ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനിയുടെ റീ-പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്
ആലപ്പുഴ: ഉസ്ബെക്കിസ്താനിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനിയും ഹരിപ്പാട് സ്വദേശിനിയുമായ സാവര്യ ബസന്തിന്റെ (22) മരണം തലയ്ക്കേറ്റ മാരക പ്രഹരത്തെ തുടർന്നാണെന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ റീ-പോസ്റ്റ്‌മോർട്ടം സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിച്ചശേഷം വിദഗ്ധ ഡോക്ടർമാരുടെ സംഘം നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ശനിയാഴ്ച ബന്ധുക്കൾക്ക് കൈമാറി. റിപ്പോർട്ട് അന്വേഷണ ഉദ്യോഗസ്ഥർക്കും ഉടൻ കൈമാറും. ഉസ്ബെക്കിസ്താനിൽ നടത്തിയ ആദ്യ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. അവിടത്തെ നിയമനടപടികൾ പ്രകാരം മൂന്ന് മാസത്തിന് ശേഷമാണ് റിപ്പോർട്ട് ബന്ധുക്കൾക്ക് കൈമാറുക. […]
Read more