റിയാദിൽ സോഫ നിർമാണശാലയിൽ തീപിടിത്തം; നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി സ്ഥിരീകരിച്ചു. മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ബംഗ്ലാദേശ് സ്വദേശികളായ 17 തൊഴിലാളികളാണ് നിർമാണശാലയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ രക്ഷപ്പെട്ടു. ബാക്കിയുള്ളവർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായാണ് വിവരം. ഫാക്ടറിയുടെ മുൻവശത്താണ് […]
Read more