Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ഓട്ടോയിൽ നിന്ന് ലോറിക്കടിയിലേക്ക് വീണ രണ്ടാം ക്ലാസുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ഓട്ടോയിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. മണാശ്ശേരി ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥിയായ അമൽ ആണ് മരിച്ചത്. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. മുക്കം പുൽപറമ്പിൽ വെച്ചാണ് സംഭവം. ഓട്ടോയിൽ നിന്ന് റോഡിലേക്ക് വീണ അമലിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു. വിദ്യാർത്ഥിയുടെ തലയിലൂടെയാണ് ലോറി കയറിയത്. സംഭവസ്ഥലത്ത് വെച്ചുതന്നെ അമൽ മരിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്.
Read more

കാഞ്ഞിരപ്പള്ളിയിൽ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു

കോട്ടയം: പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ രാജുവിന് പാമ്പുകടിയേൽക്കുകയായിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീണ രാജുവിനെ നാട്ടുകാർ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Read more

കായലിൽ വീട്ടമ്മയുടെ മൃതദേഹം; മണിക്കൂറുകൾക്കകം അമ്മയും മരിച്ചു

കൊല്ലം: കൊല്ലം വള്ളിക്കാവിൽ കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കകം രോഗബാധിതയായി കിടപ്പിലായിരുന്ന അമ്മയും മരിച്ചു. വള്ളിക്കാവ് ശിവസന്ധ്യയിൽ വിജയന്റെ ഭാര്യ സന്ധ്യ (50), അമ്മ ഭാസുര (80) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ടി.എസ്. കനാലിലെ കാട്ടിൽക്കടവിന് സമീപമാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടത്തിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ ഉച്ചയോടെ രോഗബാധിതയായി ഏറെ നാളായി കിടപ്പിലായിരുന്ന സന്ധ്യയുടെ അമ്മ […]
Read more

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത കേരള ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 81 വയസായിരുന്നു. 2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു കെ. ആലിക്കുട്ടി മുസ്‌ലിയാർ. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ അദ്ദേഹം ദർസ് പഠനത്തിന് ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി സേവനമനുഷ്ഠിച്ചു. 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി ചേർന്ന അദ്ദേഹം പിന്നീട് അതേ സ്ഥാപനത്തിന്റെ പ്രിൻസിപ്പലായും […]
Read more

കോഴിക്കോട് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് താഴെ കൂടരഞ്ഞിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൂടരഞ്ഞി പൂവാറംതോട് സ്വദേശിയായ അഭിജിത്താണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് അപകടമുണ്ടായത്. അഭിജിത്തും സുഹൃത്തും സഞ്ചരിച്ച ബൈക്കും എതിര്‍ദിശയില്‍ എത്തിയ ആള്‍ട്ടോ കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്ത് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ സഹയാത്രികനെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവാറംതോട്ടില്‍നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക്, മുക്കത്ത് നിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. […]
Read more

ബാങ്കോക്കിലെ ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

ആലപ്പുഴ: തായ്‌ലാൻഡിലെ ബാങ്കോക്കിലെ ഒരു ലോഡ്ജ് മുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി ഗ്രാമപഞ്ചായത്തിലെ ആനപ്രമ്പാൽ തെക്ക് പുന്നശ്ശേരി സ്വദേശി പ്രജിത് പുഷ്പാംഗദൻ (49) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുള്ളതായാണ് പ്രാഥമിക വിവരം. മുറിയിൽ നിന്ന് ലഭിച്ച പാസ്‌പോർട്ടിലെ വിലാസത്തിന്റെ അടിസ്ഥാനത്തിൽ തായ് അധികൃതർ എടത്വ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾക്കും മരണവിവരം കൈമാറി. യുകെയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പ്രജിത് ആറുമാസം മുമ്പാണ് ഒരു സ്‌കൂളിൽ […]
Read more

വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്ന് മരണം

കാരക്കസ്: വെനസ്വേലയിൽ ഹാന്റാവൈറസ് ബാധിച്ച് മൂന്ന് പേർ മരിച്ചതായി ആരോഗ്യ അധികൃതർ സ്ഥിരീകരിച്ചു. അൻസോവാതേഗി സംസ്ഥാനത്തിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെക്കുപടിഞ്ഞാറൻ ബാരിനാസ് സംസ്ഥാനത്ത് മരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്കും ഹാന്റാവൈറസ് ബാധയുണ്ടായിരിക്കാമെന്ന് ആരോഗ്യ വിദഗ്ധരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇതുസംബന്ധിച്ച അന്തിമ സ്ഥിരീകരണം ഉണ്ടായിട്ടില്ല. നിലവിൽ റിപ്പോർട്ട് ചെയ്ത കേസുകൾ ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും പൊതുജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെനസ്വേല ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധ നിയന്ത്രണവിധേയമാണെന്നും ആവശ്യമായ ആരോഗ്യസുരക്ഷാ നടപടികൾ എല്ലായിടത്തും ശക്തമാക്കിയിട്ടുണ്ടെന്നും […]
Read more

അങ്കമാലിയിൽ ബൈക്ക് ഇടിച്ച് 28-കാരന് ദാരുണാന്ത്യം

കൊച്ചി: എറണാകുളം അങ്കമാലി തുറവൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂക്കന്നൂർ ചൂളപുര പുതുശേരി വീട്ടിൽ ഡെവിൻ (28) ആണ് മരിച്ചത്. സൗദി അറേബ്യയിൽ വെൽഡറായി ജോലി ചെയ്തിരുന്ന ഡെവിൻ ഒരു വർഷം മുമ്പാണ് നാട്ടിലെത്തിയത്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള ഒരുക്കത്തിലിരിക്കെയായിരുന്നു ദാരുണ അപകടം. തുറവൂർ കൊമര പാടശേഖര–വാതക്കാട് റോഡിൽ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഡെവിൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ചശേഷം സമീപത്തെ ഓടയിലേക്ക് മറിയുകയായിരുന്നു. രാവിലെ […]
Read more

കുവൈത്തിലെ കബ്ദ് മാർക്കറ്റിൽ വെടിവെപ്പ്; സുഡാനീസ് വ്യാപാരി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒട്ടക മാർക്കറ്റ് പ്രദേശത്തുണ്ടായ വെടിവെപ്പിൽ സുഡാനീസ് ഒട്ടക വ്യാപാരി കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നാലെ പ്രതിയായ ഗൾഫ് പൗരൻ ഉപയോഗിച്ച തോക്കുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. സാമ്പത്തിക തർക്കത്തെ തുടർന്നാണ് പ്രതി സുഡാനീസ് വ്യാപാരിക്ക് നേരെ വെടിയുതിർത്തതെന്നാണ് സുരക്ഷാ വൃത്തങ്ങൾ നൽകുന്ന വിവരം. വെടിയേറ്റ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിനിടെ മാർക്കറ്റിലുണ്ടായിരുന്ന ചില ഒട്ടകങ്ങൾക്കും വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. വെടിവെപ്പിന് ശേഷം പ്രതി വെള്ള നിറത്തിലുള്ള ഫോർ വീൽ […]
Read more

വൈപ്പിനിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: വൈപ്പിൻ ഞാറയ്ക്കലിൽ ഏകമകന്റെ മരണത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിനിടെ ദമ്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ പഞ്ചായത്ത് നാലാം വാർഡിലെ കളത്തിപ്പറമ്പിൽ സഞ്ജീവ് (70), ഭാര്യ സബിത (60) എന്നിവരാണ് മരിച്ചത്. വീട്ടിന്റെ മുൻവശത്തെ മുറിയിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഞാറയ്ക്കൽ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി. വിദേശത്ത് ജോലി ചെയ്തിരുന്ന സഞ്ജീവ് നാട്ടിലെത്തിയ ശേഷം മഞ്ഞക്കാട് മറൈൻ വർക്‌ഷോപ്പ് നടത്തി വരികയായിരുന്നു. നിയമവകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന സബിത ഏതാനും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix