ബെംഗളൂരു KSRTC ബസ് അപകടം; ഡ്രൈവർ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
കോഴിക്കോട്: ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ച ഡ്രൈവർ മിഥിലേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. പുലർച്ചെ അഞ്ചുമണിയോടെ മൃതദേഹം വെള്ളയിലെ വീട്ടിലെത്തിച്ചു. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും ദുഃഖത്തിനിടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസമാണ് കർണാടകയിലെ ബിഡതിക്ക് സമീപം മൈസൂരു-ബെംഗളൂരു അതിവേഗപാതയിൽ അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ബസ് ബിഡതിക്ക് സമീപമെത്തിയപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ സൂചനാ ബോർഡിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ ബസ് ഡ്രൈവർ മിഥിലേഷും കണ്ടക്ടർ […]
Read more