Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

പൂയപ്പള്ളിയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലം പൂയപ്പള്ളിയിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിങ്ങന്നൂർ സ്വദേശിയായ ഗോപാലകൃഷ്ണന്റെ മകൻ ചന്തുവിനെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി ചന്തുവിനെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് വ്യാപക തെരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെ ചന്തുവിന്റെ വീടിനടുത്തുള്ള കുന്നിൻമുകൾ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ രക്തക്കറ കണ്ടെത്തിയതോടെയാണ് അന്വേഷണം ആ ഭാഗത്തേക്ക് നീങ്ങിയത്. തുടർന്ന് സമീപവാസികൾ നടത്തിയ പരിശോധനയിൽ വീടിനോട് ചേർന്നുള്ള കാടുമൂടിയ കിണറ്റിൽ […]
Read more

വാഹനാപകടത്തിൽ ജനം ടി.വി. ക്യാമറാമാൻ അഭിജിത്ത് ശ്രീകുമാർ മരിച്ചു

തിരുവനന്തപുരം: വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ മരിച്ചു. ജനം ടി.വിയുടെ തിരുവനന്തപുരം ബ്യൂറോയിലെ ക്യാമറാമാനായ അഭിജിത്ത് ശ്രീകുമാർ (24) ആണ് മരിച്ചത്. പാറശ്ശാല അയിര സ്വദേശിയാണ്. കാരോട്–കളിയിക്കാവിള ബൈപ്പാസിൽ വിഴിഞ്ഞത്തിനടുത്താണ് അപകടമുണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഭിജിത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് ടോറസ് ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്ന് മാസം മുമ്പാണ് അഭിജിത്ത് വിവാഹിതനായത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
Read more

ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: ഡൽഹിയിൽ തെരുവ് കച്ചവടക്കാരനെ ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തെക്കൻ ഡൽഹിയിലെ എയിംസ് മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. ബിഹാറിലെ നവാഡ സ്വദേശിയായ മനോജ് സിങ് (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൈമൂർ നഗർ സ്വദേശിയായ ലോകേഷിനെ യാത്രക്കാർ പിടികൂടി പോലീസിന് കൈമാറി. കഴിഞ്ഞ 20 വർഷമായി സഫ്ദർജങ് ആശുപത്രിക്ക് പുറത്ത് വസ്ത്രങ്ങൾ വിൽക്കുന്നയാളായിരുന്നു മനോജ്. ജൂലൈ 23-ന് എയിംസ് മെട്രോ സ്റ്റേഷന്റെ മൂന്നാം നമ്പർ ഗേറ്റിന് സമീപം ഗുരുതര പരിക്കുകളോടെ മനോജിനെ കണ്ടെത്തുകയായിരുന്നു. […]
Read more

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർഥിനി ജീവനൊടുക്കി

അഹില്യനഗർ: നീറ്റ് പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിനെ തുടർന്ന് മാനസിക വിഷമത്തിലായ വിദ്യാർഥിനി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ അഹില്യനഗർ ജില്ലയിലെ ജലാൽപൂർ ഗ്രാമത്തിൽ നിന്നുള്ള അങ്കിത സാംഗ്ലേ ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 ഓടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് അങ്കിതയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് മറാത്തി ഭാഷയിലുള്ള ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തി. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ അങ്കിതയ്ക്ക് 166 മാർക്ക് മാത്രമാണ് ലഭിച്ചത്. ഇതിന് പിന്നാലെ കുട്ടി മാനസികമായി വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു. തന്റെ മാതാപിതാക്കളും […]
Read more

പട്ടാപ്പകൽ യുവാവിനെ വെട്ടിക്കൊന്ന സംഭവം; കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്ന മൂന്ന് വെട്ടോത്തികളാണ് പ്രതി പ്രദീപിന്റെ തെളിവെടുപ്പിനിടെ പോലീസ് കണ്ടെത്തിയത്. അയൽവാസികളായ വിശാഖും പ്രദീപും തമ്മിലുള്ള ദീർഘകാല വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുകുടുംബങ്ങളും തമ്മിൽ വർഷങ്ങളായി അതിർത്തിത്തർക്കം നിലനിന്നിരുന്നു. നാല് മാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമായതെന്നും അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് അറിയിച്ചു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നും കുറ്റകൃത്യത്തിനുശേഷം തെളിവുകൾ […]
Read more

ആലപ്പുഴ തീരദേശ റെയിൽപാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റെ മകൾ നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. അരൂരിനും തുറവൂരിനും ഇടയിൽ എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തീവണ്ടിയിൽ നിന്ന് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അരൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതേ സ്ഥലത്ത് രണ്ട് ദിവസം മുൻപും സമാനമായ അപകടം നടന്നിരുന്നു. മാവേലി എക്സ്പ്രസിൽ നിന്ന് വീണ് […]
Read more

സൗദിയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. റിയാദ്–ദമ്മാം ഹൈവേയിലെ റുമാഹ് മേഖലയിൽ ഉണ്ടായ അപകടത്തിൽ പത്തനംതിട്ട റാന്നി പൂഭരണി സ്വദേശിയായ രാജേഷ് കുമാർ (42) ആണ് മരിച്ചത്. റിയാദിൽ ഹെവി വാഹന ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാജേഷ്. റിയാദിൽ നിന്ന് അൽ അഹ്സയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ചരക്കുമായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രാജേഷുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയാതിരുന്നതിനെ തുടർന്ന് കമ്പനി അധികൃതർ വാഹനത്തിലെ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് നടത്തിയ […]
Read more

സ്കൂട്ടർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു; കൊടിയത്തൂർ പഞ്ചായത്ത് അംഗം മരിച്ചു

കോഴിക്കോട്: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും പതിനേഴാം വാർഡ് മെമ്പറും വനിതാ ലീഗ് കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമായ ആയിഷ ചേലപ്പുറം (53) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച വൈകിട്ട് 6.30ഓടെ ചെറുവാടി കാരാളിപ്പറമ്പ് റോഡിലെ പൊറ്റമ്മലിൽ വെച്ചായിരുന്നു അപകടം. വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയിഷ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹാഫ് ഫേസ് ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും മുഖത്ത് ഗുരുതര പരിക്കേറ്റു. അപകടത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെയോടെ മരണപെട്ടു […]
Read more

തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ കുളിക്കവെ വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം: തിരൂരിൽ വീടിന് സമീപത്തെ കുളത്തിൽ കുളിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. തൃപ്പങ്ങോട് പൊയിലിശ്ശേരി സ്വദേശികളായ നസീം–റൗളാബി ദമ്പതികളുടെ മകൻ നിബിൻ ഷാൻ (15) ആണ് മരിച്ചത്. ബന്ധുവിന്റെ മകനൊപ്പം പൊയിലിശ്ശേരി പള്ളിക്ക് സമീപമുള്ള കുളത്തിൽ കുളിക്കാൻ പോയതായിരുന്നു നിബിൻ. വൈകുന്നേരമായിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുളത്തിൽ കണ്ടെത്തിയത്. കുളത്തിനുള്ളിലെ ഗുഹയിൽ കുടുങ്ങിയ നിലയിലായിരുന്ന നിബിനെ ഉടൻ ആലത്തിയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ ബോയ്സ് ഹയർ സെക്കൻഡറി […]
Read more

വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു

ലഖ്‌നൗ: നിർമാണ സ്ഥലത്ത് വെള്ളം നിറഞ്ഞ കുഴിയിൽ വീണ് ആറുവയസ്സുകാരൻ മുങ്ങിമരിച്ചു. ഗ്രേറ്റർ നോയിഡയിലെ ഭവനസമുച്ചയ നിർമാണത്തിനായി കുഴിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് അവ്യാൻ സൂര്യ അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ വെള്ളം നിറഞ്ഞ കുഴിയിലേക്ക് വീണത്. സമീപവാസികൾ നടത്തിയ തിരച്ചിലിൽ അഞ്ച് മിനിറ്റോളം നീണ്ട ശ്രമത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിർമാണ സ്ഥലത്ത് ആവശ്യമായ സുരക്ഷാ ബാരിക്കേഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix