Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

കാക്കനാട് വാഹനാപകടം; ഇൻഫോപാർക്കിലെ എൻജിനീയർക്ക് ദാരുണാന്ത്യം

മണ്ണഞ്ചേരി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ ദേവാനന്ദ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ സുഹൃത്തുക്കളുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ ഇൻഫോപാർക്കിന് സമീപത്തെ റോഡിൽ കാർ ലോഹനിർമിത വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന ദേവാനന്ദ് കാറിന്റെ ഡോർ തുറന്നതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

ദുബായ്: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊട്ടാരക്കര പട്ടാഴി സ്വദേശി ഷിജിൻ പോൾ (27) ആണ് മരിച്ചത്. ദുബായിലെ ദി കാർ സൂപ്പർ സ്റ്റോർ സ്ഥാപനത്തിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തുവരികയായിരുന്നു ഷിജിൻ. സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. എട്ടുമാസം മുമ്പാണ് ഷിജിൻ ജോലി ആവശ്യത്തിനായി ദുബായിലെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
Read more

കാൽവഴുതി വെള്ളക്കെട്ടിൽ വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പെരുവയൽ കൊണാറമ്പ് സ്വദേശി സുഹൈൽ ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ്‌ അപകടം. വീടിനോട് ചേർന്ന വയലിലെ വെള്ളക്കെട്ടിലാണ് സുഹൈൽ വീണത്. ചെറുപുഴ കരകവിഞ്ഞതിനെ തുടർന്ന് ഈ വയലിൽ വലിയ തോതിയിൽ വെള്ളം കയറിയിരുന്നു. ഇത് കാണാൻ സുഹൃത്തുക്കൾക്കൊപ്പം വന്നപ്പോൾ കാൽവഴുതി വയലിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഏറെനേരം കഴിഞ്ഞാണ് സുഹൈലിനെ കണ്ടെത്താനായത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളേജ് […]
Read more

ഇരിട്ടി കാഞ്ഞിരപ്പുഴയില്‍ കാണാതായ വി പി ഹനീഫയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: ഇരിട്ടി കാഞ്ഞിരപ്പുഴയിൽ കാണാതായ വി.പി. ഹനീഫയുടെ മൃതദേഹം കണ്ടെത്തി. ഒഴുക്കിൽപ്പെട്ട സ്ഥലത്തിന് ഏകദേശം 100 മീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഒഴുക്കിൽ വന്ന തേങ്ങ ശേഖരിക്കാൻ ശ്രമിക്കുന്നതിനിടെ ഹനീഫ പുഴയിൽ വീഴുകയായിരുന്നു. അതേസമയം, ചെറുപുഴ കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒരു രക്ഷാപ്രവർത്തകൻ ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണു. ചെറുപുഴയിൽ കാണാതായ രാജേഷിനായുള്ള തിരച്ചിലിനിടെയാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവർ ചേർന്ന് ഇയാളെ രക്ഷപ്പെടുത്തി. വിഴിഞ്ഞം ബോട്ടപകടത്തിൽ കാണാതായ […]
Read more

പേരാമ്പ്രയിൽ‌ ബസിനുള്ളിൽ ഡ്രൈവറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: പേരാമ്പ്രയിൽ നിർത്തിയിട്ട ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നൊച്ചാട് സ്വദേശി ഹരീഷ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് കടയിൽ പോയി സാധനങ്ങൾ വാങ്ങിവരാമെന്ന് പറഞ്ഞാണ് ഹരീഷ് ഇറങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ എത്താതിരുന്നതിനെ തുടർന്ന് സഹോദരൻ അന്വേഷിച്ചിറങ്ങി. ഇന്ന് രാവിലെ പേരാമ്പ്ര ബസ് സ്റ്റാൻഡിലെത്തി പരിശോധിച്ചപ്പോഴാണ് ബസിനുള്ളിൽ ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. […]
Read more

മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണം; ഹൈക്കോടതിയെ സമീപിച്ച് ഭാര്യ ജസീല

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ വിചാരണക്കോടതി മാറ്റിയ ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ ജസീല ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. വിചാരണക്കോടതി മാറ്റിയത് പ്രതിഭാഗം അഭിഭാഷകന്റെ താൽപര്യപ്രകാരമാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. ഇതോടെ വിചാരണ നീതിപൂർവം നടക്കുമോയെന്ന ആശങ്കയുണ്ടെന്നും, കേസ് നേരത്തെ പരിഗണിച്ചിരുന്ന തിരുവനന്തപുരം സെഷൻസ് കോടതി ഒന്നിലേക്ക് തന്നെ തിരികെ മാറ്റണമെന്നും ജസീല ആവശ്യപ്പെട്ടു. നിലവിലെ പ്രോസിക്യൂട്ടറെ മാറ്റണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ പ്രോസിക്യൂട്ടർക്ക് ആവശ്യമായ […]
Read more

വീണ്ടും ഒന്നിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തി; 42കാരിയെ കൊലപ്പെടുത്തി മുൻഭർത്താവ്

പഞ്ചാബ്: ഫാസിൽക ജില്ലയിൽ വിവാഹമോചിതയായ 42കാരിയെ മുൻഭർത്താവ് കൊലപ്പെടുത്തിയെന്ന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. വീണ്ടും ഒരുമിച്ച് ജീവിക്കാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയ ശേഷമാണ് സ്ത്രീയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് തൊട്ടുമുമ്പ് ഇരുവരും ചേർന്ന് ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ശ്രദ്ധേയമായി. വിവാഹമോചനത്തിന് ശേഷം സരോജ് മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. ബന്ധം പുനഃസ്ഥാപിക്കാമെന്ന് അറിയിച്ചതിനെ തുടർന്ന് മുൻഭർത്താവ് ഗുർമീത് സിങ്ങിനെ കാണാൻ അവർ എത്തിയതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൂടിക്കാഴ്ചയ്ക്കിടെ ഇരുവരും ചേർന്ന് ഒരു ഇൻസ്റ്റഗ്രാം […]
Read more

അപ്പാർട്ട്‌മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അപ്പാർട്ട്‌മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. മനോരോഗവിദഗ്ധയായ ഡോ. ഹേമിക അഗർവാൾ (40) ആണ് മരിച്ചത്. രാജ് നഗർ എക്സ്റ്റൻഷനിലെ അപ്പാർട്ട്‌മെന്റിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ ഡോക്ടറെ സംഭവം കണ്ട താമസക്കാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാത്രി ഏഴരയോടെയാണ് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ […]
Read more

പാലക്കാട് പാലക്കുഴി വെള്ളച്ചാട്ടത്തില്‍ വീണ് കോയമ്പത്തൂര്‍ സ്വദേശിനിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ ഉണ്ടായ അപകടത്തിൽ കോയമ്പത്തൂർ സ്വദേശിനി മരിച്ചു. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (40)യാണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ ഭാനുപ്രിയയ്‌ക്കൊപ്പമുണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഭരത്തിനെയും പാറക്കെട്ടിൽ നിന്ന് രക്ഷപ്പെടുത്തി. നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് അഞ്ച് മരണം

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പൊള്ളാച്ചി-പളനി ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചു. നല്ലമ്പള്ളി ജങ്ഷന് സമീപം അമിതവേഗത്തിലെത്തിയ കാർ ലോറിക്ക് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരിൽ നാലുപേർ ഒരു കുടുംബാംഗങ്ങളാണ്. കോയമ്പത്തൂർ മടുക്കരയ്ക്ക് സമീപമുള്ള ഗുരുബാമ്പാളയം സ്വദേശികളായ കനകരാജ്, ഭാര്യ നർമദ, മക്കളായ ആർത്തി, പൂരണി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചാമത്തെ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ വാഹനത്തിന്റെ ഡ്രൈവറാണോ മറ്റൊരു യാത്രക്കാരനാണോ എന്നതടക്കമുള്ള വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. അപകടത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix