Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

വൈറ്റ്സ്വാൻ ടിവി ന്യൂസ്‌ സിഇഒ സിബി തോമസിന്റെ ഭാര്യാ മാതാവ് അന്തരിച്ചു

ഇടപ്പള്ളി: വൈറ്റ്സ്വാൻ ടിവി ന്യൂസ്‌ സിഇഒ സിബി തോമസിന്റെ ഭാര്യാ മാതാവ് അന്തരിച്ചു. ഇടപ്പള്ളി തോപ്പിൽ ‘മലമേൽ’ വീട്ടിൽ ജോസഫീന അവറാച്ഛൻ ആണ് വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം അന്തരിച്ചത്. 84 വയസ്സായിരുന്നു. സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് തോപ്പിൽ മേരി ക്വീൻ ചർച്ചിൽ.മക്കൾ : സുജ, വത്സ മരുമക്കൾ : രാജു, സിബി തോമസ്.
Read more

അധ്യാപകരുടെ മാനസിക പീഡനമെന്ന് പരാതി; ഓച്ചിറയിൽ നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തു

കൊല്ലം: അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്നാണ് നഴ്സിങ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് പരാതി. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശി അഹമ്മദ് നജാദ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് നജാദിനെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ നഴ്സിങ് കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയായിരുന്നു അഹമ്മദ് നജാദ്. കഴിഞ്ഞ പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് അധ്യാപകർ നജാദിനെ മാനസികമായി പീഡിപ്പിച്ചെന്നും തുടർന്ന് പരീക്ഷകൾ എഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. ഇതിൽ മനംനൊന്താണ് നജാദ് ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ […]
Read more

കാവേരി വന്യജീവി സങ്കേതത്തിൽ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ ചാമരാജ് നഗറിലുള്ള കാവേരി വന്യജീവി സങ്കേതത്തിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. വനത്തിനുള്ളിൽ വേട്ടയ്ക്കെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രാഥമിക വിശദീകരണം. എന്നാൽ കൊല്ലപ്പെട്ടവർ വേട്ടയ്ക്കെത്തിയവരാണെന്ന വനംവകുപ്പിന്റെ വാദം നാട്ടുകാർ തള്ളി. വെടിവയ്പ്പ് സംബന്ധിച്ച വിവരം പുറത്തുവന്നതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തുകയും ഓഫീസ് കെട്ടിടത്തിനും ഉപകരണങ്ങൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്ത് കൂടുതൽ പൊലീസ് […]
Read more

16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 22കാരന് ജീവപര്യന്തം

മൈൻപുരി: 16കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 22കാരന് ജീവപര്യന്തം കഠിനതടവ് ശിക്ഷ. ഉത്തർപ്രദേശിലെ മൈൻപുരിയിലെ പ്രത്യേക പോക്സോ കോടതിയാണ് കരൺ എന്ന അലോകിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. കേസിൽ പ്രതിചേർത്ത ഇയാളുടെ പിതാവിനെയും സുഹൃത്തിനെയും തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെവിട്ടു. 2025 മേയ് 15നാണ് മൈൻപുരിയിലെ ബെവാറിൽ കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലേക്ക് പോകുകയായിരുന്ന 16കാരിയെ കരൺ എന്ന അലോകും കൂട്ടാളിയും ചേർന്ന് വഴിയിൽ തടഞ്ഞുനിർത്തി വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം […]
Read more

നെടുങ്കണ്ടം കൊലപാതകം; അജീഷിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ്

ഇടുക്കി: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടിലെത്തിച്ചപ്പോൾ അമ്മ എവിടെയെന്ന് അജീഷ് പൊലീസിനോട് ചോദിച്ചു. തുടർന്ന് വീട് ഇത്തരത്തിലായിരുന്നില്ലെന്നും സംഭവസ്ഥലത്തെ കാഴ്ചകൾ കള്ളമാണെന്നും തനിക്കെതിരായ നീക്കമാണിതെന്നും പ്രതി തെളിവെടുപ്പിനിടെ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നാലെ അജീഷ് വിചിത്രമായ രീതിയിലാണ് പെരുമാറിയതെന്നാണ് പൊലീസ് പറയുന്നത്. നാട്ടുകാരും അധികൃതരും സ്ഥലത്തെത്തുമ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്ന ഇയാൾ വീട്ടിലിരുന്ന് ബൈബിൾ വായിക്കുകയും കൈയിൽ കൊന്ത പിടിച്ചിരിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കളെ താൻ ‘ദൈവത്തിനടുത്തേക്ക് […]
Read more

രതീശന്റെ ആത്മഹത്യ; സമഗ്ര അന്വേഷണം വേണമെന്ന് വി.കെ. സനോജ്

കണ്ണൂർ: തലശ്ശേരിയിലെ ബിജെപി പ്രാദേശിക നേതാവ് എം. രതീശന്റെ ആത്മഹത്യയിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെന്ന ആരോപണവും തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രതീശന്റെ ആത്മഹത്യയ്ക്ക് കാരണമായെന്നത് ദുഃഖകരവും അതീവ ഗൗരവമുള്ള വിഷയവുമാണെന്ന് സനോജ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശന്റെ നേതൃത്വത്തിലുള്ള തട്ടിപ്പ് സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു രതീശനെന്നാണ് സനോജിന്റെ ആരോപണം. വ്യാജ നിയമന ഉത്തരവുകൾ നൽകി ഉദ്യോഗാർഥികളിൽനിന്ന് വൻതുക […]
Read more

ജിദ്ദയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ വടക്കേ അനാര വൈലശ്ശേരി സ്വദേശി മുഹമ്മദ് അനസ് (33) ആണ് മരിച്ചത്. മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനസ് ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. അഞ്ച് വർഷമായി പ്രവാസിയായിരുന്ന അനസ് ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. പിതാവ് ഇബ്രാഹീം, മാതാവ് ഉസൈബ. ഭാര്യ ഹസ്‌ന. മകൻ അലൻ. […]
Read more

ഹരിപ്പാട് കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷന് സമീപമുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ വ്യാപാരി മരിച്ചു. പുന്നപ്രയിലെ ബിരിയാണി വ്യാപാരിയായ വണ്ടാനം മഠത്തിൽ പറമ്പിൽ ബഷീർ (74) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. ചിങ്ങോലിയിലെ മകളുടെ വീട്ടിൽ പോയി വണ്ടാനത്തെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ബഷീർ സഞ്ചരിച്ച സ്കൂട്ടറിൽ ഇൻസുലേറ്റഡ് കണ്ടെയ്നർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ ഉടൻ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

കണ്ണമൂല വിഷ്ണു വധക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: കണ്ണമൂല വിഷ്ണു വധക്കേസിൽ ഒന്നാം പ്രതി മുതൽ ഏഴാം പ്രതി വരെയുള്ളവർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം 20 വർഷം കഠിനതടവും അനുഭവിക്കണം. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയുടേതാണ് വിധി. പ്രതികളായ ഏഴുപേരും 1,75,000 രൂപ വീതം പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയിൽ നിന്ന് കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകും. വിഷ്ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിയുമായ ഒന്നാം, മൂന്നാം സാക്ഷികൾക്ക് മൂന്ന് ലക്ഷം രൂപ […]
Read more

ഗർഭിണിയായ 18കാരിയെ നദിയിൽ മുക്കിക്കൊന്നു; അച്ഛനും ബന്ധുവും അറസ്റ്റിൽ

ഡൽഹി: സുഹൃത്തിൽ നിന്ന് ഗർഭിണിയായ 18കാരിയായ മകളെ നദിയിൽ മുക്കിക്കൊന്നെന്ന കേസിൽ അച്ഛനും ബന്ധുവും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സമൂഹത്തെ ഭയന്നുള്ള കൊലപാതകം നടന്നത്. ഡൽഹിയിലെ തിഗ്രിയിലുള്ള ബസൗനി ഗ്രാമവാസിയായ പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. സാമൂഹ്യമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിൽ നിന്നാണ് പെൺകുട്ടി ഗർഭിണിയായതെന്നാണ് പൊലീസ് പറയുന്നത്. ജൂലൈ 31ന് ആഗ്രയിലെ ചമ്പൽ നദിയിലായിരുന്നു കൊലപാതകം. ചികിത്സയ്ക്കായി കൊണ്ടുപോകുന്നുവെന്ന പേരിലാണ് 52കാരനായ അച്ഛനും ബന്ധുവും പെൺകുട്ടിയെ ആഗ്രയിലെത്തിച്ചത്. ബന്ധുവിന്റെ വീട്ടിൽ ഒരു രാത്രി താമസിച്ച ശേഷം പിറ്റേദിവസം നദിക്കരയിലെത്തിച്ചു. നദിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix