ രാമൻ രാജ് സ്വന്തം നാടായ കതിഹാറിലെത്തി ഒളിച്ചുകഴിയുകയായിരുന്നു. ഇതിനിടെയാണ് മദ്യം കൈവശംവെച്ചതിന് കതിഹാർ ടൗൺ പൊലീസ് ഇയാളെ പിടികൂടിയത്. നോയിഡയിലെ ‘ബറൗള നെസ്റ്റ് റെന്റൽ പനോരമ’ കെട്ടിടത്തിലെ […]
Read more

പാവറട്ടിയിൽ മകന്റെ വെട്ടേറ്റ് അമ്മ മരിച്ചു; മകൻ പൊലീസ് കസ്റ്റഡിയിൽ

തൃശ്ശൂർ: പാവറട്ടിയിൽ മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ മരിച്ചു. തകരൻ (കോഴിപ്പറമ്പിൽ) വീട്ടിൽ പരേതനായ ചെറിയാന്റെ ഭാര്യ ഡോളി (70) ആണ് മരിച്ചത്. സംഭവത്തിൽ മകൻ ബെൻഹറിനെ പാവറട്ടി പൊലീസ് വീട്ടിൽനിന്ന് പിടികൂടി. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് ആക്രമണം നടന്നത്. വീട്ടിലെ തോട്ടത്തിൽ ദൈനംദിന ജോലികൾ ചെയ്യുകയായിരുന്ന ഡോളിയെ ബെൻഹർ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കത്തിയുമായി വീട്ടിൽനിന്ന് എത്തിയ ബെൻഹർ പിന്നിലൂടെ ചെന്ന് ഡോളിയെ പിടിച്ചുനിർത്തി കഴുത്തിൽ കുത്തുകയായിരുന്നു. തുടർന്ന് അകത്തുപോയി […]
Read more

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

കോഴിക്കോട്: വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. beste ethereum casino 64കാരനായ ശശിധരനാണ് മരിച്ചത്. സംഭവത്തിൽ മകൻ 29കാരനായ അഭിരാമിനെ പൊലീസ് വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. രാത്രി 12.45ഓടെയാണ് കൊലപാതകം നടന്നത്. paypal casino വീട്ടിനുള്ളിൽ മദ്യപിക്കുന്നത് ശശിധരൻ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ അഭിരാം അച്ഛനെ മർദ്ദിക്കുകയും പട്ടികകൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശശിധരൻ മരിച്ചു. അഭിരാം വീട്ടിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. bitcoin casino സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

ബിഹാറിലെ അശോക്ധാം ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു

ഭുവനേശ്വർ: ബിഹാറിലെ ലഖിസാരായി ജില്ലയിലെ അശോക്ധാം ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഏഴ് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ശ്രാവൺ മാസത്തിലെ തിങ്കളാഴ്ചയായതിനാൽ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കുണ്ടായിരുന്നു. ക്ഷേത്രത്തിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് ആളുകൾക്ക് ഷോക്കേറ്റെന്ന പ്രചാരണമാണ് തിക്കിനും തിരക്കിനും കാരണമായതെന്നാണ് പ്രാഥമിക വിവരം. എന്നാൽ അപകടത്തിന്റെ യഥാർഥ കാരണം കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് എസ്ഡിപിഒ ശിവം കുമാർ അറിയിച്ചു. ക്ഷേത്രത്തിന് സമീപത്തെ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച പുലർച്ചെ 6.30നും 6.45നും ഇടയിൽ രണ്ട് […]
Read more

ഡൽഹിയിൽ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ച് രണ്ട് മരണം

ന്യൂഡല്‍ഹി: ഡൽഹിയിൽ ഇ-ഓട്ടോറിക്ഷ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ രണ്ട് പേർ മരിച്ചു. 38കാരനായ മുഹമ്മദ് സാബിദും 17കാരനായ സുഫൈദുമാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാല് മണിയോടെ രഘുബീർ നഗറിലായിരുന്നു അപകടം. ഇ-ഓട്ടോറിക്ഷയുടെ ബാറ്ററി പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാകാം ബാറ്ററി പൊട്ടിത്തെറിക്കാൻ ഇടയാക്കിയതെന്നും പൊലീസ് സംശയിക്കുന്നു. വാഹനം നിർത്തിയിട്ടിരുന്ന ഗോഡൗണിലേക്കും തീ പടർന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിൽ രാവിലെ അഞ്ചരയോടെ തീ നിയന്ത്രണവിധേയമാക്കി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ഉടൻ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix