Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: death

ജമ്മുകശ്മീരിൽ പൊലീസുകാർക്ക് നേരെയുണ്ടായ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ പൊലീസുകാരന് നേരെയുണ്ടായ വെടിവെപ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ആക്രമണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ലാൽ ചൗക്ക് മേഖലയിലായിരുന്നു സംഭവം. അമർനാഥ് തീർഥാടനത്തിന്റെ ഭാഗമായി സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനായ ആഷിഖ് ഹുസൈൻ ഖുറേഷി (35)യ്ക്കാണ് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഖുറേഷിയെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക പരിശോധന ആരംഭിച്ച സുരക്ഷാസേന ആക്രമികൾക്കായുള്ള തിരച്ചിൽ ശക്തമാക്കി. […]
Read more

വെമ്പായം ബാർ തീവെപ്പ്; പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവും മരിച്ചു

തിരുവനന്തപുരം: വെമ്പായത്തെ ബാറിലുണ്ടായ തീവെപ്പ് സംഭവത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാരോപിക്കപ്പെടുന്ന യുവാവും മരിച്ചു. പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി അനീഷ് (32) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച മരിച്ചത്. ശരീരത്തിന്റെ 80 ശതമാനത്തിലധികം പൊള്ളലേറ്റ നിലയിൽ വെന്റിലേറ്ററിലായിരുന്നു ചികിത്സ. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര സ്വദേശി നവാസ് (35) ചൊവ്വാഴ്ച മരണപ്പെട്ടിരുന്നു. ഇതോടെ തീവെപ്പിൽ മരിച്ചവരുടെ എണ്ണം രണ്ടായി. ഇരിഞ്ചയം സ്വദേശി അരുൺ (36), വെമ്പായം സ്വദേശികളായ നൗഫൽ, റിയാസ് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. അരുൺ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ […]
Read more

ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; ചികിത്സയിലിരിക്കെ നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു

കൊല്ലം: ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നഴ്സിങ് വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. പരീക്ഷ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് 22കാരിയായ വിദ്യാർത്ഥിനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. കൊല്ലം പരവൂർ പൂതക്കുളത്തെ സ്നേഹാലയത്തിൽ ടി. ബിജുവിന്റെയും ഷീജയുടെയും ഏക മകൾ ബി.എസ്. സ്നേഹയാണ് മരിച്ചത്. മൈസൂരുവിൽ അവസാന വർഷ ബി.എസ്.സി നഴ്സിങ് പരീക്ഷ പൂർത്തിയാക്കി കൊല്ലത്തേക്ക് ട്രെയിൻ മാർഗം മടങ്ങുകയായിരുന്നു സ്നേഹ. യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. എ.സി. കോച്ചിലുണ്ടായിരുന്ന ഡോക്ടർ പ്രാഥമിക പരിശോധന നടത്തി ചികിത്സ […]
Read more

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി

ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തിയ ശേഷം വ്യവസായി ജീവനൊടുക്കി. ഹുൻസൂർ ടൗണിലെ ന്യൂ മാരുതി ലേഔട്ടിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. ഹുൻസൂർ സ്വദേശിയായ ഹരീഷ് (39), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (13), രക്ഷ (6) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങൾ വീട്ടിനുള്ളിൽ നിന്ന് കണ്ടെത്തിയത്. പൊലീസ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നതനുസരിച്ച്, ഭാര്യയുടെയും മക്കളുടെയും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് ഹരീഷ് കൊലപ്പെടുത്തിയതെന്നാണ് സംശയം. തുടർന്ന് […]
Read more

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

കണ്ണൂർ: കണ്ണൂർ താണയിലെ വാട്ടർ അതോറിറ്റി ഓഫീസിന് സമീപമുള്ള കാന്റീനിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. മൂന്ന് ദിവസമായി അടഞ്ഞുകിടന്ന കാന്റീനിന്റെ വർക്ക് ഏരിയയിലാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല. ഇടുക്കി കട്ടപ്പന സ്വദേശിയാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ കാന്റീൻ തുറന്ന ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മരിച്ചയാളെ കാന്റീൻ പരിസരത്ത് മുമ്പും സ്ഥിരമായി കണ്ടിരുന്നുവെന്ന് പ്രദേശവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. […]
Read more

റാന്നിയിൽ ഷോക്കേറ്റ് 3 വയസ്സുകാരിക്ക് ദാരുണാന്ത്യം

പത്തനംതിട്ട: റാന്നി വയലത്തലയിൽ ഷോക്കേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു. ബിനോയി-സാന്ദ്ര ദമ്പതികളുടെ മകൾ അവന്തികയാണ് മരിച്ചത്. സാന്ദ്രയുടെ വീട്ടിൽ വച്ചാണ് അപകടം ഉണ്ടായത്. അമ്മ കുളിക്കാൻ പോയ സമയത്ത് വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിക്ക് ഷോക്കേറ്റത്. കുളി കഴിഞ്ഞ് എത്തിയ അമ്മ അബോധാവസ്ഥയിൽ കിടക്കുന്ന അവന്തികയെ കാണുകയായിരുന്നു. കുട്ടിയെ എടുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയ്ക്കും ഷോക്കേറ്റു. തുടർന്ന് ഉടൻ തന്നെ അവന്തികയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ എങ്ങനെയാണ് ഷോക്കേറ്റതെന്ന് കണ്ടെത്താൻ റാന്നി പൊലീസ് അന്വേഷണം […]
Read more

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: മലപ്പുറം കോട്ടക്കലിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാവൂർ കുറ്റിക്കടവ് വളയന്നൂർ സ്വദേശി വടക്കേടത്ത് മിർഷാദ് (22) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടക്കലിൽ അപകടം ഉണ്ടായത്. മിർഷാദ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മിർഷാദിനെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
Read more

വടക്കേ ഇന്ത്യയിൽ കനത്ത മഴ; വിവിധ സംസ്ഥാനങ്ങളിലായി 22 മരണം

ന്യൂഡൽഹി: ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, നാഗാലാൻഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ തുടരുന്ന കനത്ത മഴ, ഉരുൾപൊട്ടൽ, പ്രളയം എന്നിവയിൽപ്പെട്ട് 22 പേർ മരിച്ചു. ജമ്മു കശ്മീരിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. സംസ്ഥാനത്ത് 11 പേർ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു. പൂഞ്ച് ജില്ലയിലെ ലോറാനിൽ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചതിനെ തുടർന്ന് ഒരു കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഡോഡ ജില്ലയിൽ ജമ്മു–കിഷ്ത്വാർ ദേശീയപാതയിലൂടെ സഞ്ചരിച്ച ബസിന് മുകളിലേക്ക് മലവെള്ളപ്പാച്ചിലിൽ പാറ വീണ് രണ്ട് യാത്രക്കാരും മരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ […]
Read more

പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: പറവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. അയ്യമ്പിള്ളി സ്വദേശി ധീരജ് (22) ആണ് മരിച്ചത്. പറവൂരിലെ പ്രഭുസ് തിയറ്ററിന് സമീപമാണ് അപകടമുണ്ടായത്. പറവൂരിൽ നിന്ന് ചെറായി ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ധീരജിനെ മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റ ധീരജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊച്ചിൻ ഷിപ്യാർഡിലെ ജീവനക്കാരനായിരുന്നു ധീരജ്. അയ്യമ്പിള്ളി ആവോട്ടിൽ ശിവന്റെയും പ്രീതിയുടെയും മകനാണ്. സഹോദരൻ: സൂരജ് (ദുബൈ). സംസ്കാരം ഇന്ന് […]
Read more

ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികളുടെ ആത്മഹത്യാശ്രമം

കൊച്ചി: കൊച്ചി ഹൈക്കോടതിക്ക് മുന്നിൽ ദമ്പതികൾ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആംബുലൻസ് ഡ്രൈവറായ വിനുവും ഭാര്യ ബിൻസിയുമാണ് കോടതിക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനുള്ളിൽ വിഷം കഴിച്ചത്. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ദമ്പതികൾക്കെതിരെ രജിസ്റ്റർ ചെയ്ത പീഡനപരാതി വ്യാജമാണെന്ന് ആരോപിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് പ്രാഥമിക വിവരം. പരാതിക്കാരന്റെ ബന്ധുവായ ജഡ്ജിയും പോലീസും കള്ളക്കേസിൽ കുടുക്കാൻ കൂട്ടുനിന്നുവെന്നും കേസ് ഒത്തുതീർപ്പാക്കാൻ സ്വർണം ആവശ്യപ്പെട്ടെന്നുമുള്ള ആരോപണങ്ങൾ ഇവർ ഉന്നയിച്ചിട്ടുണ്ട്. സംഭവത്തിന് മുമ്പ് തയ്യാറാക്കിയ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix