Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ മാർത്താണ്ഡത്തിന് സമീപം ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ചെങ്കവിള വെളിയങ്കോട്ടുകോണം സി.കെ. സദനത്തിൽ അതുൽ (29) ആണ് കണ്ണക്കോട് ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ്റിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്ന് നാല് കിലോമീറ്റർ അകലെ ചിതറാലിന് സമീപം അതുൽ ഉപയോഗിച്ചിരുന്ന ആൾട്ടോ കാറും കണ്ടെത്തി. […]
Read more

ഭാര്യയും മുൻ കാമുകനും ചേർന്ന് ഭർത്താവിനെ കൊന്നു; മൃതദേഹം കോൺക്രീറ്റിനടിയിൽ

അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ രണ്ട് വർഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിച്ച് പൊലീസ്. യുവാവിനെ ഭാര്യയും മുൻ കാമുകനും ചേർന്ന് കൊലപ്പെടുത്തി 12 അടി താഴ്ചയിൽ കുഴിച്ചുമൂടിയ ശേഷം മുകളിൽ കോൺക്രീറ്റ് പാളി നിർമ്മിച്ച് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ജിഗ്നേഷ് മാവാഡിയയാണ് കൊല്ലപ്പെട്ടത്. കേസിൽ ഭാര്യ പൃഥ്വി, മുൻ കാമുകൻ നിതേഷ് കച്ചാത്തിയ, സഹായി ബൽവീർ വർമ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 2024 മെയ് 31-നാണ് കൊലപാതകം നടന്നതെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി […]
Read more

പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടൽ; അമ്മയും മകനും മരിച്ചു

കോട്ടയം: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ അമ്മയും മകനും മരിച്ചു. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിലാണ് പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ ഭാര്യ റെജീനയും മകൻ ജോസഫിനും മരിച്ചത്. കനത്ത മഴയെ തുടർന്ന് വീട് പൂർണമായും തകർന്നു മണ്ണിനും പാറക്കല്ലുകൾക്കും അടിയിൽപ്പെടുകയായിരുന്നു. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ ഏഴുമണിയോടെ ജോസഫിന്റെ മൃതദേഹം ആദ്യം കണ്ടെത്തി. തുടർന്ന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂറിലേറെ നീണ്ട തിരച്ചിലിനൊടുവിൽ റെജീനയുടെ മൃതദേഹവും […]
Read more

നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: നീണ്ടകര അഴിമുഖത്ത് മീൻപിടിത്ത വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുത്തൻതുറ കടുവുങ്കൽ സ്വദേശി രാധാകൃഷ്ണൻ (47)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട രാധാകൃഷ്ണന്റെ മകൻ ഗൗതം കൃഷ്ണ (26)യെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്. രാധാകൃഷ്ണന്റെ ഭാര്യാപിതാവ് പുത്തൻതുറ സ്വദേശി രാജീവൻ (76) അപകടത്തിൽ മരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം ഉണ്ടായത്. ഗൗതം കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള ‘ശ്രീകൃഷ്ണഭഗവാൻ’ എന്ന വള്ളം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞുകയായിരുന്നു. മീൻപിടിത്തത്തിനായി 14 പേരുമായാണ് വള്ളം പുത്തൻതുറയിൽ […]
Read more

കോഴിക്കോട്ട് വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

കോഴിക്കോട്: വാക്കുതർക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂർ റോഡിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്താണ് സംഭവം നടന്നത്. കോഴിക്കോട് സ്വദേശിയായ ആദിൽ റോഷൻ (39) ആണ് മരിച്ചത്. വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് ആദിലിനെ കുത്തുകയായിരുന്നു. പരിക്കേറ്റ ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ തൊഴിലാളികളും യാത്രക്കാരും ചേർന്ന് ഉടൻ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
Read more

കുൽഗാമിൽ ഭീകരാക്രമണം; രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഇഷ്ടികച്ചൂളയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമണം നടന്നത്. ദീപക് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചപ്പോൾ ഗുരുതരമായി പരിക്കേറ്റ ഭൂപീന്ദർ ഇന്ന് പുലർച്ചെ ചികിത്സയ്ക്കിടെ മരിച്ചു. കുൽഗാമിലെ കെല്ലം മേഖലയിലെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് പിന്നാലെ ഭീകരർ രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഭൂപീന്ദറെ ആദ്യം സമീപത്തെ […]
Read more

ശക്തമായ മഴ: ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; 2 പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ പല ജില്ലകളിലും വ്യാപക നാശനഷ്ടം. ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ മരിച്ചു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. ഇടുക്കി അടൂര്‍മല ദേവീക്ഷേത്രത്തിന് സമീപം വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണാണ് സുമതി മരിച്ചത്. ഭര്‍ത്താവും മകനും രക്ഷപ്പെട്ടു. എന്‍ഡിആര്‍എഫും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കനത്ത മഴ കാരണം രാത്രിയിലെ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമായിരുന്നു. ഇടുക്കി കോലാഹലമേട്ടില്‍ മണ്ണിടിച്ചിലില്‍ കാണാതായ വൈക്കം […]
Read more

സര്‍ക്കാര്‍ ആംബുലന്‍സില്‍ ഓക്‌സിജന്‍ തീര്‍ന്നു; മധ്യപ്രദേശില്‍ 21കാരന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിൽ കിഡ്നി രോഗിയായ 21കാരൻ ആംബുലൻസിൽ വെച്ച് ശ്വാസം കിട്ടാതെ മരിച്ചതായി പരാതി. മണ്ട്ല ജില്ലയിൽ തിങ്കളാഴ്ചയാണ് സംഭവം. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 108 ആംബുലൻസിൽ വെച്ചാണ് അജിത് ബാരയ്യെ മരിച്ചത്. ആംബുലൻസിലെ ഓക്സിജൻ സിലിണ്ടർ പ്രവർത്തനക്ഷമമായിരുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. ശ്വാസതടസ്സം അനുഭവപ്പെടുന്ന യുവാവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാതാപിതാക്കൾക്കിടയിൽ ഇരിക്കുന്ന യുവാവ് പിന്നീട് അബോധാവസ്ഥയിലാകുന്നതും, മാതാപിതാക്കൾ ഇയാളെ താങ്ങിയിരുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാമെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ അധികൃതർ […]
Read more

കോന്നിയിൽ കാണാതായ ഊര് മൂപ്പന്റെ മൃതദേഹം ഉൾക്കാട്ടിൽ കണ്ടെത്തി

പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾവനത്തിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് മോഹൻദാസിനെ കാണാതായത്. പാറയുടെ ചെരുവിലെ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പൂർണമായും ജീർണിച്ച നിലയിലായിരുന്ന മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ പരിശോധനകൾക്കായി മാറ്റി. ജൂൺ അവസാനത്തോടെയാണ് മോഹൻദാസ് വീട്ടിൽ നിന്ന് കാട്ടിലേക്ക് പോയത്. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് സമൻസ് ലഭിച്ചതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് അദ്ദേഹം കാട്ടിലേക്ക് പോയതെന്ന് കുടുംബം നേരത്തെ […]
Read more

വെമ്പായം ബാർ തീവെപ്പ്; ചികിത്സയിലായിരുന്ന നൗഫലും മരിച്ചു

തിരുവനന്തപുരം: വെമ്പായം ബാറിലുണ്ടായ തീവെപ്പ് സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. വെമ്പായം സ്വദേശി നൗഫൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് മരിച്ചത്. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. തീവെപ്പിൽ 50 ശതമാനത്തിലധികം പൊള്ളലേറ്റ നൗഫൽ, സംഭവസ്ഥലത്ത് നിന്ന് മതിൽ ചാടി രക്ഷപ്പെട്ട ശേഷം രണ്ട് കിലോമീറ്റർ അകലെയുള്ള പിരപ്പൻകോട് ക്ഷേത്രക്കുളത്തിൽ ചാടിയിരുന്നു. നാട്ടുകാരാണ് ഇയാളെ കണ്ടെത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പൊള്ളലേറ്റ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix