Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

പെറുവില്‍ ടൂറിസ്റ്റ് വിമാനം തകര്‍ന്നുവീണു; 13 പേര്‍ക്ക് ദാരുണാന്ത്യം

മെക്സിക്കോ സിറ്റി: പെറുവിൽ ടൂറിസ്റ്റ് വിമാനം തകർന്നുവീണ് 13 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളും അപകടത്തിൽ മരിച്ചു. നാസ്‌ക നഗരത്തിൽ നിന്ന് ഏകദേശം ആറ് കിലോമീറ്റർ അകലെയുള്ള പ്യൂബ്ലോ വീജോ പ്രദേശത്താണ് വിമാനം തകർന്നുവീണത്. വിനോദസഞ്ചാരികളാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഏഴ് ഇറ്റലി സ്വദേശികളും ജർമ്മനിയിൽ നിന്നുള്ള രണ്ട് പേരും സ്പെയിനിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. പൈലറ്റ് അമേരിക്കോ സലാസർ കുല്ലാർ, സഹപൈലറ്റ് ഐറെങ്ക ഡെൽ കാർപിയോ എന്നിവരും അപകടത്തിൽ മരിച്ചു. […]
Read more

അസമിലും ഒഡിഷയിലും മഴക്കെടുതി; മരണം 82 ആയി

ന്യൂഡൽഹി: ഉത്തരേന്ത്യയിലും അസമിലും ഒഡിഷയിലുമായി തുടരുന്ന കനത്ത മഴയും വെള്ളപ്പൊക്കവും വ്യാപക നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ്. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 82 ആയി ഉയർന്നു. ചില പ്രദേശങ്ങളിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും അസമിൽ ഏകദേശം 1.93 ലക്ഷം പേർ ഇപ്പോഴും ദുരിതത്തിലാണെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഒഡിഷയിലെ ഹിരാക്കുഡ് അണക്കെട്ടിന്റെ 22 ഗേറ്റുകൾ തുറന്നതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ വെള്ളപ്പൊക്ക സ്ഥിതി കൂടുതൽ രൂക്ഷമായി. വടക്കൻ ഒഡിഷയിലെ ബാലസോർ, ഭദ്രക്, ജാജ്പൂർ, മയൂർഭഞ്ജ്, കെയോൺജർ ജില്ലകളിൽ പ്രളയഭീഷണി തുടരുകയാണ്. […]
Read more

പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

കോതമംഗലം: എറണാകുളം ജില്ലയിലെ ചേലാടിന് സമീപം കരിങ്ങഴയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിന്നിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. പുന്നേക്കാട് കൈതവേലിൽ ജോണിന്റെ മകൻ ജിതിൻ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. പഞ്ചറായ ടയർ മാറ്റുന്നതിനായി പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് ജിതിൻ ഓടിച്ച സ്കൂട്ടർ വാഹനത്തിന്റെ പിന്നിൽ ഇടിച്ചത്. മഴയും റോഡിലെ വളവും കാരണം റോഡരികിൽ നിർത്തിയിട്ട വാഹനം ജിതിന്റെ ശ്രദ്ധയിൽപ്പെടാതിരുന്നതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക […]
Read more

മുതലപ്പൊഴി ദുരന്തം; കാണാതായ ഫ്രീമോന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ (28) മരിച്ച നിലയിൽ കണ്ടെത്തി. അപകടം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 22 കിലോമീറ്റർ അകലെയുള്ള കണ്ണാന്തുറ സെന്റ് പീറ്റേഴ്‌സ് എൽ.പി. സ്കൂളിന് സമീപത്തെ കടൽത്തീരത്താണ് ഞായറാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഫ്രീമോൻ സഞ്ചരിച്ചിരുന്ന വള്ളം മുതലപ്പൊഴിയിൽ അപകടത്തിൽപ്പെട്ടത്. തുടർന്ന് കോസ്റ്റ് ഗാർഡും പോലീസും ചേർന്ന് കടലിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയും ശക്തമായ തിരമാലകളും രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫ്രീമോൻ […]
Read more

നാസ്ക ലൈൻസ് കാണാനെത്തിയ വിനോദസഞ്ചാരികളുടെ വിമാനം തകർന്നു; 13 മരണം

ലിമ: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പെറുവിലെ നാസ്ക ലൈൻസ് കാണാനായി വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 13 പേർ മരിച്ചു. നാസ്ക നഗരത്തിന് സമീപമുള്ള പാടത്താണ് അപകടമുണ്ടായത്. 11 വിദേശ വിനോദസഞ്ചാരികളും രണ്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവരിൽ ഇറ്റലിയിൽ നിന്നുള്ള ഏഴ് പേരും സ്പെയിനിൽ നിന്നുള്ള രണ്ട് പേരും ജർമ്മനിയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടുന്നു. കൂടാതെ പെറുവിയൻ പൈലറ്റ് അമേരിക്കോ സലാസാറും സഹപൈലറ്റ് ഇറെങ്ക ഗുനിലോ ഡെൽ കാർപിയോയും അപകടത്തിൽ മരിച്ചു. ഇക […]
Read more

മഴക്കെടുതി രൂക്ഷം; വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു

കോട്ടയം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയ്ക്കിടെ കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. വാകത്താനം ചക്കൻചിറ കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ മിലൻ കെ. ഷിജുവാണ് മരിച്ചത്. ഞാലിയാകുഴി എം.ജി.എം. സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായിരുന്നു. വീടിന് സമീപം ജൽജീവൻ മിഷൻ പദ്ധതിയുടെ വാട്ടർ ടാങ്ക് നിർമാണത്തിനായി എടുത്ത കുഴിയിൽ മഴവെള്ളം നിറഞ്ഞുണ്ടായ വെള്ളക്കെട്ടിലാണ് അപകടമുണ്ടായത്. സഹോദരിക്കൊപ്പം കുളിക്കുന്നതിനിടെ മിലൻ കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പത്തനംതിട്ട, ഇടുക്കി, […]
Read more

ആലത്തൂരിൽ ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട്: ആലത്തൂർ തെന്നിലാപുരത്ത് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെന്നിലാപുരം സ്വദേശിനി ശാരദ (62) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ 24-നാണ് അപകടം ഉണ്ടായത്. തുണി കഴുകി അഴയിൽ വിരിക്കുന്നതിനിടെയാണ് ശാരദയ്ക്ക് ഷോക്കേറ്റത്. അപകടത്തിൽ രാധികയ്ക്കും രേഷ്മയ്ക്കും പരിക്കേറ്റിരുന്നു. വീടിന്റെ ഇരുമ്പ് കഴുക്കോലിൽ കെട്ടിയിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള അഴയിലൂടെയാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തി. വീടിന്റെ നിർമാണം നടക്കുന്നതിനാൽ സമീപത്തെ താൽക്കാലിക ഷെഡിൽ നിന്ന് ഇലക്ട്രിക് വയർ ഉപയോഗിച്ച് എടുത്ത വൈദ്യുതി കണക്ഷനാണ് അപകടത്തിന് […]
Read more

മലപ്പുറത്ത് രണ്ടര വയസുകാരന് ഒഴുക്കില്‍പ്പെട്ട് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം തിരുവാലി എറിയാട് കണ്ടമംഗലത്ത് തോട്ടിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് രണ്ടര വയസുകാരൻ മരിച്ചു. ആലപ്പുഴയിൽ നിന്ന് മാതാവിന്റെ വീട്ടിലേക്ക് എത്തിയ അബ്ദുൽ മുനീറിന്റെ മകൻ അബ്ദുൽ മുഹൈനി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കുട്ടി തോട്ടിൽ വീണ് ഒഴുക്കിൽപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടെങ്കിലും സ്ലാബ് മൂടിയ തോടായതിനാൽ ഉടൻ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ഫയർഫോഴ്‌സും നാട്ടുകാരും നടത്തിയ മണിക്കൂറുകളായുള്ള തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ഇതിനിടെ, കോട്ടയം വാകത്താനം ചക്കൻചിറയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ […]
Read more

കാമുകിയെ സ്വന്തമാക്കാൻ ബന്ധുവിനെ കൊലപ്പെടുത്തി; കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ ബന്ധുവായ കണ്ടന്റ് ക്രിയേറ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവാവിന്റെ കാമുകിയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ശിവം റായ് (21) ആണ് അറസ്റ്റിലായത്. കൊല്ലപ്പെട്ടത് ഇയാളുടെ ബന്ധുവായ സുമിത് കുമാർ (20) എന്ന സാഹിലാണ്. ജൂലൈ 23 മുതൽ സുമിത്തിനെ കാണാതായിരുന്നു. എന്നാൽ ഇയാൾ ജീവനോടെയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ സുമിത്തിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് കുടുംബാംഗങ്ങൾക്ക് സന്ദേശങ്ങൾ അയയ്ക്കുകയും പണം ആവശ്യപ്പെടുകയും […]
Read more

അന്താരാഷ്ട്ര കബഡി താരത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

റോഹ്ത്തക്ക്: അന്താരാഷ്ട്ര കബഡി താരമായ ഷീലു ബൽഹാരയുടെ ഭാര്യ മസ്കൻ ബൽഹാര (23)യെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാണയിലെ ബാഹു അക്ബർപുർ ഗ്രാമത്തിലെ വീട്ടിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മസ്കന്റെ മരണത്തിന് പിന്നിൽ ഭർതൃപീഡനമാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. മരണവിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ ഷീലു ബൽഹാരയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. സംഭവത്തിൽ ഷീലു ബൽഹാരയെയും കുടുംബാംഗങ്ങളെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മസ്കന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോഹ്ത്തക്കിലെ ആശുപത്രിയിലേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix