Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

വലിയവേലി കടലിൽ മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ് തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു. പുതിയതുറ താഴേ വീട്ടുവിളാകം സെബാസ്റ്റ്യൻ–അൽഫോൺസ ദമ്പതികളുടെ മകൻ റോബിൻസൺ (36) ആണ് മരിച്ചത്. ജൂലൈ 27-ന് അർധരാത്രിക്ക് ശേഷം വലിയവേലി കടലിലായിരുന്നു സംഭവം. വിഴിഞ്ഞത്തുനിന്നുള്ള 15 അംഗ മത്സ്യത്തൊഴിലാളി സംഘത്തിനൊപ്പം തട്ടുമടി വല വലിക്കുന്നതിനിടെയാണ് റോബിൻസൺ കടലിൽ കുഴഞ്ഞുവീണത്. സഹപ്രവർത്തകർ ഉടൻ കരയ്ക്കെത്തിച്ച് വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ വിഴിഞ്ഞം തീരദേശ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അവിവാഹിതനായ റോബിൻസന്റെ സഹോദരൻ […]
Read more

റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 58-കാരി മരിച്ചു

കൊച്ചി: റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി 58-കാരി മരിച്ചു. ആലപ്പുഴ കായംകുളം കൃഷ്ണപുരം പുള്ളിക്കണക്ക് അരുണോദയത്തിൽ എസ്. അശോകന്റെ ഭാര്യ സരള (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു അപകടം. ജോലി കഴിഞ്ഞ് ഭർത്താവ് അശോകനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർവശത്തെ പ്ലാറ്റ്ഫോമിലേക്ക് പോകാൻ റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നെന്ന് ഹിൽപാലസ് പോലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ സരളയെ ഉടൻ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ […]
Read more

കോഴിക്കോട് മുണ്ടുപാലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: മുണ്ടുപാലത്ത് യുവാവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരിങ്ങല്ലൂർ സ്വദേശി ഷെരീഫ് അഹമ്മദാണ് മരിച്ചത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്നാണ് പ്രാഥമിക സംശയം. ഷെരീഫ് അഹമ്മദിന്റെ സുഹൃത്താണ് മരണവിവരം പന്തീരങ്കാവ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹത്തിൽ പല ഭാഗങ്ങളിലും രക്തപ്പാടുകൾ കണ്ടെത്തിയതായി വിവരം. കഴിഞ്ഞ രാത്രി പ്രദേശത്ത് നായകൾ കൂട്ടമായി കുരച്ചിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. എന്നാൽ ശക്തമായ മഴയുണ്ടായിരുന്നതിനാൽ ആരും പ്രത്യേകിച്ച് ശ്രദ്ധിച്ചില്ലെന്നും അവർ വ്യക്തമാക്കി. […]
Read more

കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം; പോലീസിനെതിരെ കുടുംബത്തിന്റെ ഗുരുതര ആരോപണം

കൊല്ലം: കുണ്ടറയിൽ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് ചികിത്സയ്ക്കിടെ മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. സിയാദ് എന്ന യുവാവിന്റെ മരണം കസ്റ്റഡിയിലെ മർദനത്തെ തുടർന്നാണെന്നാണ് കുടുംബത്തിന്റെ പരാതി. വിദ്യാർഥിയെ കാണാതായെന്ന പരാതിയെ തുടർന്ന് ജൂൺ 16-നാണ് സിയാദിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് ക്രൂരമായി മർദിച്ചതായും അതിൽ വാരിയെല്ല് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റതായും കുടുംബം ആരോപിക്കുന്നു. പരിക്കേറ്റ സിയാദിനെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് […]
Read more

കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജർ തൂങ്ങിമരിച്ച നിലയിൽ

കോഴിക്കോട്: കക്കട്ടിൽ സഹകരണ ബാങ്ക് ശാഖാ മാനേജറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോപ്പറേറ്റീവ് ബാങ്ക് തളീക്കര ശാഖാ മാനേജരായ പി.കെ. ഗനീഷ് കുമാർ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ മുറുവശേരി വായനശാലയിൽ തൂങ്ങിമരിച്ച നിലയിലാണ് ഗനീഷ് കുമാറിനെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കുറ്റ്യാടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വ്യക്തിപരമായ സാമ്പത്തിക ബാധ്യതയെ തുടർന്നാകാം ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്. (ശ്രദ്ധിക്കുക: ആത്മഹത്യ […]
Read more

കാനഡയിൽ 26-കാരിയായ ഇന്ത്യൻ വംശജ വെടിയേറ്റ് മരിച്ചു

ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ 26-കാരിയായ ഇന്ത്യൻ വംശജ വെടിയേറ്റ് മരിച്ചു. നവ്‌നീത് കൗറാണ് കൊല്ലപ്പെട്ടത്. ഹംബർവുഡ് ബുലെവാർഡിനും റെക്‌സ്‌ഡെയിൽ ബുലെവാർഡിനും ഇടയിലായിരുന്നു സംഭവം. വെടിയേറ്റ യുവതിക്ക് അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബ്രാംപ്ടൺ സ്വദേശിയായ 37-കാരൻ ശരൺജീത് സിങ്ങിനെ ടൊറന്റോ പോലീസ് അറസ്റ്റ് ചെയ്തു. ദൃക്‌സാക്ഷികളുടെ മൊഴിപ്രകാരം, പ്രതി യുവതിയുമായി സംസാരിക്കുന്നതിനിടെയാണ് വെടിയുതിർന്നത്. തുടർന്ന് ഇയാൾ തോക്കുമായി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നീട് പോലീസ് പിടികൂടി. കേസിൽ ടൊറന്റോ പോലീസിന്റെ ഹോമിസൈഡ് വിഭാഗം […]
Read more

പൂയപ്പള്ളിയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശിയായ ഗോപാലകൃഷ്ണന്റെ മകൻ ചന്തുവിനെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ചന്തുവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെ ചന്തുവിന്റെ വീടിനടുത്തുള്ള കുന്നിൻമുകൾ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് അന്വേഷണം ആ ഭാഗത്തേക്ക് നീങ്ങിയത്. തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള കാടുമൂടിയ കിണറ്റിൽ […]
Read more

വാഹനാപകടത്തിൽ ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടി.വിയുടെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ അഭിജിത്ത് ശ്രീകുമാർ (24) ആണ് മരിച്ചത്. പാറശ്ശാല അയിര സ്വദേശിയാണ്. കാരോട്–കളിയിക്കാവിള ബൈപ്പാസിൽ വിഴിഞ്ഞത്തിനടുത്താണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഭിജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ് അഭിജിത്ത് വിവാഹിതനായത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ എയിംസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. ബിഹാറിലെ നവാഡ സ്വദേശിയായ മനോജ് സിങ് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൈമൂർ നഗർ സ്വദേശിയായ ലോകേഷിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞ 20 വർഷമായി സഫ്ദർജങ് ആശുപത്രിക്ക് പുറത്ത് വസ്ത്രങ്ങൾ വിൽക്കുന്നയാളായിരുന്നു മനോജ്. ജൂലൈ 23-ന് എയിംസ് മെട്രോ സ്റ്റേഷന്റെ മൂന്നാം നമ്പർ ഗേറ്റിന് സമീപം ഗുരുതര പരിക്കുകളോടെ മനോജിനെ കണ്ടെത്തുകയായിരുന്നു. […]
Read more

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി

അഹില്യനഗർ: നീറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിലായ വിദ്യാർഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗർ ജില്ലയിലെ ജലാൽപൂർ ഗ്രാമത്തിൽ നിന്നുള്ള അങ്കിത സാംഗ്ലേ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അങ്കിതയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മറാത്തി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ അങ്കിതയ്ക്ക് 166 മാർക്ക് മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെ കുട്ടി മാനസികമായി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. തന്റെ മാതാപിതാക്കളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix